വിവിധ രാജ്യങ്ങളിലെ 45000 ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ കമ്പ്യൂട്ടര്‍ ഭേദകര്‍ ചോര്‍ത്തി. പാസ്‌വേഡ് അടക്കമുള്ള രഹസ്യവിവരങ്ങളാണ് കവര്‍ന്നത്. കൂടുതല്‍ ഭീഷണി ഒഴിവാക്കാന്‍ ഇത്രയും അക്കൗണ്ടുകളുടെ പാസ്‌വേഡുകള്‍ മാറ്റാന്‍ ഉപയോക്താക്കളെ പ്രേരിപ്പിക്കാന്‍ ഫെയ്‌സ്ബുക്ക് തീരുമാനിച്ചു.
'രാംനിറ്റ് വേം' (Ramnit worm) എന്ന ദുഷ്ടപ്രോഗ്രാമിന്റെ പുതിയൊരു വകഭേദം ഉപയോഗിച്ചാണ്, ഫെയ്‌സ്ബുക്കില്‍ കുബുദ്ധികള്‍ ആക്രമണം ആരംഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2010 ഏപ്രില്‍ മുതല്‍ നെറ്റിലുണ്ടായിരുന്നു ഈ വേമിന്റെ ഫെയ്‌സ്ബുക്ക് വകഭേദം പ്രത്യക്ഷപ്പെടുന്നത് ആദ്യമായാണ്.
മുമ്പ് ഓണ്‍ലൈന്‍ ബാങ്കിങ് മേഖലയില്‍ നിന്ന് രഹസ്യങ്ങള്‍ ചോര്‍ത്താനാണ് രാംനിറ്റ് വേം ഉപയോഗിച്ചിരുന്നത്. ബാങ്ക് അക്കൗണ്ട് പാസ്‌വേഡുകളും മറ്റും ചോര്‍ത്താന്‍ സൈബല്‍ ക്രിമിനലുകള്‍ ഈ ദുഷ്ടപ്രോഗ്രാമിന്റെ സഹായം തേടിയിരുന്നു. എന്നാല്‍, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ചോര്‍ത്താന്‍ ഇതുപയോഗിക്കുന്നത് ആദ്യമായാണ്.
Comment: ഈ ഹാക്കെര്‍സിന്റെ കാര്യം, ഇവന്മാര്‍ക്ക് വേറെ പണിയൊന്നു മില്ലേ .
-കെ എ സോളമന്‍
No comments:
Post a Comment