Wednesday, 23 January 2013

കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കരുതെന്ന് നിര്‍ദേശം












തിരുവനന്തപുരം: ഡീസല്‍ വില വര്‍ധനയുടെ പശ്ചാത്തലത്തില്‍ കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നതിനോട്‌ മന്ത്രിമാര്‍ക്ക്‌ വിയോജിപ്പ്‌. രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ്‌ മന്ത്രിമാര്‍ ഇതിനോട്‌ വിയോജിച്ചത്‌. സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുന്നത്‌ ജനങ്ങളുടെ യാത്രാക്ലേശം രൂക്ഷമാക്കുമെന്ന്‌ മന്ത്രിമാര്‍ പൊതുവില്‍ അഭിപ്രായപ്പെട്ടു.
സപ്ലൈകോയില്‍ നിന്ന് ഡീസല്‍ വാങ്ങുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും മന്ത്രിസഭായോഗത്തില്‍ അഭിപ്രായമുണ്ടായി. സബ്‌സിഡിയില്‍ ഡീസല്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ 1700ഓളം സര്‍വ്വീസുകള്‍ വെട്ടിക്കുറയ്ക്കണമെന്ന് കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ സര്‍വ്വീസ് വെട്ടിക്കുറയ്‌ക്കേണ്ടെന്നാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്

Comment: ഡീസലിന് പകരം പച്ചവെള്ളമൊഴിച്ചു ഓടിച്ചു നോക്കിയാലോ? പ്രൈവറ്റ് ബസ് മുതലാളിമാരുമായ് ഏതെങ്കിലും മന്ത്രി ക്കോ രാജാവിനോ പങ്കുകച്ചോടം ഉണ്ടോന്നുഅന്വേഷിച്ചു നോക്കാവുന്നതാണ്.

-കെ എ സോളമന്‍ 

No comments:

Post a Comment