#സമർപ്പിത #ആപ്പ്?
ബെവ്കോയുടെ മദ്യ വിതരണ ആപ്പിനെക്കുറിച്ചുള്ള കേരള എക്സൈസ് മന്ത്രിയുടെ നിലപാട് കാപട്യത്തിന്റെയും യുക്തിരാഹിത്യത്തിന്റെയും സമ്മിശ്രണമായി കരുതണം.
"കേരള മനസ്സ്" അത്തരമൊരു സേവനത്തിന് വേണ്ടത്ര പക്വത പ്രാപിച്ചിട്ടില്ലെന്ന് മന്ത്രി പറയുമ്പോൾ പക്വതയില്ലാത്ത ജനം തെരഞ്ഞെടുത്താണ് അദ്ദേഹത്തിന്റെ സർക്കാർ എന്നു ചുരുക്കം
ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ ഒരു ധാർമ്മിക മുന്നറിയിപ്പുമില്ലാതെ നിലവിൽ മദ്യം ഓൺലൈനായി യഥേഷ്ടംവിൽക്കുന്നുണ്ട് '
ഈ ചാനലുകളിലൂടെ മദ്യം വീടുകളിൽ എത്തിക്കാൻ കഴിയന്നുണ്ടെങ്കിൽ, ഒരു "സമർപ്പിത ബെവ്കോ ആപ്പ് " പെട്ടെന്ന് പൊതുജന പക്വതയ്ക്ക് ഭീഷണിയാകുന്നത് എങ്ങനെ? ഈ ആപ്പിൻ്റെ ആവശ്യം എന്ത് ?
ഇത്തരം ഒഴികഴിവ് ആസൂത്രണമില്ലായ്മ മറച്ചുവെക്കാനുള്ള ഒരു തന്ത്രം മാത്രം. ജനം ബവ്കോ കടകൾക്ക് മുന്നിൽ ഇടിച്ചു കയറി ഉത്സവപ്രതീതി തുടർന്നും സൃഷ്ടിക്കട്ടെയെന്ന് മന്ത്രി ആഗ്രഹിക്കുന്നുണ്ടാവും.
രസകരമായ മറ്റാരുകാര്യം, ഡെലിവറി സമയത്തെ പ്രായ പരിശോധനയാണ് 'ആമസോണിന് പ്രായ പരിശോധന ഇല്ല എന്നാൽ ബവ്കോയ്ക്ക് അതു നിർബന്ധം' ഡെലിവറി സ്വീകരിക്കുന്ന വ്യക്തിയുടെ പ്രായം ആരാണ് പരിശോധിക്കുക? ഡെലിവറി ബോയ് പരിശോധിക്കും എന്നാണെങ്കിൽ അത് ഒരു മണ്ടൻ ആശയമാണ്, പണിയെടുത്ത് നടുവൊടിഞ്ഞു വരുന്ന ഡെലിവറി ബോയ് ഉപഭോക്താവിന്റെ പ്രായം പരിശോധിക്കണം പോലും.! ഇത്രയൊക്കെ മുൻകരുതലുകൾ സ്വീകരിച്ചിട്ടിട്ടും സ്കൂൾ കുട്ടികൾ മദ്യപിച്ച് ക്ലാസ് മുറികളിൽ സുംബ നൃത്തംനടത്തുന്ന വാർത്തകളാണ് എവിടെയും
സാങ്കേതികവിദ്യ വിവേകപൂർവ്വം ഉപയോഗിക്കുന്നതിനുപകരം, ജനങ്ങളുടെ പക്വതയെക്കുറിച്ച് പക്വതയില്ലാത്ത പ്രസ്താവനകൾ നടത്തി മന്ത്രി സംതൃപ്തനാകുന്നു. ബെവ്കോയുടെയും എക്സൈസ് മന്ത്രിയുടെയും കഴിവില്ലായ്മയും ഇരട്ടത്താപ്പും മാത്രമാണ് ഡെഡിക്കേറ്റഡ് ആപ്പ് എന്ന മണ്ടൻ കണ്ടുപിടിത്തം വ്യക്തമാക്കുന്നത്.
നാടു മുഴുവനും മദ്യം ഒഴുക്കിയ അവസ്ഥയിൽ.പണം കിട്ടിയാൽ സാധനം കൊടുക്കുക എന്നതിൽ കവിഞ്ഞ് എന്തു തരം ധാർമികതയാണ് സർക്കാരിന് അവകാശപ്പെടാൻ ഉള്ളത് ?
No comments:
Post a Comment