കാസര്‍കോട്: ലാവലിന്‍ കേസില്‍ പിണറായി വിജയനെതിരേ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വി.എസ് നടത്തിയ വെളിപ്പെടുത്തലുകള്‍ അന്വേഷണ ഏജന്‍സികള്‍ ഗൗരവമായി കാണണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത സാഹചര്യമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കുടിപ്പകയാണ് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Comment :വി.എസിന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കുന്നത് ഇനി ഇദ്ദേഹം ആവശ്യപ്പെട്ടിട്ടു വേണം . സുമാരന്‍ നായരുടെ വെളിപ്പെടുത്തലിനെകുറിച്ചു ഒന്നും അന്വേഷിക്കേണ്ടെ.?
-K A Solaman
No comments:
Post a Comment