ന്യൂഡല്‍ഹി: വന്‍ പ്രതീക്ഷയോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച സ്വര്‍ണ നിക്ഷേപ പദ്ധതിക്ക് ജനങ്ങളില്‍ നിന്ന് തണുപ്പന്‍ പ്രതികരണം. സ്വര്‍ണം ബാങ്കുകളില്‍ നിക്ഷേപിക്കുന്ന പദ്ധതിയും ബോണ്ടാക്കി മാറ്റുന്ന പദ്ധതിയും നിലവില്‍ വന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ ആകെ നിക്ഷേപമായി കിട്ടിയത് 400 ഗ്രാം സ്വര്‍ണമാണ്. വീട്ടിലും ക്ഷേത്രങ്ങളിലും ബാങ്ക് ലോക്കറിലുമായി സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം പദ്ധതിയില്‍ നിക്ഷേപിച്ച് പലിശ നേടാനാണ് പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തത്. വീടുകളിലും സ്ഥാപനങ്ങളിലും പ്രത്യുത്പാദനപരമല്ലാതെ വെറുതെയിരിക്കുന്ന സ്വര്‍ണം ഇത്തരത്തില്‍ വിപണിയിലെത്തിക്കുകയും അതുവഴി സ്വര്‍ണ ഇറക്കുമതി കുറയ്ക്കുക : സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഏകദേശം 52 ലക്ഷം കോടി രൂപ മൂല്യം കണക്കാക്കുന്ന 20,000 ടണ്‍ സ്വര്‍ണം വീടുകളിലും ക്ഷേത്രങ്ങളിലുമായി ഉണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്
-കെ എ സോളമന്
No comments:
Post a Comment