തിരുവനന്തപുരം: അറ്റകുറ്റപ്പണികളുടെ മറവില്‍ സംസ്ഥാനത്ത് പവര്‍ ഹോളിഡേ നടപ്പിലാക്കാന്‍ നിര്‍ദ്ദേശം. മാസത്തിലൊരിക്കല്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് നാല് വരെ സബ്‌സ്റ്റേഷനുകള്‍ അടച്ചിടാന്‍ കെഎസ്ഇബി സര്‍ക്കുലര്‍ ഇറക്കി. സബ്‌സ്‌റ്റേഷന്റെ പരിധിയിലുള്ള ഒരു സ്ഥാപനങ്ങളിലും ഈ സമയം മുഴുവന്‍ വൈദ്യുതി ഉണ്ടാകില്ല.
ബദല്‍ മാര്‍ഗങ്ങളിലൂടെ വൈദ്യുതി നല്‍കരുതെന്നും നിര്‍ദേശമുണ്ട്. ഓരോ സബ്‌സ്‌റ്റേഷനുകളും ഓരോ ദിവസമായിരിക്കും അടച്ചിടുക. ഇതിനായി വിശദമായൊരു ഷെഡ്യൂള്‍ തയാറാക്കുമെന്നും ബോര്‍ഡറിയിച്ചു. ജനുവരി മുതല്‍ മേയ് വരെ നടപ്പാക്കാനാണ് ഉത്തരവ്. ലോഡ് ഷെഡിങ് ഉള്‍പ്പെടെ പല മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണു പുതിയ നീക്കം.
വൈദ്യുതിക്ഷാമം രൂക്ഷമായ മറ്റ് സംസ്ഥാനങ്ങളില്‍ പവര്‍ ഹോളിഡേ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ പവര്‍ ഹോളിഡേ ഇല്ലാത്ത ഏക സംസ്ഥാനം കേരളമായിരുന്നു. എന്നാല്‍ ഇത് പവര്‍ ഹോളിഡേ അല്ലെന്നും അറ്റകുറ്റ പണികള്‍ക്കായാണ് മാസത്തിലൊരിക്കല്‍ സബ് സ്റ്റേഷന്‍ അടച്ചിടാന്‍ സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം.
അങ്ങനെയൊരു ചിന്തയേ ബോര്‍ഡിനില്ല. ജനവരി 15 മുതല്‍ സംസ്ഥാത്തെ എല്ലാ ലൈനുകളിലും സബ്‌സ്‌റ്റേഷനുകളിലും അറ്റകുറ്റപ്പണി ആരംഭിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നുവെന്നും ബോര്‍ഡ് പറയുന്നു.
കമന്‍റ് : പങ്കാളിത്ത പെന്‍ഷന്‍ പോലെ മറ്റ് സംസ്ഥാന ങ്ങളില്‍ ഉള്ളതെല്ലാം, പവര്‍ ഹോളിഡേ ഉള്‍പ്പടെ , ഇവിടേയും വേണമെന്നുള്ളതാണ് സര്‍ക്കാരിന്റെ ആഗ്രഹം.
-കെ എ സോളമന്‍
No comments:
Post a Comment