ഇതൊരു വലിയ പ്രതിസന്ധിയാണ്, ജനത്തിന് ഇരുപതിന്റെയും നാല്‍പ്പതിന്ന്‍റെയുംലോട്ടറി
ടിക്കറ്റ് ആവശ്യത്തിന് ലഭിക്കുന്നില്ല. അരിയില്ല, തുണിയില്ല, മണ്ണെണ്ണയില്ല ഗ്യാസ്സില്ല, ലോട്ടറിയുമില്ലെന്ന് വെച്ചാല്‍? സംസ്ഥാന ധനമന്ത്രി ഉടന്‍ ഉത്തരവായി, എല്ലാറ്റിനും മുപ്പത്തിന്റെ
ടിക്കറ്റ് ആവശ്യത്തിന് അടിച്ചു കൊടുക്കാന്‍. ഇരുപതിന്റെയും നാല്‍പ്പതിന്ന്‍റെയുംലോട്ടറി
ടിക്കറ്റ് അടിച്ചടിച്ചു നടുവൊടിഞ്ഞ ഗവണ്‍മെന്‍റ് പ്രെസ്സ് ജീവനാക്കാര്‍ക്ക് അതോടെയാണ്
നടൂ നിവര്‍ത്താനായത്.
30-നു പകരം ടിക്കറ്റ് വില 300 ആക്കണമെന്നതാണ് ധനമന്ത്രിയോടുള്ള
രാമന്‍ നായരുടെ റിക്വെസ്റ്റ്, തെണ്ടുന്നെങ്കില്‍ അന്തസ്സായി തെണ്ടട്ടെ.
പാലമാണിക്ക്യത്തിന്റെ ‘സ്കില്‍ എന്‍ഹാന്‍സ്മെന്‍റ്
സ്കീം’ എന്നു കേട്ടപ്പോള്‍ അത്രയ്ക്കങ് നിരീച്ചില്ല. യുവാക്കള്‍
സര്ക്കാര്‍ ജോലിക്കു കാത്തുനില്‍ക്കാതെ സ്വയം സംരംഭകരാകണമെന്നതാണ് കേന്ദ്രമന്ത്രി ചിദംബരചെട്ടിയാര്‍
തൊട്ട് ഉമ്മന്‍ചാണ്ടിതൊട്ട് കുഞ്ഞുമാണിവരെയുള്ള സകല മന്ത്രിമാരുടെയും ഉദ്ബോധനം. വിദേശത്തെ
ജോലി ഉപേക്ഷിച്ചു നാട്ടിലെത്തി സ്വയം സംരംഭകത്വം നടത്തിയാലെ നാടു പുരോഗമിക്കൂ .യുവാക്കളുടെ
കര്‍മശേഷി ഉയര്‍ത്താന്‍ എന്തുവേണമെന്ന് കണ്ടുപിടിക്കാന്‍ രാത്രി ഒന്‍പതിന് ചാനല്‍ ചര്‍ച്ചയില്‍
പങ്കെടുത്ത് അധ്വാന വര്‍ഗ സിദ്ധാന്തത്തില്‍ അധിഷ്ഠിതമായിസംസാരിച്ചപ്പോള്‍ ഉയര്‍ന്നു
വന്ന ആശയമാണ് സെസ് അഥവാ സ്കില്‍ എന്‍ഹാന്‍സ്മെന്‍റ് സ്കീം
യുവാക്കല്‍ക്ക് ഒത്തിരി കഴിവുകള്‍ ഉണ്ട്. അത് വേണ്ടപോലെ വികസിപ്പിച്ചെടുക്കാന്‍
കഴിയുന്നില്ല. ചിലരെല്ലാം മദ്യപിച്ചു സ്വയം നശിക്കുമ്പോള്‍, മറ്റുചിലര്‍പണിക്കു
പോകാതെ കവിത ചൊല്ലിയും കഥ വായിച്ചും മുദ്രാവാക്യം വിളിച്ചും നടക്കുന്നു. 24 മണിക്കൂറും
മൊബൈലില്‍ ചിലര്‍കെട്ടിമറിയുമ്പോള്‍ മറ്റുചിലര്‍ ഫേസ്ബുക്ക് ട്വിറ്റെര്‍ പോലുള്ള സാമൂഹ്യ
തിന്മകളില്‍ ഏര്‍പ്പെട്ടു സമയം പാഴാക്കുന്നു.
യുവാക്കളുടെ വഴിവാണിഭത്തിന് അല്പം അടക്കം വന്നിട്ടുണ്ട് എന്താണെന്ന് വെച്ചാല്‍ മുന്പ് ഈ
പണിക്കു പോയവനെല്ലാം ഇപ്പോള്‍ അടിച്ചിലില്‍
വീണ മൂഷികന്ടെ അവസ്ഥയിലാണ്. അതുകൊണ്ടു ഈ യുവാക്കളെ വെറുതെ വിട്ടു കൂടാ, അവരുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കണം, അതിനാണ് സ്കില്‍
എന്‍ഹാന്‍സ്മെന്‍റ് സ്കീം.
പദ്ധതിക്ക് പേര് ഇംഗ്ലീഷില്‍ തന്നെയാക്കാന്‍പല കാരണങ്ങളുണ്ട്.
മലയാളത്തില്‍ പദ്ധതിക്ക് പറ്റിയ പേര് കൊടുക്കാന്‍ വാക്ക് ഇല്ലായെന്നതാണ് ഒന്നാമത്തേത്. രണ്ടാമത്തേത് കേരളത്തില്‍
നടക്കുന്ന എല്ലാ വെകിളിത്തരത്തിനും ഇംഗ്ലീഷ് ആണ് സ്വീകാര്യം. മലയാളസിനിമകളുടെ പേര്
കേട്ടാല്‍ തന്നെ ഹോളിവുഡ് സിനിമയാണോ ഇറാനിയനാണോ എന്നു സംശയിക്കും. ‘22 ഫീമെയില്‍
കോട്ടയം’ മായാള സിനിമയാണെന്ന് ആരാ പറഞ്ഞത്? ഉടായിപ് ചാനലുകള്‍ അവരുടെ ഉഡായിപ് പരിപാടികള്‍ക്ക് പേര് കൊടുക്കുന്നതും ഇംഗ്ലീഷിലാണ്.
ന്യൂസ്അറ്റ് എയിറ്റ്, നൈറ്റ് വിഷന്‍ , നൈറ്റ്
എഡിഷന്‍ , വേള്‍ഡ് വിഷന്‍, റിപ്പോര്‍ട്ടര്‍
, ഗുഡ്നെസ്സ് എന്നൊക്കെ പറയുന്നതു ബി ബി സി പരിപാടികളാണെന്നു
സംശയമുണ്ടോ?
നോക്കൂ, കുട്ടനാട്ടില്‍ പണ്ട് പറഞ്ഞു കേട്ടിരുന്ന പദ്ധതിയാണ്
‘ഒരു നെല്ലും, ഒരു മീനും’. എന്തു ചെയ്യാം, പദ്ധതിയുടെ പേര് മലയാളത്തില്‍ ആയിപ്പോയി, അതുകൊണ്ടു വിജയിച്ചില്ല. ഇപ്പോള്‍ അവിടെ നെല്ലുമില്ല, മീനുമില്ല, ആകെയുള്ളതു ആഫ്രിക്കന്‍ പായലും ആഫ്രിക്കന്‍
മുഷിയും, രണ്ടും കാന്‍സര്‍ പോലെ അപകടകാരികള്‍ . അതുപോലൊരു പദ്ധതിയാണ്
‘അമ്മയും കുഞ്ഞും പദ്ധതി”. പേറെടുക്കാന്‍ മറവേണ്ടാത്ത സിനിമാനടിയാണ്
ഈ സര്ക്കാര്‍ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍. ചാനലില്‍ കേറി നിന്നു “അമ്മയും കുഞ്ഞും
പ-ത്ത-ഥ-തി” എന്നു ഈ നടി വിളിച്ച് കൂവുന്നതോടെ ഒരുവിധപ്പെട്ട അമ്മമാരെല്ലാം കുഞ്ഞിനെ
ഇട്ടിട്ടു ഓടിക്കളയും.
അങ്ങനെ മലയാളത്തില്‍ പേരിട്ടാല്‍ ഒരു പദ്ധതിയും വിജയിക്കില്ലെന്നറിയാം.
അതുകൊണ്ടാണ് 43-ലക്ഷം വരുന്ന തൊഴില്‍ ഇല്ലാത്ത ചെറുപ്പക്കാരെ രക്ഷിക്കാന്‍ സര്ക്കാര്‍
സ്കില്‍ എന്‍ഹാന്‍സ്മെന്‍റ് സ്കീം എന്നു ഇംഗ്ലീഷില്‍ .പ്രഖ്യാപിച്ചത്.
ഇതിന് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നറിയണമെങ്കില്‍ സ്മാട്സിറ്റിയുടെയും എമെര്‍ജിങ്
കേരളയുടെയും ബ്രോഷര്‍ കിട്ടും, അവയെടുത്ത് വായിച്ചു നോക്കിയാല്‍ മതി.
പത്തിരുപത് മാസം മുന്പ് യു ഡി എഫ് സര്ക്കാര്‍ അധികാരത്തില്‍
വന്നപ്പോള്‍ 25000 പേര്‍ക്കു ഉടന്‍ പണികൊടുക്കുമെന്ന് വാഗ്ദാനം നടത്തിയിരുന്നു. എന്തു പണിയെന്ന് മാത്രം കൃത്യമായി പറഞില്ല. ചിലര്‍ക്ക്
ഇപ്പൊഴും സംശയം അവശേഷിക്കുന്നത് കൊണ്ടാണ് 2 ഡെസന്‍ ജലാപീരങ്കിക്ക് കൂടി ഓര്‍ഡര്‍ കൊടുത്തത്.
സ്കില്‍ എന്‍ഹാന്‍സ്മെന്‍റ് സ്കീം.പുരോഗമിക്കുന്ന മുറക്ക് 43 ലക്ഷത്തെ പൊതു നിരത്തില്‍
കുളിപ്പിച്ചെടുക്കാന്‍ ജലാപീരങ്കിയേക്കാള്‍ വിശേഷപ്പെട്ട മാര്‍ഗ്ഗമില്ല പെന്‍ഷന്‍ പ്രായം
കൂട്ടാന്‍ കൂട്ടായ തീരുമാനം വേണമെന്ന നിലവിലെ ചൂണ്ടയില്‍ ആവശ്യക്കാരായ സര്ക്കാര്‍
മീനുകള്‍ കേറിക്കൊത്താത്തതു മാത്രമാണു 43 ലക്ഷത്തിന്റെ ഏക ആശ്വാസം.
പാലാമാണിക്ക്യത്തിന്റെ സ്കില്‍ എന്‍ഹാന്‍സ്മെന്‍റ് സ്കീമിനെക്കുറിച്ച് കേട്ടതുകൊണ്ടാവണം സ്വാമി വിവേകാനന്ദന്‍ രണ്ടാമന്‍ കേരളം ഉടന്‍ ഭ്രാന്താലയമാകുമെന്ന് പെരുന്നയില്‍ പ്രസംഗിച്ചത്.
പാലാമാണിക്ക്യത്തിന്റെ സ്കില്‍ എന്‍ഹാന്‍സ്മെന്‍റ് സ്കീമിനെക്കുറിച്ച് കേട്ടതുകൊണ്ടാവണം സ്വാമി വിവേകാനന്ദന്‍ രണ്ടാമന്‍ കേരളം ഉടന്‍ ഭ്രാന്താലയമാകുമെന്ന് പെരുന്നയില്‍ പ്രസംഗിച്ചത്.
-കെ എ സോളമന്‍
No comments:
Post a Comment