Monday, 6 July 2015

കറുത്ത ഷര്‍ട്ട്!

Malare - Song Promo

മദ്യവും പുകവലിയും, കഞ്ചാവുംതമ്മിലിടിയും ലക്കുവിട്ട കൂട്ടും സിനിമയില്‍ കാണിച്ചതുകൊണ്ടു ആരും വഴിതെറ്റി പോകില്ലെന്ന് ന്യൂ ജെന്‍ സിനിമാക്കാര്‍. 'പ്രേമം' സിനിമ നാലും അഞ്ചും തവണ കണ്ട അലവലാതികളൊക്കെ ഇപ്പോള്‍ കോളേജില്‍ പോകുന്നത് കറുത്ത ഷര്‍ട്ടും ധരിച്ചു മുണ്ടും പൊക്കിക്കുത്തി അവിടാരെയോ പീഡിപ്പിക്കാനുണ്ടു എന്നമട്ടിലാണ്. കിളുത്തിട്ടില്ലാത്തതുകൊണ്ടു താടിമീശയുടെ കാ ര്യത്തിലെ കൊമ്പ്രമൈസ് ഉള്ളൂ.
ഉടന്‍ തന്നെ കറുത്ത ഷര്‍ട്ട് കോളേജുകളില്‍ നിരോധിക്കാന്‍ നിയമനിര്‍മാണം വേണ്ടിവരുമെന്ന് തോന്നുന്നു. കോളേജ് പ്രിന്‍സിപ്പല്‍മാരുടെ ഒരു യോഗം!
-കെ എ സോളമന്‍

Sunday, 5 July 2015

മൂരിപ്രേമം സിനിമ !




കഞ്ചാവു, മദ്യം, പുകവലി, തമ്മിലടി, സസ്പന്‍ഷന്‍, മൂരിപ്രേമം ഇവയെല്ലാം യഥേഷ്ടം കുത്തിനിറച്ച ന്യൂജെന്‍ സിനിമ "പ്രേമം" കാണാന്‍ സ്കൂള്‍-കോളേജ്  പിള്ളേരുടെ ക്ലാസ് കട്ട് ചെയ്തുള്ള തള്ളിക്കേറ്റം. സിനിമയില്‍ കാട്ടുന്നതൊന്നും പിള്ളാര്‍ അനുകരിക്കരുതെന്നാണ് ഉപദേശം. ക്ളാസ്സില്‍ കൃത്യമായി കേറുകയും പഠിക്കുകയും അദ്ധ്യാപകരെ ബഹുമാനിക്കുകയും ചെയ്യുന്ന കുട്ടികള്‍ ഒന്നിന്നും .കൊള്ളാത്തവര്‍!

  സെന്‍സര്‍ബോര്‍ഡ് എന്ന സ്ഥാപനത്തില്‍ കേറിയിരിക്കുന്ന മരമാക്രികളുടെ മുട്ടുകാലാണു ആദ്യം  തല്ലിയൊടിക്കേണ്ടത്.

-കെ എ സോളമന്‍ 

ശ്രീമതി ഇന്ദിരാഗാന്ധി, സോണിയ ഗാന്ധി , കുട്ടികള്‍

Friday, 3 July 2015

മുണ്ടക്കയത്ത് സംഘര്‍ഷം: ഇ.എസ് ബിജിമോള്‍ എഡിഎമ്മിനെ മര്‍ദിച്ചു















മുണ്ടക്കയം: പൊതുവഴിയടച്ച് ഗേറ്റ് സ്ഥാപിച്ചതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെ ഇ.എസ് ബിജിമോള്‍ എം.എല്‍.എ എഡിഎമ്മിനെ മര്‍ദിച്ചു. രാവിലെ 11 മണിയോടെ പെരുവന്താനം തെക്കേമലയിലാണ് സംഭവം. മുണ്ടക്കയം ടി.ആന്‍ഡ് ടി റബര്‍ എസ്‌റ്റേറ്റ് കമ്പനി പൊതുവഴി അടച്ച് ഗേറ്റ് സ്ഥാപിച്ചത് ചോദ്യം ചെയ്ത് സ്ഥലവാസി മനുഷ്യാവകാശ കമ്മീഷനില്‍ കഴിഞ്ഞ ദിവസം പരാതി നല്‍കി. കമ്മീഷന്റെ നിര്‍ദേശപ്രകാരം ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം നേരിട്ടെത്തി ഗേറ്റ് നീക്കി വഴിതുറന്നുകൊടുത്തു.
അതിനിടെ കമ്പനി കോടതിയെ സമീപിച്ച് സ്റ്റേ ഓര്‍ഡര്‍ വാങ്ങി. കോടതി ഉത്തരവ് നടപ്പാക്കാനെത്തിയതായിരുന്നു പീരുമേട് എഡിഎം മോന്‍സി പി അലക്‌സാണ്ടര്‍. ഗേറ്റ് പുന:സ്ഥാപിക്കാനുള്ള നീക്കത്തെ ചെറുക്കാന്‍ ബിജിമോളും നാട്ടുകാരും സംഘടിച്ചു. കോടതി ഉത്തരവാണെന്ന് എഡിഎം അറിയിച്ചെങ്കിലും പ്രതിഷേധക്കാര്‍ അത് കൂട്ടാക്കാന്‍ തയാറായില്ല. കൂടുതല്‍ പോലീസ് സംഘവുമായെത്തി ഉത്തരവ് നടപ്പാക്കുമെന്ന് പറഞ്ഞതോടെ ബിജിമോള്‍ എഡിഎമ്മിനെ പിടിച്ചുതള്ളി.
വാക്കുതര്‍ക്കത്തിനിടെ എഡിഎമ്മിന്റെ കരണത്തടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കമന്‍റ് : ഉണ്ണിയാര്‍ച്ചയുടെ പിന്മുറക്കാരിയാണ്, തടഞ്ഞുംതല്ലിയും എന്നും ചാനലില്‍ കേറുക എന്നതാണു പരിപാടി..
-കെ എ സോളമന്‍ 

Sunday, 28 June 2015

സുരേഷ് ഗോപിയെ ഇറക്കിവിട്ടത് ശരിയോ?




.








പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തിയ ചലച്ചിത്രതാരം സുരേഷ് ഗോപിയെ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ഇറക്കിവിട്ടു. തന്റെ ജന്മദിനത്തില്‍ പെരുന്നയിലെ മന്നം മെമ്മോറിയലില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് അദ്ദേഹം എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തിയത്.

താങ്കളെ ആരാണ് ഇവിടേക്ക് ക്ഷണിച്ചത്, താങ്കളുടെ ഷോ ഇവിടെ വേണ്ടെന്നും ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഹൃദയം തകര്‍ന്നാണ് താനിവിടെ നിന്ന് പോകുന്നതെന്ന് സുരേഷ് ഗോപിയും പ്രതികരിച്ചു

കമന്‍റ് : നായന്‍മാരുടെ പോപ്പുതന്നെ സുകുമാരന്‍ നായര്‍. . സുരേഷ് ഗോപിക്ക് പോപ്പില്‍ നിന്നു തന്നെ അനുഗ്രഹം കിട്ടാനാണ് യോഗം. നായര്‍ക്ക് നട്ടപ്രാന്ത്, നടന് ഉച്ചപ്രാന്ത് !

-കെ എ സോളമന്‍ 

Saturday, 20 June 2015

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ എല്ലാ മാസവും 15-ന് അക്കൗണ്ടിലെത്തും- മന്ത്രി

Posted on: 20 Jun 2015





തൃശ്ശൂര്‍: കെ.എസ്.ആര്‍.ടി.സി.യില്‍നിന്ന് വിരമിച്ചവരുടെ പെന്‍ഷന്‍ തുക എല്ലാ മാസവും പതിനഞ്ചാം തീയതി അവരവരുടെ ബാങ്ക് അക്കൗണ്ടിലെത്തിക്കാന്‍ നടപടിയെടുത്തതായി ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ജൂണിലെ പെന്‍ഷന്‍ നല്‍കിക്കഴിഞ്ഞു. പെന്‍ഷന്‍ നല്‍കാന്‍ മാസം 42.5 കോടി രൂപയാണ് വേണ്ടത്. ഇതില്‍ 22.5 കോടി രൂപ കെ.എസ്.ആര്‍.ടി.സി.യും 20 കോടി രൂപ സര്‍ക്കാരും നല്‍കും. ഇനിയും പെന്‍ഷന്‍ കിട്ടിയില്ലെന്ന് പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. തൃശ്ശൂര്‍ രാമനിലയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏപ്രില്‍, മെയ് മാസങ്ങളിലെ പെന്‍ഷന്‍തുക കുടിശ്ശികയാണ്. 2014 ഒക്ടോബര്‍ മുതല്‍ ഈ മാര്‍ച്ച് വരെ മുഴുവന്‍പേര്‍ക്കും 15,000 രൂപയാണ് പെന്‍ഷന്‍ നല്‍കിയത്. ഇതിനുമുകളില്‍ പെന്‍ഷന്‍ വാങ്ങിയിരുന്നവര്‍ക്ക് ബാക്കി തുകയും നല്‍കാനുണ്ട്. വായ്പയെടുത്ത് ഈ തുക കൂടി നല്‍കാനുള്ള ശ്രമത്തിലാണ് കോര്‍പ്പറേഷന്‍. കെ.എസ്.ആര്‍.ടി.സി.യുടെ പെന്‍ഷന്‍ ബാധ്യത പൂര്‍ണമായും സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്.

കെ.ടി.ഡി.എഫ്.സി.ക്ക് കോര്‍പ്പറേഷന്‍ മുമ്പ് എണ്ണൂറുകോടി രൂപ വിലവരുന്ന സ്ഥലം നല്‍കുകയും അവര്‍ അവിടെ ബഹുനില കോംപ്ലക്‌സുകള്‍ നിര്‍മ്മിക്കുകയും ചെയ്‌തെങ്കിലും ഒരു പൈസപോലും തിരികെ കിട്ടുന്നില്ല. മുന്‍കാലങ്ങളിലുണ്ടായ ഇത്തരം അപ്രായോഗിക സമീപനങ്ങള്‍ മാറ്റും. പലിശരഹിത നിക്ഷേപ പദ്ധതിവഴി പദ്ധതികള്‍ നടപ്പാക്കാനാണ് ഇപ്പോള്‍ ശ്രമം. കോര്‍പ്പറേഷന് നിലവില്‍ 1750 കോടി രൂപ കടമുണ്ട്. പലിശയായി വര്‍ഷം 600 കോടി രൂപ നല്‍കണം. വായ്പ പുനഃക്രമീകരിച്ച് പലിശബാധ്യത കുറയ്ക്കും. കോര്‍പ്പറേഷന്റെ ദിവസവരുമാനം മുമ്പ് 4.49 കോടി രൂപയായിരുന്നത് ഇപ്പോള്‍ 5.65 കോടി രൂപയായി വര്‍ധിച്ചു. കെ.യു.ആര്‍.ടി.സി. സര്‍വീസ് ലാഭകരമാണെന്നും പ്രതിദിനം 40 ലക്ഷം രൂപയുടെ കളക്ഷനുണ്ടെന്നും മന്ത്രി പറഞ്ഞു.

കോര്‍പ്പറേഷന്‍ സി.എം.ഡി. ആന്റണി ചാക്കോ, ജനറല്‍ മാനേജര്‍ ആര്‍. സുധാകരന്‍ തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
കമന്‍റ്:: ഈ ഉറപ്പെങ്കിലും പാലിച്ചാല്‍  നന്ന്. പെന്‍ഷന്‍ ചോദിക്കുമ്പോള്‍ കോടികളുടെ കണക്ക് പറയുന്നതു ആര്  കേള്‍ക്കാന്‍ വേണ്ടിയാണ്?കെ.എസ്.ആര്‍.ടി.സി.യുടെ പെന്‍ഷന്‍ ബാധ്യത പൂര്‍ണമായും സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്ന  .ധനവകുപ്പിന്റെ നിലപാട് അസംബന്ധമാണ്. വിദ്യാര്‍ഥികള്‍ക്കും മറ്റും പൂര്‍ണ യാത്രാസൌജന്യം നല്‍കുന്ന കെ എസ് ആര്‍ ടി സി പ്രവര്‍ത്തിക്കുന്ന സംസ്ഥാനേത്തത് തന്നെയല്ലേ ഈ ധനവകുപ്പ് ?
-കെ എ സോളമന്‍