Friday, 5 June 2015

ഡി.ജി.പിയുടെ നിര്‍ദേശം മറികടന്ന് വാഹന പരിശോധന


കോഴിക്കോട്: ഡി.ജി.പിയുടെ കര്‍ശന നിര്‍ദേശം മറികടന്ന് ഹൈവേ പൊലീസ് നടത്തുന്ന വാഹന പരിശോധന യാത്രക്കാര്‍ക്ക് പീഡനമാകുന്നു. അപകടത്തില്‍പെടുന്ന പൊതുജനങ്ങളെ രക്ഷിക്കുകയും റോഡപകടങ്ങള്‍ ഉണ്ടാകാതെ നോക്കുകയുമാണ് ഹൈവേ പൊലീസിന്‍െറ പ്രധാന ചുമതലയെങ്കില്‍ വളവുകളിലും തിരക്കൊഴിഞ്ഞ ഇടങ്ങളിലും മറഞ്ഞുനിന്ന് വാഹനം പരിശോധിച്ച് പിഴ ഈടാക്കുന്നതിലാണ് ഇവര്‍ക്ക് താല്‍പര്യം.
ഡി.ജി.പി കാലാകാലങ്ങളില്‍ ഇറക്കുന്ന ഉത്തരവിനെക്കുറിച്ച് ഒരറിവുമില്ലാതെ യാത്രക്കാരോട് തട്ടിക്കയറുന്ന പ്രവണതയും വര്‍ധിച്ചു. ഒറിജിനല്‍ ലൈസന്‍സ് കൈവശം സൂക്ഷിക്കാത്തതിന്‍െറ പേരില്‍ ബുധനാഴ്ച രാമനാട്ടുകര ബൈപാസിലെ അറപ്പുഴ ടോള്‍ ബൂത്തിന് സമീപം യുവാവിനെ ഹൈവേ പൊലീസ് സംഘം ഏറെനേരം തടഞ്ഞുവെച്ചു. ലൈസന്‍സിന്‍െറ അറ്റസ്റ്റ്ചെയ്ത കോപ്പി കാണിച്ചിട്ടും എസ്.ഐ യുവാവിനെ വിടാന്‍ തയാറായില്ല. ഒടുവില്‍ ഉത്തരമേഖല എ.ഡി.ജി.പി ഇടപെട്ടതോടെയാണ് യുവാവിന് മോചനമായത്.
ഡി.ജി.പിയുടെ സര്‍ക്കുലര്‍ മറികടന്ന് പ്രവര്‍ത്തിച്ച ഹൈവേ പൊലീസ് എസ്.ഐ പി. പ്രകാശനെ എ.ഡി.ജി.പി താക്കീത് ചെയ്തു.
ഡ്രൈവിങ് ലൈസന്‍സടക്കം രേഖകളുടെ ഒറിജിനല്‍ കൈവശമില്ളെങ്കില്‍ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ കോപ്പി പരിശോധന ഉദ്യോഗസ്ഥനെ കാണിച്ചാല്‍ മതിയെന്നും അദ്ദേഹം ആവശ്യപ്പെട്ടാല്‍ അടുത്ത പൊലീസ് സ്റ്റേഷനുകളില്‍ ഒറിജിനല്‍ കാണിക്കുകയോ അറ്റസ്റ്റഡ് കോപ്പി 15 ദിവസത്തിനകം തപാലില്‍ അയച്ചാല്‍ മതിയെന്നും 1989ലെ റോഡ് റഗുലേഷന്‍സ് ആക്ടില്‍ പറയുന്നു. ഇതനുസരിച്ച് ഡി.ജി.പി എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും നേരത്തെ സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. ഒറിജിനല്‍ രേഖകള്‍ക്ക് പകരം അറ്റസ്റ്റഡ് രേഖകള്‍ ഹാജരാക്കിയാല്‍ യാത്രക്കാരനെതിരെ നടപടി സ്വീകരിക്കരുതെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം.
ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്നപക്ഷം ഒറിജിനല്‍ രേഖകള്‍ യാത്രക്കാരന്‍െറ താമസ സ്ഥലത്തിനടുത്ത പൊലീസ് സ്റ്റേഷനില്‍ കാണിച്ചാല്‍ മതിയെന്നും ഡി.ജി.പിയുടെ സര്‍ക്കുലറിലുണ്ട്.
ഇതനുസരിച്ച് എറണാകുളം സ്വദേശി വാഹന പരിശോധനക്കിടെ കോഴിക്കോട്ട് പിടിക്കപ്പെട്ടാല്‍, 15 ദിവസത്തിനകം സ്വന്തം പരിധിയില്‍ വരുന്ന പൊലീസ് സ്റ്റേഷനില്‍ രേഖ ഹാജരാക്കിയാല്‍ മതി.
ഈ സര്‍ക്കുലര്‍ നിലവിലിരിക്കെയാണ് അറപ്പുഴയില്‍ യുവാവിനെ തടഞ്ഞുവെച്ച് ഹൈവേ പൊലീസ് പീഡിപ്പിച്ചത്. ഹെല്‍മറ്റ് ധരിച്ച് യാത്രചെയ്ത യുവാവ്, ബൈക്കിന്‍െറ ആര്‍.സി, ഇന്‍ഷുറന്‍സ്, പുകപരിശോധന സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനല്‍ കാണിച്ചപ്പോള്‍, ലൈസന്‍സിന്‍െറ ഒറിജിനല്‍ ആവശ്യപ്പെട്ട് എസ്.ഐ തടഞ്ഞുവെക്കുകയായിരുന്നു.
ഡി.ജി.പിയുടെ സര്‍ക്കുലറിനെക്കുറിച്ച് പറഞ്ഞപ്പോള്‍ തട്ടിക്കയറിയ എസ്.ഐ, തന്നെ നിയമം പഠിപ്പിക്കേണ്ടെന്നും പിഴ അടക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ഉത്തരമേഖല എ.ഡി.ജി.പി പ്രശ്നത്തില്‍ ഇടപെട്ടത്.
വളവുകളിലും മറ്റും ഒളിഞ്ഞുനില്‍ക്കാതെ, ഹൈവേ പട്രോള്‍ സംഘം ആള്‍തിരക്കുള്ള സ്ഥലങ്ങളില്‍ ഡ്യൂട്ടി ചെയ്യണമെന്ന് ഡി.ജി.പിയുടെ 7/2009 നമ്പര്‍ സര്‍ക്കുലറില്‍ പറയുന്നു.
വാഹനങ്ങളുടെ റെക്കോഡ് പരിശോധിക്കുക എന്നതല്ല, മറിച്ച് തെറ്റായ ഡ്രൈവിങ് കണ്ടുപിടിക്കുകയാണ് വാഹനം പരിശോധിക്കുന്നതിന്‍െറ ഉദ്ദേശ്യമെന്നും അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നവരെ കണ്ടുപിടിച്ച് നടപടി സ്വീകരിക്കുകയാണ് പ്രധാന ചുമതലയെന്നും ഇതേ സര്‍ക്കുലറില്‍ പറയുന്നു.
വാഹന പരിശോധന നടത്തുമ്പോള്‍ ചാര്‍ജുള്ള ഓഫിസര്‍ ഒരു വാഹന ഡ്രൈവറെയും പൊലീസ് വാഹനത്തിന്‍െറ അടുത്തേക്ക് വിളിച്ചുവരുത്തരുതെന്നും ഡ്രൈവറുടെ അടുത്തേക്ക് ചെന്ന് കുറ്റകൃത്യം ബോധ്യപ്പെടുത്തണമെന്നും സര്‍ക്കുലറിലുണ്ട്.
വാഹനം ഓടിക്കുന്നവരോട് മാന്യമായി പെരുമാറണമെന്ന് ഡി.ജി.പിയുടെ 10/09 നമ്പര്‍ സര്‍ക്കുലറില്‍ പറയുന്നു.
കുറ്റം ചെയ്തെന്ന് കണ്ടാലും ഡ്രൈവറെ സര്‍ എന്നോ മാഡം എന്നോ, സുഹൃത്തേ എന്നോ അഭിസംബോധന ചെയ്യണമെന്നാണ് സര്‍ക്കുലറിലെ നിര്‍ദേശം. എന്നാല്‍, ഈ നിര്‍ദേശങ്ങളൊന്നും പാലിക്കാതെ പൊലീസ് യാത്രക്കാരോട് തട്ടിക്കയറുന്ന പ്രവണതയും വര്‍ധിച്ചു.
കമന്‍റ്  ഡി ജി പിയുടെ നിര്‍ദ്ദേശത്തിന് ഇവിടെ ചേര്‍ത്തലയില്‍  പുല്ലുവില. പുക സര്‍ടിഫിക്കറ്റ് ഇല്ലെങ്കില്‍ 200 രൂപ യാണ് പിഴ. സകല സര്ക്കാര്‍ വാഹനങ്ങളും കെ എസ് ആര്‍ ടി സി ബസ്സുകളും പുകപരിശോധന കൂടാതെ ഓടുംപോഴാണ്  സാധാരണക്കാരന് ഇരുട്ടടി. പുകപരിശോധിക്കാതെ തന്നെ 70 രൂപ മുടക്കിയാല്‍ ആര്‍ക്കും ലഭിക്കാവുന്ന ഒരു സര്‍ടിഫ്ഫിക്കറ്റിന്റെ പേരിലാണ് ഈ കൊള്ള 
-കെ എ സോളമന്‍ 

Tuesday, 2 June 2015

വാഹനപരിശോധനക്ക് മൂക്കുകയറിട്ട് ടി.പി സെന്‍കുമാര്‍



തിരുവനന്തപുരം: വാഹനപരിശേധനയുടെ പേരില്‍ പൊതുജനങ്ങള്‍ക്ക് ഇനിമുതല്‍ യാതൊരു ബുദ്ധിമുട്ടുകളുമുണ്ടാവാന്‍ പാടില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ടി.പി സെന്‍കുമാര്‍. അധികാരമെറ്റെടുത്ത് രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറക്കിയ ആദ്യസര്‍ക്കുലറിലാണ് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് സെന്‍കുമാര്‍ പോലീസിനോട് ആവശ്യപ്പെടുന്നത്.

ജനങ്ങളോട് മാന്യമായി പെരുമാറണമെന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യാതൊരു ബുദ്ധിമുട്ടുകളുമുണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. പെറ്റിക്കേസുകളുടെ എണ്ണം തികക്കാന്‍ വാഹനപരിശോധനകള്‍ നടത്തരുതെന്നും സെന്‍കുമാര്‍ മുന്നറിയിപ്പ് നല്‍കി.
പരിശോധനാ സമയത്ത് ദേഹോപദ്രവം നടത്തരുതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കി. പിഴചുമത്തുമ്പോള്‍ അത് എന്തിനെന്ന് കൃത്യമായി ബോധ്യപ്പെടുത്തണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു.

കമന്‍റ്:  പോലീസിന് ഈസി മണി ആയിരുന്നു, അത് വേണ്ടെന്ന് വെക്കുകയെന്ന് വെച്ചാല്‍ ------
-കെ എ സോളമന്‍

Saturday, 30 May 2015

അരുവിക്കരയില്‍ ഒ രാജഗോപാല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി














തിരുവനന്തപുരം: അരുവിക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഒ രാജഗോപാല്‍ മത്സരിക്കും.

ബി.ജെ.പി കോര്‍കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അരുവിക്കരയില്‍ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നതിനേത്തുടര്‍ന്നാണ് രാജഗോപാലിനെ നിശ്ചയിച്ചത്. അദ്ദേഹം മത്സരിക്കാനുള്ള സന്നദ്ദത കോര്‍കമ്മിറ്റിയെ അറിയിച്ചു.

വി.വി രാജേഷ്, എസ്.ഗിരിജ, സി.ശിവന്‍ കുട്ടി എന്നിവരുടെ പേരുകളായിരുന്നു ജില്ലാ കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ശക്തനായ സ്ഥാനാര്‍ത്ഥിയാവണമെന്ന ആവശ്യം കോര്‍ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നു. തുടര്‍ന്ന് ശോഭാ സുരേന്ദ്രന്റേയും കെ സുരേന്ദ്രന്റേയും പേര്‍ ഉയര്‍ന്നു വന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ വിലക്കെടുക്കാതെ നേതൃത്വം ഒ രാജഗോപാലിന്റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇത് യോഗത്തില്‍ ഭിന്നതക്ക് വഴിവെച്ചു. എം.ടി രമേഷ് മത്സരിക്കണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടു.

കമന്‍റ് : റിക്കാര്‍ഡ് ഇടാന്‍ തന്നെയാണ് ഉദ്ദേശ്യം എന്നു തോന്നുന്നു?
-കെ എ സോളമന്‍ 

ടാറ്റയെ വിട്ട് രാഷ്ട്രീയത്തിലേക്ക്‌


കെ.എസ്.ശബരിനാഥന്‍ അച്ഛന്റെ ശൂന്യത സൃഷ്ടിച്ച രാഷ്ട്രീയപാതയിലേക്കിറങ്ങുന്നത് ഉയര്‍ന്ന ജോലി രാജിവെച്ചാണ്. ടാറ്റാ കമ്പനിയിലെ സാമൂഹ്യസേവന മേഖലയായ ടാറ്റാ ട്രസ്റ്റില്‍ സീനിയര്‍ മാനേജരായിരുന്നു ശബരീനാഥന്‍. ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ എത്തിയപ്പോഴും ആകര്‍ഷകമായ പദവി വേണ്ടെന്നുെവച്ചാണ് അദ്ദേഹം സാമൂഹ്യസേവന വിഭാഗം തിരഞ്ഞെടുത്തത്.

പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ദുര്‍ബല വിഭാഗങ്ങളുടെയിടയിലാണ് ടാറ്റാ ട്രസ്റ്റ് ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെട്ട് ടാറ്റ നടപ്പാക്കുന്ന പല പദ്ധതികളുടെയും സമിതികളില്‍ സ്ഥാപനത്തെ പ്രതിനിധീകരിച്ചിരുന്നത് ശബരീനാഥനാണ്. 




കമെന്‍റ്: മെച്ചം രാഷ്ടീയമാണെന്ന് ആര്‍ക്കാണുഅറിയാത്തത് . ചുമ്മാ കൊച്ചുബീഡിയും വലിച്ചു തേരാപാരാ നടന്നവന് വരെ കേരളത്തിലുണ്ട് ശതകോടികളുടെ ആസ്തി!

-കെ എ സോളമന്‍ 

ഒരു ഓട്ടോ(സോഡാ)ക്കാരന്റെ നിമിഷ കവിതകള്‍


Prasannan Andhakaranazhi
പ്രസന്നന്‍ അന്ധകാരനഴി

മാതൃഭൂമി 30 മെയ്
വിഷയം ഏതായാലും പ്രസന്നന്‍ നിമിഷനേരംകൊണ്ട് അതില്‍ കവിതയും പാട്ടും നാടന്‍പാട്ടും വിരിയിക്കും. എഴുത്ത് മാത്രമല്ല വരികള്‍ക്ക് ഈണം നല്‍കി ഇമ്പമായി തന്നെ ആലപിക്കും... ഇത്രയുമാകുമ്പോള്‍ പഠനത്തിന്റെ പടവുകള്‍കടന്ന് തോള്‍സഞ്ചിയും തൂക്കി നടക്കുന്ന ബുദ്ധിജീവിയുടെ രൂപമാകും മനസ്സില്‍.
എന്നാല്‍, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ചെറുകിട യന്ത്രമുപയോഗിച്ച് സോഡാ ഉത്പാദനവും പെട്ടിഓട്ടോ ഓടിക്കുകയും ചെയ്യുന്നതിനിടയിലാണ് പ്രസന്നന്റെ നിമിഷകവിതകള്‍. സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള ഇദ്ദേഹം ഇതിനകം നിരവധി വേദികളില്‍ തന്റെ സര്‍ഗ്ഗസൃഷ്ടികള്‍ അവതരിപ്പിച്ചു കഴിഞ്ഞു.
പട്ടണക്കാട് അന്ധകാരനഴി കൃഷ്ണവിലാസത്തില്‍ പ്രസന്നന്‍ അന്ധകാരനഴി തന്റെ ജോലികള്‍ക്കിടയിലാണ് കവിതയ്ക്കും നാടന്‍പാട്ടിനും സമയം കണ്ടെത്തുന്നത്. പ്രസന്നന്റെ നിമിഷകവിതകളും നാടന്‍പാട്ടുകളും തീരദേശത്തടക്കം തരംഗമാണ്. പ്രസന്നന്റെ സോഡാ ഉത്പാദനംപോലും കവിതയുടെ താളത്തിലാണെന്നാണ് തീരവാസികള്‍ക്ക് അഭിപ്രായം. സോഡാ നിറച്ച് ആവശ്യക്കാര്‍ക്ക് കടകളില്‍ എത്തിച്ചു നല്‍കുന്നതാണ് പ്രധാന ജോലി.
ഒരു കടലാസ്സുകഷണവും പേനയുമായിട്ടാണ് എല്ലായ്‌പോഴും ജോലി. ഇടവേളകളില്‍ കണ്‍മുന്നില്‍ കാണുന്ന വിഷയം കവിതയാക്കും. അങ്ങനെ പ്രസന്നന്റെ തൂലികയില്‍നിന്ന് വിരിഞ്ഞ കവിതകള്‍ ആയിരക്കണക്കിനാണ്. ചിലത് പല പ്രസിദ്ധീകരണങ്ങളിലായി പ്രസിദ്ധീകരിച്ചു.
ചേര്‍ത്തല സംസ്‌കാര കലാസാഹിത്യ സാംസ്‌കാരികവേദിയാണ് പ്രസന്നന്റെ കഴിവുകള്‍ കണ്ടറിഞ്ഞ് പ്രോത്സാഹനം നല്‍കിയത്. സംസ്‌കാരയിലുടെ ജില്ലയ്ക്കകത്തും പുറത്തും നിരവധി കവിയരങ്ങുകളിലും വ്യത്യസ്തമായ വേദികളിലും പ്രസന്നന്‍ തന്റെ തനതായ പരിപാടികള്‍ അവതരിപ്പിച്ച് കഴിഞ്ഞു. സാമൂഹിക പ്രസക്തിയുള്ള സംഭവങ്ങള്‍ കോര്‍ത്തിണക്കി കവിതകളും നാടന്‍പാട്ടുകളും പ്രത്യേക പരിപാടിതന്നെ പ്രസന്നന്‍ തയ്യാറാക്കിയിട്ടുണ്ട്.
കടല്‍ ജീവിതവുമായി അടുത്തു നില്‍ക്കുന്നതിനാല്‍ കടല്‍ പ്രസന്നന്‍ കവിതകളിലെ പ്രധാന വിഷയം തന്നെയാണ്. അതിനാല്‍ തന്നെ പ്രസന്നനെ പലയിടത്തും കടലിന്റെ കവി എന്നാണ് അറിയുന്നത്.
2013 ല്‍ ജില്ലയിലെ മികച്ച കവിക്ക് ഏര്‍പ്പെടുത്തിയ 'കാവ്യതീരം അവാര്‍ഡ്' ഈ സോഡാക്കാരനെ തേടിയെത്തിയിരുന്നു. അന്നു ലഭിച്ച അവാര്‍ഡിന്റെ ഓര്‍മ്മയ്ക്കായി തന്റെ ഉപജീവന മാര്‍ഗ്ഗമായ പെട്ടിഓട്ടോയ്ക്ക് കാവ്യതീരം എന്ന പേരു നല്‍കി.
കവിതയ്ക്കു പുറമെ കഥാപ്രസംഗത്തിലും പാട്ടുകള്‍ എഴുതുന്നുണ്ട്. കൊച്ചിന്‍ മണിലാലിന്റെ സാക്ഷ്യപത്രം എന്ന കഥാപ്രസംഗം പ്രസന്നന്റെ വരികളാണ്. കോട്ടയം നാഷണല്‍ തീയറ്റേഴ്‌സിന്റെയും, ചേര്‍ത്തല ഷൈലജാ തീയറ്റേഴ്‌സിന്റെയും നാടകങ്ങളിലൂടെ അരങ്ങിലും പ്രസന്നന്‍ തിളങ്ങുന്നുണ്ട്.
ഭാര്യ ലതയും മക്കളായ പ്രവീണും പ്രീതയും കടലിന്റെ കവിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി കൂടെയുണ്ട്.
L
  • K A Solaman പ്രസന്നന്‍ കഴിവുള്ള ആളാണ്, അദ്ദേ ഹത്തെക്കുറിച്ച് എഴുതിയിട്ടുള്ള ഒട്ടുമിക്ക കാര്യങ്ങളും ശരിതന്നെ എന്നാല്‍ "കടല്‍ ജീവിതവുമായി അടുത്തു നില്‍ക്കുന്നതിനാല്‍ കടല്‍ പ്രസന്നന്‍ കവിതകളിലെ പ്രധാന വിഷയം തന്നെയാണ്. അതിനാല്‍ തന്നെ പ്രസന്നനെ പലയിടത്തും കടലിന്റെ കവി എന്നാണ് അറിയുന്നത്" എന്ന നിരീക്ഷണം തികച്ചും തെറ്റാണ്. കടല് കണ്ടിട്ടുള്ള കവികളെല്ലാംകടലിന്റെ കവിയാണെങ്കില്‍ പ്രസന്നനും അങ്ങനെ തന്നെ. പ്രസന്നന്‍ പോലും സമ്മിതിക്കില്ല താന്‍ കടലിന്റെ കവിയാണെന്ന്. ലേഖകനെ ആരോ തെട്ടിദ്ധരിപ്പിച്ചതാവാം .

Friday, 22 May 2015

ഹര്‍ത്താല്‍: അക്രമമുണ്ടായാല്‍ നേതാക്കള്‍ക്ക് അഞ്ചുവര്‍ഷം തടവ്‌


ന്യൂഡല്‍ഹി: പൊതുമുതല്‍ നശിപ്പിക്കലിനു വഴിവെയ്ക്കുന്ന ഹര്‍ത്താലും ബന്ദും ആഹ്വാനംചെയ്യുന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാവിനും ഭാരവാഹികള്‍ക്കും അഞ്ചുകൊല്ലംവരെ തടവ് വ്യവസ്ഥചെയ്ത് നിയമഭേദഗതി വരുന്നു.

ജസ്റ്റിസ് കെ.ടി. തോമസിന്റെ അധ്യക്ഷതയിലുള്ള സമിതിയുടെ ശുപാര്‍ശകള്‍ പ്രകാരമാണ് 'പൊതുമുതല്‍നശിപ്പിക്കല്‍ തടയല്‍ നിയമ'ത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതിവരുത്തുന്നത്. ഇതുസംബന്ധിച്ച കരട് ബില്‍ അഭിപ്രായരൂപവത്കരണത്തിന് ആഭ്യന്തരമന്ത്രാലയം പ്രസിദ്ധീകരിച്ചു.

ബന്ദിനും ഹര്‍ത്താലിനുമിടയില്‍ അനുയായികള്‍ പൊതുമുതല്‍ നശിപ്പിച്ചാല്‍ സംഘടനയുടെ ഭാരവാഹികളായിരിക്കും കുറ്റക്കാര്‍. നിലവിലെ നിയമത്തിന്റെ നാലാംവകുപ്പിലാണ് ഭേദഗതിയുള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രേരണക്കുറ്റമാണ് നേതാക്കള്‍ക്കെതിരെ ചുമത്തുക. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കുള്ള ശിക്ഷയായ അഞ്ചുകൊല്ലത്തെ തടവുതന്നെ നേതാക്കള്‍ക്കും നല്‍കും. തങ്ങളുടെ അറിവോടെയല്ല പൊതുമുതല്‍ നശിപ്പിച്ചതെന്നും അക്രമം തടയാന്‍ മുന്‍കരുതലെടുത്തിരുന്നുവെന്നും നേതാക്കള്‍ തെളിയിച്ചാല്‍ മാത്രമേ ഇവരെ തടവില്‍നിന്നൊഴിവാക്കൂ. 

കരടുബില്ലിലെ മറ്റു വ്യവസ്ഥകള്‍

*നശിപ്പിക്കപ്പെട്ട പൊതുമുതലിന്റെ കമ്പോളവില ഉത്തരവാദികളില്‍നിന്നീടാക്കും. ഇവര്‍ക്ക് എളുപ്പത്തില്‍ ജാമ്യമില്ല.

*മതിയായ കാരണങ്ങളുണ്ടെങ്കിലേ കോടതികള്‍ക്ക് ജാമ്യംനല്‍കാന്‍ പറ്റൂ.

*കുറ്റക്കാരല്ലെന്നു തെളിയിക്കാനുള്ള ഉത്തരവാദിത്വം ആരോപണവിധേയര്‍ക്കാണ്.

*കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും കീഴിലും കോര്‍പ്പറേഷനുകള്‍, കമ്പനികള്‍ തുടങ്ങിയവയുടെ ഉടമസ്ഥതയിലുമുള്ള ഉപകരണങ്ങളടക്കമുള്ള സ്ഥാവരജംഗമവസ്തുക്കളും സര്‍ക്കാറുകള്‍ കാലാകാലങ്ങളില്‍ വിജ്ഞാപനംചെയ്യുന്നവയുമാണ് പൊതുമുതല്‍.

*ജല-ഊര്‍ജ മേഖലയിലുള്ള കെട്ടിടങ്ങള്‍, യന്ത്രോപകരണങ്ങള്‍, എണ്ണശുദ്ധീകരണശാലകള്‍, അഴുക്കുചാലുകള്‍, ഫാക്ടറികള്‍, പൊതുഗതാഗതം, ടെലികമ്യൂണിക്കേഷന്‍ മേഖലയിലുള്ള വസ്തുക്കള്‍ എന്നിവയും പൊതുമുതലാണ്. ഇവ തകര്‍ത്താല്‍ പിഴയടക്കം പത്തുകൊല്ലംവരെ ശിക്ഷ.

*ഹര്‍ത്താലോ ബന്ദോ പ്രകടനമോ പോലീസ് വീഡിയോയില്‍ പകര്‍ത്തി സബ് ഡിവിഷണല്‍ മജിസ്‌ട്രേട്ടിനു സമര്‍പ്പിക്കണം. വീഡിയോ എടുത്തയാളുടെ മൊഴിരേഖപ്പെടുത്തണം.

2007 ജൂണിലാണ് നിയമത്തില്‍ ഭേദഗതി നിര്‍ദേശിക്കാന്‍ സുപ്രീംകോടതി സമിതി രൂപവത്കരിച്ചത്. 1984-ലെ നിയമം അപര്യാപ്തമാണെന്നു വ്യക്തമാക്കിയായിരുന്നു ഇത്. 
കമന്‍റ്: വിധി സ്വാഗതം ചെയ്യുന്നു. ഇതിന്റെ നടപ്പാക്കലിലാണ് സംശയം. 
കെ എ സോളമന്‍ 

Thursday, 21 May 2015

മെഡിക്കല്‍ പ്രവേശനപ്പരീക്ഷയില്‍ ആദ്യ പത്ത് റാങ്കില്‍ ആറും പെണ്‍കുട്ടികള്‍ നേടി

mangalam malayalam online newspaper
തിരുവനന്തപുരം : മെഡിക്കല്‍ പ്രവേശനപ്പരീക്ഷയില്‍ ആദ്യ പത്ത് റാങ്കില്‍ ആറും പെണ്‍കുട്ടികള്‍ നേടി. യോഗ്യത നേടിയ 85829 പേരില്‍ 58965 പേരും പെണ്‍കുട്ടികളാണ്. ആണ്‍കുട്ടികള്‍ 26864 പേര്‍.

മെഡിക്കല്‍ പ്രവേശനത്തിന് റാങ്ക് ലഭിച്ചവര്‍ : ( നാലാം റാങ്ക് മുതല്‍ ) 4. തൃശ്ശൂര്‍ പറവട്ടാനി പറപ്പിള്ളി അവന്യുവില്‍ വര്‍ണ മാത്യു. 5. മലപ്പുറം വള്ളിക്കപ്പട്ട കുമ്മിള്‍ ഹൗസില്‍ ഐശ്വര്യ രവീന്ദ്രന്‍. 6. കട്ടപ്പന മക്കോളില്‍ ഹൗസില്‍ അന്ന ജെയിംസ്. 7. തിരുവനന്തപുരം കവടിയാര്‍ നന്ദന്‍കോടി നളന്ദ ജങ്ഷന്‍ ടി.സി. 11/800 ല്‍ ഹരി ബാലചന്ദ്രന്‍. 8. കൊല്ലം കാവനാട് ആര്‍ഷ നഗര്‍ ലക്ഷ്മിയില്‍ കല്യാണി കൃഷ്ണന്‍. 9. പത്തനംതിട്ട ഇരവിപേരൂര്‍ നക്കോലക്കല്‍ പുളിമൂട്ടില്‍ ജോയല്‍ അലക്‌സ് ഷെറി. 10. മലപ്പുറം വാലില്ലാപ്പുഴ പുതിയേടത്ത് വീട്ടില്‍ മെല്‍വിന്‍ ഷാജി.

പട്ടികജാതി വിഭാഗം : 1. മലപ്പുറം പള്ളിക്കല്‍ ചൈത്രത്തില്‍ നിര്‍മ്മല്‍ കൃഷ്ണന്‍ കെ. (റാങ്ക് -126)
പട്ടികവര്‍ഗ്ഗ വിഭാഗം 1. കോട്ടയം കുമരകം പുളിക്കല്‍ ലക്ഷ്മി പാര്‍വതി (റാങ്ക് -7432) 2. അടിമാലി മൂകാംബിക നഗര്‍ മച്ചിപ്ലാവ് കള്ളിക്കല്‍ വീട്ടില്‍ അശ്വതി ജോര്‍ജ് ( 7648)
കമന്‍റ് മെഡിസിന്‍ റാങ്ക്
എസ് എസ് എല്‍ സി, പ്ലസ് 2, ബി എ, ബി എസ് സി, ബി കോം, എം എ, എം എസ് സി- ഒന്നിനും റാങ്കില്ല. റാങ്ക് പഠനംകുട്ടികളില്‍ ടെന്ഷന്‍ ഉണ്ടാക്കും, അതുകൊണ്ടു പാടില്ലഎന്നതാണു ന്യായം . പക്ഷേ മെഡിസിനും, എഞ്ചിനീയറിങ്ങിനും അല്പം ടെന്ഷന്‍ ആയാലും കുഴപ്പമില്ലായെന്നതിനാല്‍ റാങ്കുണ്ട്. അവയില്‍ ഡിമാന്‍ഡ് കൂടുതലുള്ള മെഡിസിനു റാങ്ക് ലിസ്റ്റ് തയ്യാറാക്കാന്‍ ഒരു മാനദണ്ഡവും എഞ്ചിനീയറിങ്ങിന് മറ്റൊന്നും. കേരളം ഭരിക്കുന്നത് തുഗ്ലക്കന്‍മാര്‍ തന്നെ..!
കെ എ സോളമന്‍