Monday 7 January 2013

സര്‍ക്കാര്‍ ഓഫീസുകളും വിദ്യാലയങ്ങളും സ്തംഭിച്ചു











തിരു: സിവില്‍ സര്‍വീസിനെ തകര്‍ത്ത് നവഉദാരവല്‍ക്കരണ നയത്തിന് പരവതാനിയൊരുക്കാനുള്ള നീക്കത്തിനെതിരെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും അണിനിരക്കുന്ന ഐതിഹാസിക പണിമുടക്കിന് തുടക്കമായി. പങ്കാളിത്ത പെന്‍ഷന്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച അര്‍ധരാത്രി ആരംഭിച്ച അനിശ്ചിതകാല പണിമുടക്കില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളുംസ്തംഭിച്ചു

സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചൊവ്വാഴ്ച, വാട്ടര്‍അതോറിറ്റി-കെഎസ്ഇബി ജീവനക്കാരും രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ കെഎസ്ആര്‍ടിസി ജീവനക്കാരും പണിമുടക്കും. പണിമുടക്കിന് മുന്നോടിയായി അധ്യാപകരും ജീവനക്കാരും തിങ്കളാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുന്നില്‍ പ്രതിഷേധപ്രകടനം നടത്തി. വിവിധ കേന്ദ്രങ്ങളില്‍ വൈകിട്ട് നടന്ന പന്തംകൊളുത്തി പ്രകടനത്തിലും ആയിരക്കണക്കിന് ജീവനക്കാര്‍ അണിനിരന്നു. ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ്, അധ്യാപക സര്‍വീസ് സംഘടനാ സമരസമിതി, ഐക്യവേദി, ഫെഡറേഷന്‍ ഓഫ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്്സ് ഓര്‍ഗനൈസേഷന്‍ തുടങ്ങിയ സംഘടനകളും മുന്നണികളും സമരത്തില്‍ പങ്കെടുക്കും.

കമെന്‍റ്: ഈ സമരം ആവശ്യമാണ്, പങ്കാളിത്ത പെന്‍ഷനെതിരെ മാത്രമല്ല  വിലക്കയറ്റം നിയന്ത്രിക്കാനാവാത്ത സര്‍ക്കാരിനെതിരെയുള്ള താക്കീതുകൂടിയവണം സമരം.
-കെ എ സോളമന്‍ 

No comments:

Post a Comment