മമ്മൂട്ടിയും എ.കെ.സാജനും ഒന്നിക്കുന്ന ചിത്രമാണ് സോളമന്റെ കൂടാരം. ആക്ഷന്‍ ചിത്രമായ സോളമന്റെ കൂടാരത്തില്‍ നായിക നയന്‍താരയാണ്.
ലൂയി പോത്തന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ലൂയിയുടെ ഭാര്യ വാസുകിയായി നയന്‍താര എത്തുന്നു. സൂപ്പര്‍ ഹിറ്റായ ഭാസ്‌കര്‍ ദി റാസ്‌കലിനു ശേഷം മമ്മൂട്ടിയും നയന്‍താരയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്.
ഏറെ പ്രതീക്ഷയോടെ വമ്പന്‍ പ്രോജക്ടുകള്‍ മാറ്റിവച്ചിട്ടാണ് മമ്മൂട്ടി സോളമന്റെ കൂടാരത്തില്‍ അഭിനയിക്കുന്നത്. കണ്ണടയും കുറ്റിത്താടിയുമായി വ്യത്യസ്ത ഗെറ്റപ്പോടെയാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
കമന്‍റ്: ലൂയിയുടെ ഭാര്യയുടെ പേര് കൊള്ളാം-വാസുകി.സിനിമ ഇറങ്ങിക്കഴിഞ്ഞാല്‍ കൂടാരത്തിന്റെ ഉടമയുടെ പേരുള്ളവര്‍ക്ക് തലയില്‍ തുണിയിടാതെ പുറത്തിറങ്ങി നടക്കാന്‍ പറ്റുമോ?
-കെ എ സോളമന്‍
No comments:
Post a Comment