തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ ഡീസല്‍ പ്രതിസന്ധി ജനവരി 30നകം പരിഹരിക്കുമെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലിയുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. പ്രശ്‌നത്തില്‍ പ്രധാനമന്ത്രിയെ ഇടപെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും ആര്യാടന്‍ പറഞ്ഞു. എന്നാല്‍ സ്വകാര്യപമ്പുകളെ ആശ്രയിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.
കെ.എസ്.ആര്‍.ടി.സി പ്രതിസന്ധി സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ആര്യാടന്‍ വെള്ളിയാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്രസഹായത്തിന് ജനവരി 30 വരെ കാത്തിരിക്കാനും അതിനുശേഷം അവശ്യ സര്‍വീസുകള്‍ മാത്രം നടത്തുകയെന്നതുമായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. ഡീസലിനുള്ള സംസ്ഥാനത്തിന്റെ നികുതി ഒഴിവാക്കുന്നത് പരിഗണിക്കുന്നതിനും കൂടിക്കാഴ്ചയില്‍ തീരുമാനിച്ചിരുന്നു.
കൂടിക്കാഴ്ചയില്‍ യൂണിയന്‍ നേതാക്കളും പങ്കെടുത്തു.

Comment: റിട്ടയര്‍ ചെയ്തവര്‍ക്കു ഈ മാസത്തെ പെന്‍ഷന്‍ കൊടുക്കൂ, ഹേ. ജീവിത കാലം മുഴുവന് സ്ഥാപനത്തിനുവേണ്ടി കഷ്ടപ്പെട്ടു ഇപ്പോള്‍ അവശരായവര്‍ ഒരു നേരത്തെ മരുന്നെങ്കിലും വാങ്ങിക്കുടിക്കട്ടെ. വകുപ്പ് മന്ത്രിക്കു ഈ പണി പറ്റില്ലെങ്കില്‍ കരയാത്തഏതെങ്കിലും ചെറുപ്പക്കാരെ ഏല്‍പ്പിക്കൂ.
-കെ എ സോളമന്‍
No comments:
Post a Comment