Sunday, 9 January 2011
താന്‍ മരിക്കുന്നതുവരെ ഫൈറ്ററായിരിക്കും-ഗൗരിയമ്മ
ആലപ്പുഴ: പൊതുപ്രവര്‍ത്തനരംഗത്ത് താനൊരു ഫൈറ്റര്‍ ആണെന്നും മരിക്കുന്നതുവരെ ഫൈറ്റര്‍ ആയിരിക്കുമെന്നും ജെ.എസ്.എസ് ജനറല്‍ സെക്രട്ടറി കെ.ആര്‍. ഗൗരിയമ്മ പറഞ്ഞു. രാഷ്‌ട്രീയത്തില്‍ സത്യസന്ധമായ പ്രവര്‍ത്തനമാണ് താന്‍ നടത്തിയിട്ടുള്ളതെന്നും ജെ.എസ്.എസ് സംസ്ഥാന പ്ലീനം ഉദ്ഘാടനം ചെയ്‌തുകൊണ്ട് അവര്‍ പറഞ്ഞു.
Comment: K Kaunakaran’s death makes aged people like K R Gouri Amma and V R Krishna Iyer to think about death.
K A Solaman
Saturday, 8 January 2011
ശ്രീശാന്തും ലക്ഷ്മണും കൊച്ചിക്ക് സ്വന്തം
ബംഗളുരു : ഐപിഎല്‍ നാലാം സീസണിലേക്കുള്ള താരലേലം ബാംഗ്ലൂരില്‍ പുരോഗമിക്കുന്നു. 25 താരങ്ങളുടെ ലേലമാണ് പൂര്‍ത്തിയായത്. ശ്രീശാന്തിനേയും ലക്ഷ്മണിനേയും ജയവര്‍ദ്ധനയേയും മക്കല്ലത്തേയും ആര്‍ പി സിംഗിനേയും കൊച്ചി സ്വന്തമാക്കി. ഗൗതം ഗംഭീറാണ് ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് പോയ താരം.
11 കോടി നാല് ലക്ഷം രൂപയ്ക്കാണ് കൊല്‍ക്കത്ത ഗംഭീറിനെ സ്വന്തമാക്കിയത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണ് ഗംഭീറിന്റേത്. കഴിഞ്ഞ മൂന്നു സീസണിലും ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് വേണ്ടീയാണ് ഗംഭീര്‍ ഇറങ്ങിയത്. യൂസഫ് പഠാനും റോബിന്‍ ഉത്തപ്പയും ഒമ്പത് കോടി ആറ് ലക്ഷം രൂപയുമായി രണ്ടാമതെത്തി. സൗരവ് ഗാംഗുലിയേയും ക്രിസ് ഗെയിലിനേയും ഒരു ടീമും ലേലത്തിലെടുത്തില്ല.
ഐ.പി.എല്‍ നാലാം സീസണില്‍ കന്നി അങ്കത്തിനിറങ്ങുന്ന കൊച്ചി ക്രിക്കറ്റ് ടീമിന്റെ ആദ്യ താരമായി ശ്രീലങ്കന്‍ ബാറ്റ്‌സ്‌മാന്‍ മഹേല ജയവര്‍ദ്ധന. 6.9 കോടി രൂപയ്ക്കാണ് ജയവര്‍ദ്ധനെയെ കൊച്ചി സ്വന്തമാക്കിയത്. മലയാളി താരം ശ്രീശാന്ത് കൊച്ചി ഐപിഎല്‍ ടീമിന് വേണ്ടി കളിക്കും. 4.14 കോടി രൂപയ്ക്കാണ് ശ്രീശാന്തിനെ ഐപിഎല്‍ ലേലത്തില്‍ കൊച്ചി സ്വന്തമാക്കിയത്.
കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിംഗ്സ് ഇലവന്റെ താരമായിരുന്നു ശ്രീശാന്ത്. 2.5 കോടി രൂപയ്ക്കായിരുന്നു കിംഗ്സ് ഇലവന് വേണ്ടി കഴിഞ്ഞ സീസണുകളില്‍ ശ്രീശാന്ത് കളിച്ചിരുന്നത്. ടീം പ്രഖ്യാപനവേളയില്‍ തന്നെ കൊച്ചിക്ക് വേണ്ടി കളിക്കാന്‍ ആഗ്രഹിക്കുന്നതായി ശ്രീശാന്ത് പറഞ്ഞിരുന്നു.
Comment:
Once upon a time slaves were auctioned like this!
K A Solaman
Thursday, 6 January 2011
റോഡരികില്‍ പൊതുയോഗം പാടില്ല: സുപ്രീംകോടതി
ന്യൂദല്‍ഹി: റോഡരികില്‍ പൊതുയോഗം നിരോധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.
ജസ്റ്റീസുമാരായ എച്ച്.എല്‍ ദത്തു, ഡി.കെ.ജയിന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രസ്‌താവിച്ചത്. വിശാലമായ പൊതുതാത്പര്യം കണക്കിലെടുത്താണ് ഹൈക്കോടതി ഇത്തരമൊരു വിധി പ്രസ്താവിച്ചത്. ഈ വിധിയുടെ ബലത്തില്‍ സര്‍ക്കാരിന്റെ കരങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു
Comment: The Govt of Kerala is wasting its time by filing simialr cases.

Tuesday, 4 January 2011
സുജിത് കുട്ടന്‍ വേഗമേറിയ താരം
Tue, 04 Jan 2011
പൂനെ: പൂനെയില്‍ നടക്കുന്ന ദേശീയ സ്കൂള്‍ ഗെയിംസില്‍ ഏറ്റവും വേഗമേറിയ താരമായി കേരളത്തിന്റെ സുജിത് കുട്ടന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഫോട്ടോ ഫിനിഷില്‍ കേരളത്തിന്റെ തന്നെ ജിതിന്‍ വിജയിനെ രണ്ടാംസ്ഥാനത്തേയ്ക്ക് പിന്തള്ളിയാണ് സുജിത് സ്വര്‍ണ്ണം നേടിയത്.
സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തിലാണ് സുജിത് കുട്ടന്‍ സ്വര്‍ണ്ണം നേടി വേഗമേറിയ താരമായി മാറിയത്. 10.91 സെക്കന്‍ഡിലാണ് സുജിത് ഓടിയെത്തിയത്. അകാലത്തില്‍ വിട്ടുപോയ അച്ഛന്റെ ആഗ്രഹം സഫലമാക്കിയാണ് സുജിത് കുട്ടന്‍ വേഗമേറിയ താരമായത്.
Congratulations Sujith Kuttan
-K A Solaman

Monday, 3 January 2011
മേരിക്കുണ്ടൊരു കുഞ്ഞാട്, തോമസിനും!
കെ.എ. സോളമന്‍
Janmabhumi Daily dated 04 Jan 2011
വേണ്ടപ്പെട്ടവര്‍ മരിച്ചാല്‍ ദുഃഖമുണ്ടാകും. ദുഃഖം മാറാന്‍ വിതുമ്പാം, അല്ലെങ്കില്‍ പൊട്ടിക്കരയാം, രണ്ടു സ്മാളടിച്ച് സിനിമക്ക് പോകുന്നവരുമുണ്ട്. ഇതൊന്നും വലിയ കാര്യമല്ല. എന്നാല്‍ ലീഡര്‍ മരിച്ച ദുഃഖം സഹിക്കാനാവാതെ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ് സിനിമക്ക് പോയത് വാര്‍ത്തയായി.
എന്‍ഡോസള്‍ഫാനില്‍ തുടങ്ങിയതാണ് മാഷിന്റെ ഈ ഗതികേട്. എന്തു പറഞ്ഞാലും, ചെയ്താലും വാര്‍ത്ത. മാഷ് ഇരിക്കുകയാണോ, ഇസ്തിരി ഇടുകയാണോ, ഇതൊക്കെ ലൈവാക്കാന്‍ ചാനല്‍ക്കാര്‍ സെക്യൂരിറ്റിക്കൊപ്പം കൂടിയിരിക്കുകയാണ്. കാര്‍ട്ടൂണുകളിലും മാഷ്ഠന്നെ താരം.
കേന്ദ്രമന്ത്രിയായതുകൊണ്ട് കുടുംബസമേതം ഒരു സിനിമ കാണാന്‍ പാടില്ലേ? പേരക്കുട്ടികള്‍ ഒത്തിരിനാളായി പറയുന്നതാണ് കവിതാ തീയേറ്ററില്‍ സിനിമ കാണണമെന്ന്. പല പല തിരക്കുകള്‍ കാരണം ഇതുവരെ അതിന് കഴിഞ്ഞില്ല. അപ്പോഴാണ് ഒരു അവസരം ഒത്തുകിട്ടിയത്. പോരാത്തതിന് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കാണാന്‍ പറ്റിയ സിനിമ- 'മേരിക്കുണ്ടൊരു കുഞ്ഞാട്.' ആണും പെണ്ണും കെട്ട വേഷം കെട്ടി കഴിവ് തെളിയിച്ചിട്ടുള്ള നടനാണ് നായകന്‍.
ഇടികൊള്ളുന്നതാണ് ഹരം. ബെന്നി പി. നായരമ്പലത്തിന്റെ പതിവുകഥ. സത്ഗുണ സമ്പന്നയായ നായികയുടെ അഛനും സഹോദരന്മാരും തന്നെയാണ് വില്ലന്മാര്‍. നായകന്റെ അമ്മയെ പ്രേമിക്കുക, നായകനെ ഇടിച്ച് ചമ്മന്തിപ്പരുവമാക്കുക ഇതൊക്കെയാണ് വില്ലന്മാരുടെ പണി ഈ സിനിമയിലും. നയകന്‍ ഇടികൊടുത്തില്ലെങ്കിലും ആളെ കൂലികൊടുത്ത് ഇടിപ്പിക്കും. ബിജുമേനോനാണ് കൂലിത്തല്ലുകാരന്‍. കുനിഞ്ഞുനിന്നു കുഞ്ചിക്ക് ഇടി മേടിക്കുന്ന വില്ലന്റെ മുണ്ടിനകത്തേക്ക് നായകന്‍ തിളച്ച വെള്ളം പായിക്കുന്നത് കണ്ട് മാഷിന്റെ പേരക്കുട്ടികള്‍ കയ്യടിച്ചുകാണണം. മലയാള സിനിമയുടെ അധഃപതന നെല്ലിപ്പലകക്ക് ഇനിയും അകലമുണ്ടോ എന്ന് അളക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തും നായകനുംകൂടി. നായകന്റെ ഫാന്‍സില്‍പ്പെട്ട ക്വട്ടേഷന്‍ സംഘങ്ങള്‍ ഉടന്‍തന്നെ പ്രാവര്‍ത്തികമാക്കാന്‍ സാധ്യതയുള്ളതാണ് നായകന്റെ "തിളച്ച വെള്ള പ്രയോഗം.' തിളച്ച വെള്ളത്തിന് ലഭ്യത കുറവുള്ളതിനാല്‍ സള്‍ഫ്യൂറിക് ആസിഡ് പകരം പരീക്ഷിക്കാവുന്നതാണ്.
സിനിമ കണ്ട് മാഷും പേരക്കുട്ടികളും കൈയടിച്ചോ, അതോ പൊട്ടിച്ചിരിച്ചോ അതാണ് അപ്പുണ്ണിമാഷ്ക്ക് അറിയേണ്ടതായുള്ളത്. അതൊന്നും ഈ ചാനല്‍ മുതലാളിമാര്‍ പുറത്തുവിട്ടില്ല.
തന്ത്രങ്ങളുടെ ഉസ്താദ് ലീഡറുടെ അവസാനതന്ത്രം ഫലിച്ചെന്നാണ് ചാനല്‍ നിരൂപകര്‍. തിരുവനന്തപുരത്തുനിന്ന് തൃശൂരിലെ മുരളിമന്ദിരത്തിലേക്കുള്ള 18 മണിക്കൂര്‍ വിലാപയാത്ര ഗംഭീര വിജയമായി. മുരളീധരന്റെ കോണ്‍ഗ്രസിലോട്ടുള്ള പ്രവേശനം എളുപ്പമായി. സഹോദരനും സഹോദരിയും ബാല്യകാല സ്മരണകള്‍ ഒരുമിച്ച് അയവിറക്കി. ലീഡറുടെ അവസാനനാളുകളിലെ അസ്വസ്ഥതക്ക് കാരണം വി.എം. സുധീരന്‍ കൃത്യമായും മനസ്സിലാക്കി. മുരളീധരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കുന്നതു സംബന്ധിച്ച് എതിര്‍പ്പുകള്‍ കുറഞ്ഞെന്നും മുരളീധരന് തന്റെ 'പിച്ചപ്പാത്രം' ഇനി വലിച്ചെറിയാമെന്നും ചെന്നിത്തല. ഒരു കാര്യം തീര്‍ച്ചയായി, ചെന്നിത്തലക്ക് അടുത്ത മൂന്ന് കല്ലത്തേക്കുകൂടി പേടിക്കാനില്ല. രണ്ടു ടേമില്‍ കൂടുതല്‍ ഒരാള്‍ കെപിസിസി പ്രസിഡന്റായി ഇരിക്കുക കേരളത്തില്‍ അത്യപൂര്‍വം. ഇനിയും മുരളിയെ മാറ്റിനിര്‍ത്തിയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ചില്ലറ വോട്ടു കുറയുമോയെന്ന ശങ്കയുമുണ്ട്.
പക്ഷെ അപ്പുണ്ണിമാഷിനെ കൂടുതല്‍ ആകുലചിത്തനാക്കുന്നത് ഭരിക്കുന്ന മന്ത്രിമാരുടെ ആരോഗ്യസ്ഥിതിയാണ്. എല്ലാവര്‍ക്കും ലക്ഷങ്ങളുടെ ചികിത്സയാണ് വേണ്ടിവന്നത്. മുഖ്യമന്ത്രി തന്നെ ഒന്നാമത്, 465831 രൂപ ചികിത്സക്കായി അദ്ദേഹം ചെലവാക്കി. പി.കെ. ഗുരുദാസനാകട്ടെ 128590 രൂപയാണ് ചെലവിട്ടത്. എനിക്കൊരു കുഴപ്പവുമില്ല, ആരെ ക്കൊണ്ടു പരിശോധിപ്പിക്കാനും തയ്യാര്‍ എന്ന് പറഞ്ഞ സുധാകരന്‍ മന്ത്രിവരെ 49938 രൂപ ചികിത്സാചെലവിന് എഴുതിയെടുത്തു. ഔദ്യോഗികഭവനം മോടിപിടിപ്പിക്കാന്‍ ചെലവിടുന്നതു ചില്ലറയാണോ? ആരോഗ്യമന്ത്രി ശ്രീമതി ടീച്ചര്‍ 2432072 രൂപ മുടക്കിയാണ് സാനഡു മോടിപിടിപ്പിച്ചത്. ഈ കാശുണ്ടെങ്കില്‍ സിറ്റിയില്‍ ഒരു ഫ്്്ലാറ്റോ ഒരു ആശുപത്രിക്കെട്ടിടംതന്നെയോ വാങ്ങാമായിരുന്നു. മണ്ണും മദ്യവും വിറ്റ് ഹെല്‍മറ്റുവേട്ട നടത്തിയും ലോട്ടറി വിറ്റും ചില്ലറക്കാശ് ഐസക്കുമന്ത്രി സ്വരൂപിച്ചില്ലായിരുന്നുവെങ്കില്‍ പ്രജകളെ എങ്ങനെയാണ് ഈ മന്ത്രിമാര്‍ക്ക് ഭരിക്കാന്‍ കഴിയുക?
ചുമ്മാതാണോ പാര്‍ലമെന്ററി വ്യാമോഹത്തില്‍പെട്ട ഒട്ടുമിക്ക നേതാക്കളും എങ്ങനെയെങ്കിലും ഒരു മന്ത്രിയാകണമെന്ന് പിന്നീട് ആഗ്രഹിച്ചുപോകുന്നത്. ഇവരോടൊക്കെ പറയാനുള്ളത് ഒന്നുമാത്രം: കിട്ടുന്നതും എഴുതിയെടുക്കുന്നതുമായ പണം സ്വന്തം അക്കൗണ്ടില്‍ സൂക്ഷിക്കരുത്. എപ്പോള്‍ പരിശോധിച്ചാലും ബാങ്കില്‍ ആന്റണിയുടെ അക്കൗണ്ട് മാതിരി മിനിമം ബാലന്‍സേ കാണാവൂ. അല്ലെങ്കില്‍ കെജിബി (റഷ്യന്‍ ചാരസംഘടനയല്ല)യുടെ മരുമകന് സംഭവിച്ചതുപോലുള്ള ഗതികേടുണ്ടാകും.

Saturday, 1 January 2011
കുറഞ്ഞ ശമ്പളം 8500; കൂടിയത് 59,840
Janmabhumi Posted On: Fri, 31 Dec 2010 20:28:08
തിരുവനന്തപുരം: ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഒമ്പതാം ശമ്പളപരിഷ്കരണ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ ശുപാര്‍ശ പ്രകാരം സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 8500 രൂപയാകും. കൂടിയ ശമ്പളം 59,840 രൂപയും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കുറഞ്ഞത് 1104 രൂപ മുതല്‍ പരമാവധി 4490 രൂപ വരെ വര്‍ധനവ് ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പത്തുശതമാനവും പെന്‍ഷന്‍കാര്‍ക്ക് 12 ശതമാനം വര്‍ധനവുമാണ് ശുപാര്‍ശ ചെയ്തിട്ടുള്ളത്. 2009 ജൂലൈ ഒന്നുമുതല്‍ ശമ്പള പരിഷ്കരണത്തിന് മുന്‍കാല പ്രാബല്യമുണ്ടായിരിക്കും. കുറഞ്ഞ ശമ്പളവും കൂടിയ ശമ്പളവും തമ്മിലുള്ള അനുപാതം 1:7:04 ആണ്. 64 ശതമാനം ക്ഷാമബത്ത അടിസ്ഥാനശമ്പളത്തില്‍ ലയിപ്പിക്കും. ജീവനക്കാരുടെ കുറഞ്ഞ ഇന്‍ക്രിമെന്റ് 230 രൂപയും കൂടിയ ഇന്‍ക്രിമെന്റ് 1200 രൂപയുമായിരിക്കും. പാര്‍ട്ട്ടൈം ജീവനക്കാര്‍ക്ക് ആദ്യമായി ശമ്പളസ്കെയില്‍ ഏര്‍പ്പെടുത്താനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. പാര്‍ട്ട്ടൈം ജീവനക്കാര്‍ക്ക് 300 രൂപ മുതല്‍ 470 രൂപ വരെ ആനുകൂല്യം ലഭിക്കും. 16000 ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പൊതുമരാമത്ത്, പോലീസ്, എക്സൈസ്, ജയില്‍, വനം, അഗ്നിശമനസേന, മോട്ടോര്‍ വെഹിക്കള്‍ വകുപ്പുകളില്‍ ശമ്പളപരിഷ്കരണം നടപ്പാക്കും. സര്‍വ്വകലാശാലകളിലെയും പിഎസ്സിയിലെയും ജീവനക്കാരുടെ ശമ്പളവും പരിഷ്കരിക്കും. സംസ്ഥാനത്തെ ഏഴു സര്‍വ്വകലാശാലകളിലെ ശമ്പളം ഏകീകരിക്കണമെന്ന് ശുപാര്‍ശയിലുണ്ട്.
Subscribe to:
Posts (Atom)