* യു.ഡി.എഫ്. ജയിച്ചത് ചെന്നിത്തല മത്സരിച്ചതുകൊണ്ട്; ഇതിനായി ഇടപെട്ടത് എന്‍.എസ്.എസ്.
* സോണിയയെ കണ്ട് നിവേദനം നല്‍കേണ്ടിവരും
* അടിച്ചിറക്കേണ്ട സ്ഥിതി വരുത്തരുത്
* സോണിയയെ കണ്ട് നിവേദനം നല്‍കേണ്ടിവരും
* അടിച്ചിറക്കേണ്ട സ്ഥിതി വരുത്തരുത്
തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്‍റ് രമേശ് ചെന്നിത്തലയെ സര്‍ക്കാരിന്റെ താക്കോല്‍സ്ഥാനത്ത് കൊണ്ടുവന്നില്ലെങ്കില്‍ സര്‍ക്കാരിന് അധികകാലം തുടരാനാവില്ലെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ന്യൂനപക്ഷവുമായിച്ചേര്‍ന്നുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഏകപക്ഷീയ പ്രവര്‍ത്തനം അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ സോണിയാഗാന്ധിയെ കാണാന്‍ നിവേദകസംഘം പോകുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രി ശശിതരൂര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് സുകുമാരന്‍ നായര്‍ തുറന്നടിച്ചത്. തിരുവനന്തപുരം താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ നായര്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് ഉമ്മന്‍ചാണ്ടിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രമേശ് ചെന്നിത്തലയ്ക്കുവേണ്ടിയുള്ള നിലപാട് അദ്ദേഹം തെളിച്ചുപറഞ്ഞത്.
സാമൂഹികനീതി ഉറപ്പുവരുത്താന്‍ ഇപ്പോള്‍ സെക്രട്ടേറിയറ്റിലെ താക്കോല്‍സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അവരെ അടിച്ചിറക്കി ശ്രദ്ധിക്കുന്നവരെ കൊണ്ടുവരാനുള്ള ബാധ്യത രാഷ്ട്രീയത്തിന് അതീതമായി ഏറ്റെടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
കമന്‍റ്: സുമാരന്‍ നായര്‍ക്കു ലക്ക് കെട്ടിരിക്കുകയാണ്, ആരെങ്കിലും ഒന്നു സഹായിക്കണം-തടിയിലിടാന്‍
-കെ എ സോളമന്‍
No comments:
Post a Comment