തിരുവനന്തപുരം: ചലച്ചിത്ര താരം മഞ്ജുവാര്യര്‍ സംസ്ഥാന സര്‍ക്കാരിന്റെ തൊഴില്‍ നൈപുണ്യവികസന പദ്ധതികളുടെ ഗുഡ്വില്‍ അംബാസഡര്‍. യുവാക്കള്‍ക്കായുള്ള ഈ പദ്ധതിയുടെ ബോധവത്കരണത്തിനായി പ്രവര്‍ത്തിക്കാന്‍മഞ്ജുവാര്യര്‍ തന്നെ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്നാണ് തൊഴില്‍വകുപ്പ് ഈ തീരുമാനമെടുത്തത്. പ്രതിഫലമില്ലാതെയാണ് മഞ്ജു ഈ ദൗത്യം ഏറ്റെടുക്കുന്നത്.
തൊഴില്‍ വകുപ്പ് രൂപവത്കരിച്ച കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സാണ് നൈപുണ്യവികസന പദ്ധതികള്‍ ഏകോപിപ്പിക്കുന്നത്. തൊഴില്‍ പഠിക്കാന്‍ കേരള സമൂഹം കാട്ടുന്ന വിമുഖതയ്‌ക്കെതിരെയുള്ള അക്കാദമിയുടെ
ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ ഇനി മഞ്ജുവാര്യരുടെ സജീവ സാന്നിദ്ധ്യം ഉണ്ടാവും. കുടുംബശ്രീയുടെ കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെയും ഗുഡ്വില്‍ അംബാസഡറായി മഞ്ജു പ്രവര്‍ത്തിച്ചിട്ടുണ്ട്.
നഴ്‌സിങ് അക്കാദമി, സെക്യൂരിറ്റി സ്‌കില്‍ അക്കാദമി, കണ്‍സ്ട്രക്ഷന്‍ അക്കാദമി, എംപ്ലോയബിലിറ്റി സെന്ററുകള്‍ എന്നിവയാണ് അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ കീഴിലുള്ളത്. ദേശീയ നൈപുണ്യവികസന നയത്തിന്റെ ഭാഗമായാണ് കേരള സര്‍ക്കാരും നൈപുണ്യവികസന പദ്ധതിക്ക് രൂപം നല്‍കിയത്.

കമന്‍റ് : ഇപ്പോ തന്നെ ജൈവകൃഷിയുടെ അംബാസഡര്‍ ആണ്. ഭര്‍ത്താവ്, കൊച്ച്, അമ്മായിയമ്മ തുടങ്ങിയ ഗുലുമാലുകള്‍ ഇല്ലാത്തത് കൊണ്ട് വാര്യര്‍ക്ക് ഇതിനെല്ലാറ്റിനും നേരമുണ്ട്. ഉറുപ്പിക ജെര്‍മന്‍ മാര്‍ക്കിലോട്ട് കണ്‍വേര്‍ട് ചെയ്തു സ്റ്റെഫി മദാമ്മയെ ടൂറിസംഅംബാസഡര്‍ ആക്കിയിട്ടു എന്തായി? നികുതിപ്പണം അടിച്ചുമാറ്റാന്‍ ഏതെല്ലാമാണ് വഴികള്‍!
കെ എ സോളമന്‍
No comments:
Post a Comment