Wednesday, 7 October 2015
കോട്ടയം സി.എം.എസ് കോളേജില്‍ ബീഫ് ഫെസ്റ്റിനിടെ സംഘര്‍ഷം
കോട്ടയം: സി.എം.എസ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ ബീഫ് ഫെസ്റ്റിനിടെ സംഘര്‍ഷം. വിദ്യാര്‍ഥികളെ ബീഫ് ഫെസ്റ്റില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. റോയ് സാം ഡാനിയല്‍ ഇത് തടയാന്‍ ശ്രമിച്ചതോടെ ഉന്തും തള്ളുമുണ്ടായി. വിദ്യാര്‍ഥികള്‍ തന്നെ കൈയ്യേറ്റം ചെയ്തുവെന്ന് പ്രിന്‍സിപ്പല്‍ പരാതിപ്പെട്ടു. ഇതേത്തുടര്‍ന്ന് പത്ത് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്യാന്‍ കോളേജ് അധികൃതര്‍ തീരുമാനിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് 150 ഓളം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കോളേജില്‍ ബീഫ് ഫെസ്റ്റ് നടത്താന്‍ ശ്രമിച്ചത്.
കമന്‍റ്: ബീഫ് കറി വായില്‍ തൊടാന്‍ കൊള്ളാത്തതുകൊണ്ടാവണം പ്രിന്‍സിപ്പള്‍ ഇടപെട്ടത്.. അതെന്തു മാകട്ടെ,കോളേജുകളില്‍ രാഷ്ട്രീയം നിരോധിച്ചത് തെറ്റായിപ്പോയി എന്നാണ് എ കെ ആന്റണി ഗവേഷണം നടത്തി ഇന്നലെ പറഞ്ഞത്.
-കെ എ സോളമന്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment