#അങ്ങനെ വീണാ ജോർജിനു വേണ്ടിയും എസ്ഐടി !
അന്വേഷണ ഏജൻസികളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ സർക്കാർ നെട്ടോട്ടമോടുമ്പോൾ, കേവലം ഒരു ചെറിയ കേസിന് വേണ്ടി എട്ട് അംഗങ്ങളുള്ള ആർഭാട എസ്.ഐ.ടിയെത്തന്നെ രംഗത്തിറക്കിയത് തികച്ചും അഭിനന്ദനീയം. കോടികൾ ചെലവിട്ട് ഐ.പി.എസ് ഉദ്യോഗസ്ഥരെയും ബറ്റാലിയൻ കമാൻഡൻ്റുമാരെയും വെച്ച് നടത്തുന്ന ഈ മഹായജ്ഞത്തിന്റെ പത്തിലൊന്നു ചെലവ് വേണ്ട, പഴയ 'ഇടിയൻ നാറാപിള്ളയും', കുട്ടൻപിള്ള ഏഡും', അമ്മിണി പോലീസും ചേർന്ന് വീണാജോർജിനെ കൊണ്ട് തത്തയെപ്പോലെ സത്യം പറയിപ്പിപ്പിക്കാൻ!
നാട്ടുകാരുടെ ആരോഗ്യം സംരക്ഷിക്കാൻ ബാധ്യതയുണ്ടായിരുന്ന വീണാ ജോർജിന് ചുറ്റും കറുത്ത തുണി കണ്ടാൽ ഉടൻ എസ്.ഐ.ടി ഇറക്കിയില്ലെങ്കിൽ പിന്നെ ആരോഗ്യം മാത്രമല്ല, ആഭ്യന്തര വകുപ്പിന്റെ ആരോഗ്യവും ക്ഷയിച്ചു പോകുമെന്നു കരുതാൻ പാടില്ലായിരുന്നു.
തനിക്കെതിരെ ഉയർന്നുവരുന്ന ഏത് ആരോപണത്തെയും നാടകീയമായി നേരിടാനുള്ള ചാനൽ വൈദഗ്‌ധ്യം വീട്ടിലെ മൂലയ്ക്ക് കുത്തിയിരിക്കുന്ന വീണാ ജോർജിന് ഇപ്പോൾ കാണണമെന്നില്ല
ഇത്രയും വിപുലമായ അന്വേഷണ സംഘത്തെ വെച്ച് റീൽസ് പിടിക്കാൻ കാണിക്കുന്ന ഈ ഉത്സാഹം ആരോഗ്യവകുപ്പിന് കീഴിലുള്ള ആശുപത്രികളിൽ ഒരു സ്ട്രെച്ചറോ കട്ടിലോ ഒപ്പിക്കാൻ കാണിച്ചിരുന്നെങ്കിൽ രോഗി കട്ടിലിൽ നിന്ന് താഴെ വീണ് ചാകാതെ രക്ഷപ്പെട്ടേനെ.
എന്തായാലും എട്ടംപേർ ചേർന്ന് നടത്തുന്ന ഈ ഹിമാലയൻ അന്വേഷണത്തിന്റെ ഒടുവിൽ ശ്രീമതി ജോർജിനെ പുണ്യപ്പെടുത്തുമോ അതോ കാറ്ററിംഗ് ബില്ല് കൂട്ടുമോ എന്ന് കണ്ടുതന്നെ അറിയണം.
No comments:
Post a Comment