ആദ്യംബാറ്റു ചെയ്ത കേരളാ സ്‌ട്രൈക്കേഴ്‌സ് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സ് എടുത്തു. നെവിന്‍ പോളി (46 റണ്‍സ്) മാത്രമാണ് ബാറ്റിങ്ങില്‍ തിളങ്ങിയത്. തുടര്‍ന്ന് ബാറ്റ് ചെയ്ത തെലുങ്ക് വാരിയേഴ്‌സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ അനായസ വിജയം കരസ്ഥമാക്കി. ആദര്‍ശ് 52 റണ്‍സെടുത്തു.
മത്സരത്തില്‍ ടോസ് നേടിയ തെലുങ്ക് വാരിയേഴ്‌സ് കേരളാ സ്‌ട്രൈക്കേഴ്‌സിനെ ബാറ്റിംഗിനയക്കുകയായിരുന്നു. കേരളാ സ്‌ട്രൈക്കേഴ്‌സ് ക്യാപ്റ്റന്‍ മോഹന്‍ ലാല്‍ കളിച്ചില്ല. ലാലിനു പകരം രാജീവ് പിള്ളയാണ് ടീമിനെ നയിച്ചത്.
നേരത്തേ ചെന്നൈയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരമാണ് ബാംഗ്ലൂരിലേക്ക് മാറ്റിയത്. ചെന്നൈയിലെ ചെപ്പോക്ക് ചിദംബരം സ്റ്റേഡിയം വിട്ടുനല്‍കാനാവില്ലെന്ന് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചതോടെയാണ് വേദി മാറ്റാന്‍ സി.സി.എല്‍. അധികൃതര്‍ തീരുമാനിച്ചത്.
Commen: tകൂട്ടുവേലി സ്കൂളിലെ പിള്ളാരെ അയച്ചിരുന്നെങ്കില്‍ കുറേക്കൂടി മെച്ചമായി കളിക്കുമായിരുന്നു.
-കെ എ സോളമന്‍
-കെ എ സോളമന്‍
adutha kaliyil nokkaam....
ReplyDeleteHai Jayaraj, see you.
ReplyDelete-K A Solaman