Wednesday 2 January 2013

കേരളത്തില്‍ സമുദായ സൗഹാര്‍ദ്ദം കുറയുന്നു – ആന്റണി



പെരുന്ന: കേരളത്തില്‍ സമുദായ സൗഹാര്‍ദ്ദത്തിന് ഊഷ്മളത കുറഞ്ഞതായി കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ.ആന്റണി പറഞ്ഞു. ഈ അവസ്ഥ തുടര്‍ന്നാല്‍ കേരളം വീണ്ടുമൊരു ഭ്രാന്താലയമാകുമെന്നും മന്നം ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യവെ ആന്റണി പറഞ്ഞു.
സമുദായ സൗഹാര്‍ദ്ദം വേണമെന്ന് പ്രസംഗിച്ചതു കൊണ്ടായില്ല. സാമുദായിക നീതിയും സാമൂഹിക നീതിയും ഉറപ്പു വരുത്താന്‍ താക്കോല്‍ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ശ്രദ്ധിക്കണം. അത് അവരുടെ ഉത്തരവാദിത്തവും കടമയുമാണ്. അത് നിറവേറ്റാന്‍ എല്ലാ സമുദായ സംഘടനകളും ഭരണാധികാരികളും ശ്രമിക്കണമെന്നും ആന്റണി പറഞ്ഞു.
കേരളത്തിലെയും ഇന്ത്യയിലെയും ഇപ്പോഴത്തെ അവസ്ഥയോര്‍ത്ത് തലകുനിക്കേണ്ട സാഹചര്യമാണിത്. ദല്‍ഹിയില്‍ പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ വിധി നമ്മുടെ കണ്ണു തുറപ്പിക്കണം. കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിനുള്ള നിയമഭേദഗതി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരും. ഇതു സംബന്ധിച്ച് അന്വേഷണത്തിന് നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടിയുണ്ടാകും.
Comment: ഡെല്‍ഹി ചൂട് തണുപ്പിക്കാന്‍ ഈ കേരള വെടി പോര. കേരളത്തിലെയും ഇന്ത്യയിലെയും ഇപ്പോഴത്തെ അവസ്ഥയോര്‍ത്ത് തലകുനിക്കേണ്ട സാഹചര്യമൊരുക്കിയതിനു നമുക്കൊരു ബന്ധവുമില്ലെന്നാണ് അപ്പോള്‍ പറഞ്ഞു വരുന്നത്. അതിരിക്കട്ടെ മന്നം സമാധിയില്‍ കേറിയത് പഴയ ചപ്പല്‍ സഞ്ചിയില്‍ ഒളിപ്പിച്ചതിന് ശേഷമാണോ? 
-കെ എ സോളമന്‍ 

No comments:

Post a Comment