ചെന്നൈ: തമിഴ്‌നാട്ടില്‍ വിശ്വരൂപം പ്രദര്‍ശിപ്പിക്കണമെങ്കില്‍ ചിത്രം വീണ്ടും എഡിറ്റ് ചെയ്യണമെന്ന് സര്‍ക്കാര്‍ കമലഹാസന് നിര്‍ദ്ദേശം നല്‍കി. ചിത്രത്തിന്റെ താല്‍ക്കാലിക പ്രദര്‍ശനവിലയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധിപറയാനിക്കവെയാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം.
സര്‍ക്കാരുമായി ചര്‍ച്ചചെയ്ത് സമവായമുണ്ടാക്കാന്‍ ശ്രമിക്കണമെന്ന് കമലഹാസനോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് സര്‍ക്കാര്‍ പ്രതിനിധികളുമായി കമല്‍ഹാസന്‍ ചര്‍ച്ച നടത്തിയത്.
വിശ്വാസികളെ ഭീകരവാദികളായി ചിത്രീകരിക്കുന്നതായി ആരോപിച്ചാണ് ചില മുസ്‌ലിം സംഘടനകള്‍ എതിര്‍പ്പുയര്‍ത്തിയത്. തമിഴ്‌നാട്ടിലെ മുസ്‌ലിം സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ജയലളിത സര്‍ക്കാര്‍ ചിത്രത്തിന്റെ പ്രദര്‍ശനാനുമതി രണ്ടാഴ്ചത്തേക്ക് തടഞ്ഞിരുന്നു.
ഇതിനെ ചോദ്യം ചെയ്ത കമലാഹാസന്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച മദ്രാസ് ഹൈക്കേടതി ജഡ്ജി ജസ്റ്റിസ് കെ. വെങ്കിട്ടരാമനുവേണ്ടി ചെന്നൈയില്‍ പ്രത്യേകം പ്രദര്‍ശിപ്പിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ഇന്ന് വിധി പറയും.
കമെന്‍റ്
കമല്‍ഹാസന്‍ ആട്ടോം അഭിനയോം തുടര്‍ന്നും നടത്തിക്കോളൂ, സംവിധാനം മാത്രം വേണ്ട. പത്തഞ്ഞൂറു ആളുകള്‍ക്കു ഒരുമിച്ചുയിരുന്നു സിനിമ കാണാന്‍ പറ്റിയ ചേര്‍ത്തല ചിത്രാഞ്ജലി തിയറ്ററില്‍ ക്ലാസ് കട്ടു ചെയ്തു വന്ന വിരലില്‍ എണ്ണാവുന്ന ഏതാനും പ്ലസ് ടൂ പിള്ളാര്‍ ഉച്ചയ്ക്കിരുന്നു തെറിവിളിക്കുന്നത് വളരെ അരോചകമാണ്. പിള്ളാരെ തെറ്റ് പറയാനാവില്ല, ബ്രഹ്മാണ്ഡ സിനിമയാണത്രെ!
"നിങ്ങള്‍ സിനിമ കണ്ടിട്ടു അഭിപ്രായം പറയൂ" എന്നു ദൈവത്തെ വേണ്ടാത്ത ചില രാഷ്ടീയക്കാര്‍ സിനിമായ്ക്ക് വേണ്ടി പരസ്യ പ്രചരണം നടത്തുന്നതു രസകരമാണ്. രാഷ്ട്രീയ ക്കാരന് ജനസേവന മെന്നു വെച്ചാല്‍ ഇപ്പോ ഇതൊക്കെയാണ്, പൊളിപ്പടത്തിന് ആളെ കേറ്റിക്കൊടുക്കുക പോലുള്ള പണി.
.കെ എ സോളമന്‍
No comments:
Post a Comment