Friday, 15 May 2015

സര്‍ക്കാര്‍ പരസ്യം: സുപ്രീംകോടതി വിധിയോട് യോജിപ്പില്ലെന്ന്‌ കെ.സി ജോസഫ്


തിരുവനന്തപുരം: സര്‍ക്കാര്‍ പരസ്യങ്ങളില്‍ നേതാക്കളുടെ ചിത്രം ഉപയോഗിക്കരുതെന്ന സുപ്രീംകോടതി വിധിയോട് യോജിപ്പില്ളെന്ന് മന്ത്രി കെ.സി ജോസഫ്. പ്രധാനമന്ത്രിയുടെ ചിത്രം പ്രസിദ്ധീകരിക്കാമെങ്കില്‍ എന്തുകൊണ്ട് മുഖ്യമന്ത്രിയുടെ ചിത്രം പ്രസിദ്ധീകരിച്ചു കൂടായെന്ന് മന്ത്രി ജോസഫ് ചോദിച്ചു. സുപ്രീംകോടതി അധികാരപരിധി ലംഘിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കമന്‍റ്: പുതുപ്പള്ളി രാജ്യത്തെ നിയമമാണ് ജോസഫിന്റെ നിയമം !
-കെ എ സോളമന്‍ 

Wednesday, 13 May 2015

സര്‍ക്കാര്‍ പരസ്യങ്ങളിലെ രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ക്ക് നിരോധനം




supremecourt-630


ന്യൂദല്‍ഹി: സര്‍ക്കാര്‍ പരസ്യങ്ങളില്‍ രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ ഇനി കാണില്ല. ഇതിനെതിരെ സുപ്രീംകോടതിയുടെ നിര്‍ദ്ദേശം വന്നതോടെയാണ് വിലക്ക്.
രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ക്ക് പകരമായി ഇനിയുണ്ടാകുക രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരുടെ ചിത്രങ്ങള്‍ മാത്രമായിരിക്കും. അത് അവരുടെ അനുവാദത്തോടെ നല്‍കാമെന്നും കോടതി പറഞ്ഞു.
സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം ഇനി മുതല്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍ എന്നിവരുടെ ചിത്രങ്ങള്‍ ഇനി പരസ്യങ്ങളിലുപയോഗിക്കാന്‍ പാടില്ല. പ്രശാന്ത് ഭൂഷണ്‍ അംഗമായ ഒരു സന്നദ്ധ സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണു കോടതിയുടെ തീരുമാനം.
പരസ്യത്തിനായി മാറ്റിവയ്ക്കുന്ന തുക കൃത്യമായി ചെലവഴിക്കുന്നുണ്ടെന്നുറപ്പു വരുത്താന്‍ മൂന്നംഗ സമിതിയ്ക്കും സുപ്രീംകോടതി രൂപം നല്‍കിയിട്ടുണ്ട്.
കമന്‍റ് : അത് നന്നായി 
-കെ എ സോളമന്‍ 

Monday, 11 May 2015

അഡ്മിറ്റ് കാര്‍ഡ് കിട്ടിയ പരീക്ഷയില്‍ ‘പശു’ ആബ്സെന്‍റ്

അഡ്മിറ്റ് കാര്‍ഡ് കിട്ടിയ പരീക്ഷയില്‍ ‘പശു’ ആബ്സെന്‍റ്


ശ്രീനഗര്‍: പ്രഫഷനല്‍ പ്രവേശ പരീക്ഷയില്‍ അഡ്മിറ്റ് കാര്‍ഡ് ലഭിച്ച ‘പശു’ പരീക്ഷയില്‍ ആബ്സെന്‍റ്. ഞായറാഴ്ച പരീക്ഷാ സെന്‍ററായ ബഡ്ഗാമിലെ ബെമിന സര്‍ക്കാര്‍ ഡിഗ്രി കോളജില്‍ പശുവിനെ പ്രതീക്ഷിച്ചിരുന്ന മാധ്യമങ്ങളെയും പരീക്ഷക്കായി സീറ്റ് മാറ്റിയിട്ട് കാത്തിരുന്ന ഇന്‍വിജിലേറ്റര്‍മാരെയും നിരാശരാക്കിക്കൊണ്ട് പശു പരീക്ഷക്ക് എത്തിയില്ല. മേയ് രണ്ടിനാണ് കശ്മീരിലെ പ്രഫഷനല്‍ എന്‍ട്രന്‍സ് എക്സാമിനേഷന്‍ ബോര്‍ഡ് പശുവിന് അഡ്മിറ്റ് കാര്‍ഡ് അയച്ച് പുലിവാല് പിടിച്ചത്.
ബഡ്ഗാം സ്വദേശിയായ അബ്ദുല്‍ റഷീദ് എന്നയാളാണ് പശുവിന്‍െറ മകള്‍ എന്ന് അര്‍ഥം വരുന്ന കാച്ചിര്‍ ഗൗവ എന്ന പേരില്‍ ഓണ്‍ലൈന്‍ വഴി ബോര്‍ഡിന് അപേക്ഷ നല്‍കിയത്. ആദ്യഘട്ട പരിശോധനകളെല്ലാം പൂര്‍ത്തിയാക്കി അധികൃതര്‍ പശുവിന് അഡ്മിറ്റ് കാര്‍ഡ് ഓണ്‍ലൈന്‍ വഴി അയക്കുകയും ചെയ്തു. ഈ കാര്‍ഡ് കശ്മീരിലെ പ്രതിപക്ഷ പാര്‍ട്ടി വക്താവായ ജുനൈദ് അസിം മട്ടു ട്വിറ്ററില്‍ ഇട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നതും വിവാദമാകുന്നതും. ബോര്‍ഡിനെ കളിയാക്കലല്ല, പരീക്ഷാ സംവിധാനത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടുകയായിരുന്നു തന്‍െറ ലക്ഷ്യമെന്ന് റഷീദ് പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു
കമന്‍റ്: 
"ഞായറാഴ്ച പരീക്ഷാ സെന്‍ററായ ബഡ്ഗാമിലെ ബെമിന സര്‍ക്കാര്‍ ഡിഗ്രി കോളജില്‍ പശുവിനെ പ്രതീക്ഷിച്ചിരുന്ന മാധ്യമങ്ങളെയും പരീക്ഷക്കായി സീറ്റ് മാറ്റിയിട്ട് കാത്തിരുന്ന ഇന്‍വിജിലേറ്റര്‍മാരെയും നിരാശരാക്കിക്കൊണ്ട് പശു പരീക്ഷക്ക് എത്തിയില്ല"  

ഈ സംഭവം വാര്‍ത്തയാക്കിയവര്‍ തന്നെ .യാണ് മണ്ടന്മാര്‍. ഇന്‍വിജിലേറ്റര്‍മാരെ ആക്കൂട്ടത്തില്‍ പ്പെടുത്തേണ്ട. അബ്ദുല്‍ റഷീദിന് മാത്രമല്ലഏത് വങ്കനും ഇത്തരമൊരു അപേക്ഷഅയക്കാവുന്നതേയുള്ളൂ. അപ്ലോഡ് ചെയ്ത ഫോട്ടോ പശുവിന്‍റേത് ആകണമെന്നില്ല.

നമ്മുടെ പരീക്ഷാ രീതികളോട് ഒട്ടും ബഹുമാനമില്ലാത്ത ഒത്തിരി മുരടന്മാരും അവരുടെ കോപ്പരായങ്ങള്‍ വാര്‍ത്തയാക്കുന്ന കുറെ മാധ്യമക്കാരും ഉള്ള നാടാണിത്.. ഇവന്‍മാര്‍ക്ക് കുറ്റമറ്റ ഒരു പരീക്ഷാരീതി നിര്‍ദ്ദേശിക്കാനില്ലതാനും

-കെ എ സോളമന്‍ 

Friday, 8 May 2015

എംജി സര്‍വകലാശാലയുടെ 55 ഓഫ് ക്യാമ്പസ് സെന്ററുകള്‍ പൂട്ടും:

p.sadhasivan

 തിരുവനന്തപുരം: എംജി സര്‍വകലാശാലയുടെ 55 ഓഫ് ക്യാമ്പസ് സെന്ററുകള്‍ അടച്ചു പൂട്ടണമെന്നു ഗവര്‍ണര്‍ പി. സദാശിവം. ഹൈക്കോടതി വിധി അനുസരിക്കണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കി. അധികാര പരിധിക്കു പുറത്തുള്ള ഓഫ് ക്യാമ്പസ് സെന്ററുകള്‍ അടച്ചുപൂട്ടണമെന്നായിരുന്നു ഹൈക്കോടതിയുടെ വിധി. ഗവര്‍ണറുടെ നിര്‍ദേശം നടപ്പിലാക്കിയാല്‍ വിദേശത്തടക്കമുള്ള ഓഫ് ക്യാമ്പസ് സെന്ററുകള്‍ അടച്ചു പൂട്ടേണ്ടി വരും. അധികാര പരിധിക്കുള്ളിലുള്ള സെന്ററുകള്‍ സംബന്ധിച്ചു ഈ മാസം 30 നു ഗവര്‍ണര്‍ തെളിവെടുപ്പ് നടത്തും. ഇതിനായി വൈസ് ചാന്‍സിലര്‍ ബാബു സെബാസ്റ്റ്യന്‍ അടക്കമുള്ളവര്‍ രാജ്ഭവനില്‍ എത്തണം. എംജി സര്‍വകലാശാലയ്ക്കു ഗവര്‍ണര്‍ നല്‍കിയ നിര്‍ദ്ദേശം വരും ദിവസങ്ങളില്‍ മറ്റു സര്‍വകലാശാലകള്‍ക്കും ബാധകമായേക്കും. എംജി സര്‍വകലാശാല ഓഫ് ക്യാമ്പസ് വഴി നടത്തിയ എല്‍എല്‍എം പരീക്ഷയില്‍ തൃശൂര്‍ ഐജി ടി.ജെ. ജോസ് കോപ്പിയടിച്ചത് ഏറെ വിവാദമായിരുന്നു. ഇതേതുടര്‍ന്നാണു ഓഫ് ക്യാമ്പസ് സംബന്ധിച്ച പ്രശ്‌നം വീണ്ടും ചര്‍ച്ചയായത്.

കമന്‍റ് : തീരുമാനം സ്വാഗതാര്‍ഹം.  ഓഫ് ക്യാമ്പസ് സെന്ററുകളില്‍ ഡിഗ്രീ കച്ചവടമാണ് നടക്കുന്നത്. ഒരു യുണിവേര്‍സിറ്റിയുടെ പ്രവര്‍ത്തന മേഖലയില്‍ മറ്റൊന്നു പ്രവര്‍ത്തിക്കാന്‍ അനുവദിച്ചുകൂടാ .  

കെ എ സോളമന്‍ 

Sunday, 3 May 2015

പ്രതിഛായ നഷ്ടപ്പെട്ടു: ഉമ്മന്‍ ചാണ്ടിയെ മാറ്റണമെന്ന് പി.സി ജോര്‍ജ്‌

കോഴിക്കോട്: പ്രതിഛായ നഷ്ടപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മാറ്റി കൊള്ളാവുന്നവരെ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് തയാറാകണമെന്ന് പി.സി ജോര്‍ജ്. ഉമ്മന്‍ ചാണ്ടി സ്വയം ഹൈക്കമാന്‍ഡ് ആണെന്ന് കരുതുകയാണ്. ജനസമ്പര്‍ക്കം എന്ന തട്ടിപ്പ് പരിപാടി അവസാനിപ്പിക്കണം. ഖജനാവിലെ പണം രാജാവിനെ പോലെ എടുത്ത് നല്‍കാന്‍ ഉമ്മന്‍ ചാണ്ടിക്ക് എന്ത് അധികാരമാണുള്ളതെന്നും പി.സി ജോര്‍ജ് ചോദിച്ചു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
കമന്‍റ്: കാര്യങ്ങള്‍ ഏതാണ്ടൊക്കെ വ്യക്തമായി വരുന്നുണ്ട്. ഖജനാവിലെ പണം രാജാവിനെ പോലെ എടുത്ത് നല്‍കാന്‍ ഉമ്മന്‍ ചാണ്ടിക്ക് എന്ത് അധികാരമാണുള്ളതെന്ന ചോദ്യം മുന്പ് ചോദിക്കാന്‍ മറന്നു പോയതാണോ.? ആദ്യത്തെ ജനസമ്പര്‍ക്കമല്ലോല്ലോ ഇത് 
-കെ ഏ സോളമന്‍ 

Saturday, 2 May 2015

വില്യം-കെയ്റ്റ് ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ്: ബ്രിട്ടനില്‍ ആഹ്ലാദം


















ലണ്ടന്‍: ബ്രിട്ടീഷ് രാജകുടുംബത്തിലേക്ക് പുതിയ അതിഥിയെത്തി. വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡില്‍ട്ടണ്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. 'പ്രാദേശിക സമയം രാവിലെ 8.34 ന് പെണ്‍കുഞ്ഞ് പിറന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു-ബെക്കിങ്ഹാം കൊട്ടാരം അറിയിപ്പ് പുറത്തിറക്കി.

വില്യം-കെയ്റ്റ് ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് ഇത്. 2013 ജൂലായില്‍ ജനിച്ച പ്രിന്‍സ് ജോര്‍ജാണ് മൂത്തകുട്ടി.

കമന്‍റ്:: ബ്രിട്ടനില്‍ ജനം തുള്ളുന്നത് മനസ്സിലാക്കാം. ഇവിടെ ഇന്ത്യയില്‍ ജനം എന്തിനാണ് തുള്ളുന്നത് ?
-കെ എ സോളമന്‍ 

Friday, 1 May 2015

ആണ്‍കുട്ടികളുണ്ടാകാന്‍ രാംദേവിന്റെ മരുന്ന്; രാജ്യസഭയില്‍ ബഹളം


Babaramdev.jpg
ന്യൂഡല്‍ഹി: യോഗഗുരു രാംദേവിന്റെ ദിവ്യ ഫാര്‍മസി പുറത്തിറക്കിയ മരുന്നിനെച്ചൊല്ലി രാജ്യസഭയില്‍ ബഹളം. ആണ്‍കുട്ടിയുണ്ടാകാന്‍ സഹായിക്കുന്നത് എന്ന അവകാശവാദത്തോടെ പുറത്തിറക്കിയ പുത്രജീവക് ബീജ് എന്ന മരുന്ന് നിരോധിക്കണമെന്നാണ് ആവശ്യമുയര്‍ന്നത്. ഇത് നിയമവിരുദ്ധമാണെന്നും ഇതിന്റെ നിര്‍മാതാക്കള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും രാജ്യസഭയില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു.

സഭ ചേര്‍ന്നപ്പോള്‍ ജെ.ഡി.യു അംഗം കെ.സി ത്യാഗിയാണ് പ്രശ്‌നം ഉന്നയിച്ചത്. ദിവ്യ ഫാര്‍മസിയില്‍നിന്ന് വാങ്ങിയതാണെന്ന് അവകാശപ്പെട്ട് പുത്രജീവക് ബീജിന്റെ ഒരു പാക്കറ്റ് കെ.സി ത്യാഗി ഉയര്‍ത്തിക്കാട്ടി. വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി മരുന്നുകള്‍ പുറത്തിറക്കുന്നത് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ത്യാഗി കുറ്റപ്പെടുത്തി. ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയംപോലെ തന്നെ നിയമവിരുിദ്ധമാണ് ഇത്തരം മരുന്നുകള്‍ വിപണിയിലിറക്കുന്നതെന്ന് ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ കുര്യന്‍ പറഞ്ഞു.

ഇത് ഗൗരവമേറിയ വിഷയമാണെന്ന് ആരോഗ്യമന്ത്രി ജെ.പി നഡ്ഡയും അഭിപ്രായപ്പെട്ടു. ഇത്തരം കാര്യങ്ങള്‍ ആയുഷ് വകുപ്പാണ് കൈകാര്യംചെയ്യുന്നതെന്നും ഇതേപ്പറ്റി സര്‍ക്കാര്‍ പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി ജെ.പി നഡ്ഡ പറഞ്ഞു. പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള ബേട്ടി ബചാവോ, ബേട്ടി പഠാവോ പ്രചാരണത്തിന് പ്രധാനമന്ത്രി നേരിട്ടാണ് മേല്‍നോട്ടംവഹിക്കുന്നതെന്നും സ്ത്രീ പുരുഷാനുപാതത്തിന്റെ കാര്യത്തില്‍ ഗൗരവമായ സമീപനമാണ് സര്‍ക്കാറിനുള്ളതെന്നും മന്ത്രി പറഞ്ഞു. 

കമന്‍റ്: അപ്പോ രാംദേവ് സ്വാമിക്ക് പെങ്കുട്ടികളെ വേണ്ട.ബേട്ടി .ന ബചാവോ, ബേട്ടി ന പഠാവോ, അതാണ് സ്വാമിയുടെ നയം. ഈ മരുന്ന് വാങ്ങി ഭാര്യമാര്‍ക്ക് കൊടുക്കുന്ന പോഴന്‍മാരുടെ കാര്യം പോക്കാ---
-കെ എ സോളമന്‍