Sunday 16 August 2015

ബോര്‍ഡുകളില്‍ ഇനി 'ജനമൈത്രി'യില്ല; പോലീസ്സ്‌റ്റേഷന്‍ മതിയെന്ന് ഡി.ജി.പി.


മലപ്പുറം: സംസ്ഥാനത്തെ പോലീസ്സ്‌റ്റേഷനുകളുടെ ബോര്‍ഡുകളില്‍ നിന്ന് 'ജനമൈത്രി' മായുന്നു. ജനമൈത്രി പോലീസ്സ്‌റ്റേഷന്‍ എന്നതിനു പകരം സ്ഥലപ്പേരിനോടൊപ്പം 'പോലീസ്േസ്റ്റഷന്‍' എന്നുമാത്രം മതിയെന്ന സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരമാണ് ബോര്‍ഡുകള്‍ മാറ്റുന്നത്.പോലീസ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍പ്രകാരം പോലീസ്സ്‌റ്റേഷനുകൂടെ മറ്റൊന്നും ചേര്‍ക്കരുതെന്ന് നിബന്ധനയുണ്ട്. ജനമൈത്രി, സ്ത്രീസൗഹൃദ പോലീസ്സ്‌റ്റേഷന്‍ തുടങ്ങിയവ ചെറിയബോര്‍ഡുകളില്‍ പോലീസ് സ്റ്റേഷന് ഉള്‍വശത്ത്സ്ഥാപിച്ചാല്‍മതിയെന്നും നിര്‍ദേശമുണ്ട്.

എന്നാല്‍ 2008ല്‍ ജനമൈത്രി പോലീസ്സ്‌റ്റേഷന്‍ എന്നആശയം നടപ്പായതോടെ ബോര്‍ഡുകളില്‍ മാറ്റംവന്നു. ക്രമേണ പദ്ധതി നടപ്പായ സ്റ്റേഷനുകളെല്ലാം 'പോലീസ്സ്‌റ്റേഷനു'മുന്‍പില്‍ 'ജനമൈത്രി' കൂടി കൂട്ടിചേര്‍ത്തു. ഇത്തരത്തില്‍ പേരില്‍ മാറ്റംവരുത്താന്‍ പ്രത്യേക നിര്‍േദശമില്ലായിരുന്നു. ഇത് പോലീസ് സ്റ്റാന്‍ഡിങ്ഓര്‍ഡര്‍ പ്രകാരം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബോര്‍ഡ് പഴയപടിയാക്കാന്‍ നിര്‍േദശമിറക്കിയിട്ടുള്ളത്.
സംസ്ഥാനത്തെ എല്ലാ പോലീസ്സ്‌റ്റേഷനുകളിലേയ്ക്കും ഇതിനോടകം നിര്‍േദശമെത്തിയിട്ടുണ്ട്. പലയിടത്തും ജനമൈത്രി ഒഴിവാക്കിയുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. 
കമന്‍റ്:: കാനറ ബാങ്ക് അവരുടെ പഴയ മനോഹരമായ എംബ്ലം മാറ്റി പരസ്പരം കുത്തിക്കീറുന്ന രണ്ടു ത്രികോണഎംബ്ലം വെച്ചുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ 150 കോടി രൂപ ചിലവാക്കിയെന്നാണ് കേട്ടിട്ടുള്ളത്.  അങ്ങനെ വല്ല ചെലവും പോലീസിനുണ്ടാകുമോ?  ഈ ഡി ജി പീക്ക് ശേഷം വരുന്ന ഡി ജി പി യുടെ പരിഷ്കാരം ബോര്‍ഡ് തന്നെ വേണ്ടെന്നുള്ളതാവും!
-കെ എ സോളമന്‍ 

No comments:

Post a Comment