Thursday 17 January 2013

മദ്യനയം നടപ്പാക്കാന്‍ കോടതിവിധികള്‍ തടസമാകുന്നു – കെ.ബാബു


തിരുവനന്തപുരം: മദ്യ ഉപഭോഗം കുറച്ചു കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ക്കു കോടതി വിധികള്‍ തടസമാകുന്നുവെന്ന് എക്സൈസ് മന്ത്രി കെ. ബാബു. ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്കു ബാര്‍ ലൈസന്‍സ് അനുവദിക്കുന്ന കേസില്‍ സുപ്രീംകോടതിയില്‍ നിന്നു സ്റ്റേ ലഭിച്ചില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ മദ്യനയം നടപ്പാക്കുന്നതു പ്രതിസന്ധിയിലാകും.
സദുദ്ദേശ്യത്തോടെയുള്ള സര്‍ക്കാരിന്റെ മദ്യനയം സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ട സാഹചര്യത്തില്‍ മദ്യ നയരൂപീകരണത്തിന് ഏകാംഗ കമ്മിഷനെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടു ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
ഒന്നര മാസത്തിനുള്ളില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം. ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക്‌ ബാര്‍ ലൈസന്‍സ്‌ നല്‍കുന്നതു ഉള്‍പ്പെടെയുള്ള മദ്യനയത്തിനു രൂപം നല്‍കുന്നതിനാണ്‌ കമ്മീഷനെ നിയമിക്കുന്നതെന്ന്‌ മന്ത്രി പറഞ്ഞു. പുതിയ ലൈസന്‍സ്‌ നല്‍കുന്നതു കമ്മീഷന്റെ റിപ്പോര്‍ട്ട്‌ കിട്ടിയ ശേഷമായിരിക്കും. വിരമിച്ച ജഡ്ജിയോ ഐഎഎസ്‌ ഉദ്യോഗസ്ഥനോ ആയിരിക്കും കമ്മീഷന്‍.
കമന്‍റ് :  കോടതികള്‍ അടച്ചു  പൂട്ടിയാലോ??
-കെ എ സോളമന്‍ 

No comments:

Post a Comment