Saturday, 30 April 2011
വില്യംരാജകുമാരനും കീറ്റ് മിഡില്‍ടണുംവിവാഹിതരായി
Posted On: Fri, 29 Apr 2011
ലണ്ടന്‍: വില്യംരാജകുമാരനും കീറ്റ് മിഡില്‍ടണും വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലെ പ്രൗഢഗംഭീരമായ ചടങ്ങില്‍ വെച്ച് വിവാഹിതരായി. വിവാഹ ചടങ്ങുകള്‍ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകര്‍ ടിവിയിലൂടെ വീക്ഷിച്ചു. 1900 അതിഥികളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹച്ചടങ്ങുകള്‍. വിവാഹശേഷം വില്യം രാജകുമാരന് ഡ്യൂക് ഓഫ് കേംബ്രിജ് എന്ന പദവിയും മിഡില്‍ടണിന് ഡച്ചസ് ഓഫ് കേംബ്രിജ് എന്ന പദവിയും നല്‍കി. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് റോവന്‍ വില്യംസിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍. അദ്ദേഹം ഇവരെ ദമ്പതികളായി പ്രഖ്യാപിച്ചു.
ചടങ്ങുകള്‍ വീക്ഷിക്കാനായി വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലും പരിസരത്തും ആയിരക്കണക്കിന് ജനങ്ങളാണ് തിങ്ങിനിറഞ്ഞിരുന്നത്. വില്യം രാജകുമാരന്‍ ചടങ്ങുകള്‍ക്കായി കടന്നു വരുമ്പോള്‍ ആയിരക്കണക്കിന് ജനങ്ങളാണ് കൈകളുയര്‍ത്തി ആവേശം പ്രകടിപ്പിച്ചത്. രാജകുമാരനെ ഒരുനോക്ക് കാണാന്‍ ജനങ്ങള്‍ ഇന്നലെ തന്നെ വെസ്റ്റ് മിനിസ്റ്റര്‍ ആബിയിലേക്ക് പ്രവഹിക്കുകയായിരുന്നു. അടുത്ത് കാണാന്‍ കഴിയുന്ന സ്ഥലങ്ങളില്‍ സ്ഥാനം പിടിക്കാനാണ് ഇവര്‍ തിക്കും തിരക്കും കൂട്ടിയത്.
Comment: I don't understand the need for this royal profligacy. The huge money spent for this wedding can be benignly used for feeding millions of the poor. Certain newspapers even published the marriage photo of the parents Prince Charles and Diana along with that of the newly wedded. Does it mean that another Kamilla Parker would impede their way?
K A Solaman
Friday, 29 April 2011
എന്‍ഡോസള്‍ഫാന് ആഗോള നിരോധനം
Posted On: Fri, 29 Apr 2011
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന് ആഗോളനിരോധനം ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സ്റ്റോക് ഹോം കണ്‍വെന്‍ഷനില്‍ നിരോധന തീരുമാനം ആയതായി സ്വതന്ത്ര പ്രതിനിധികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.
എന്‍ഡോസള്‍ഫാന്‍ നിരോധനം മൂലമുണ്ടാകുന്ന അധികച്ചെലവുകള്‍ വഹിക്കാന്‍ വികസ്വര രാഷ്ട്രങ്ങള്‍ ഐക്യരാഷ്ട്ര പരിസ്ഥിതി സമിതി സഹായം നല്‍കും. 74 രാജ്യങ്ങളില്‍ ഇതിനോടകം നിരോധനം നിലവിലുള്ള എന്‍ഡോസള്‍ഫാന് രാജ്യാന്തര തലത്തില്‍ തന്നെ നിരോധനം ആവശ്യമാണെന്ന പൊതുവികാരമാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്.
ആദ്യഘട്ടത്തില്‍ ഏകപക്ഷീയമായി നിരോധനം ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിക്കാതിരുന്ന ഇന്ത്യന്‍ പ്രതിനിധികള്‍ പക്ഷേ ഇക്കാര്യത്തില്‍ രാജ്യാന്തര സമൂഹത്തിന്റെ വികാരം എതിരാണെന്ന മനസ്സിലാക്കി ഒടുവില്‍ നിലപാട് മാറ്റുകയായിരുന്നു.
Comment: At last, Kerala hartal yielded fruit!
Thursday, 28 April 2011
പി.എ.സി. യോഗം അലസി: അധ്യക്ഷന്‍ ജോഷി ഇറങ്ങിപ്പോയി
Posted on: 29 Apr 2011
ന്യൂഡല്‍ഹി: 2 ജി. അഴിമതി സംബന്ധിച്ച സി.എ.ജിയുടെ റിപ്പോര്‍ട്ട് അന്വേഷിക്കുന്ന പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ (പി.എ.സി.) അവസാനയോഗം അലസിപ്പിരിഞ്ഞു. അധ്യക്ഷന്‍ മുരളീമനോഹര്‍ ജോഷി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് അന്വേഷണത്തിന്റെ കരട് റിപ്പോര്‍ട്ട് 21 അംഗ സമിതി ഒരു വോട്ടിന് 'തള്ളി'.
Comment: PAC-Public Adipidi Committee!
എസ്.എസ്.എല്‍.സി ഫലം ഇന്ന് 3.30ന്
Posted On: Thu, 28 Apr 2011
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് വൈകിട്ട് 3.30ന് പ്രസിദ്ധീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ എ.പി.എം മുഹമ്മദ് ഹനീഷ് അറിയിച്ചു. നാലരയ്ക്ക് പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
ഇന്ന് ഉച്ചയ്ക്ക് പരീക്ഷാ ബോര്‍ഡ് യോഗം ചേര്‍ന്ന് ഫലത്തിന് അന്തിമരൂപം നല്‍കും.
മന്ത്രി എം.എ. ബേബി സെക്രട്ടേറിയറ്റിലെ പബ്‌ളിക് റിലേഷന്‍സ് ചേംബറില്‍ വാര്‍ത്താസമ്മേളനം നടത്തിയാണ് ഫലം പ്രഖ്യാപിക്കുക. ഉടന്‍ www.results.itschool.gov.in എന്ന പോര്‍ട്ടലില്‍ ഫലം ലഭിക്കും. മാര്‍ക്ക് ഷീറ്റിന്റെ പ്രിന്റൗട്ടും കിട്ടും. പ്‌ളസ്‌വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാന്‍ ഈ പ്രിന്റൗട്ട് മതി.
Cooment: No meaning in saying it a result. It is after all a promotion list of all students. The time 3.30pm is best suited for publication of result as it is just after 'Raahu'(1.30 to 3.00pm)
K A Solaman
Monday, 25 April 2011
പൃഥ്വിരാജ് വിവാഹിതനായി
Posted on: 25 Apr 2011
പാലക്കാട്: നടന്‍ പൃഥ്വിരാജ് വിവാഹിതനായി. പാലക്കാട് സ്വദേശിനിയും മുംബൈയില്‍ മാധ്യമ പ്രവര്‍ത്തകയുമായ സുപ്രിയ മേനോനാണ് വധു.
പാലക്കാട് തേങ്കുറിശ്ശി കണ്ടാത്ത് ഹെറിറ്റേജ് വില്ലയിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും മാത്രമാണ് ക്ഷണിച്ചിരുന്നത്.
രാവിലെ 11.30 ന് നടന്ന വിവാഹത്തില്‍ 30 ഓളംപേര്‍ മാത്രമാണ് പങ്കെടുത്തത്.
Comment: Many young girls were waiting with platform tickets to jump in front of trains on May 1, the date initially scheduled for his marriage. The abrupt wedding, however, diverted a big mishap.
K A Solaman
Saturday, 23 April 2011
ശ്രീ സത്യസായി ബാബ സമാധിയായി
Posted on: 24 Apr 2011
പുട്ടപ്പര്‍ത്തി: വിശ്വസ്‌നേഹത്തിന്റെ അവതാരരൂപമായി അറിയപ്പെട്ട ആത്മീയഗുരു ശ്രീ സത്യസായി ബാബ സമാധിയായി. 84 വയസ്സായിരുന്നു. മാസങ്ങള്‍ നീണ്ട ചികിത്സയ്‌ക്കൊടുവില്‍ ഞായറാഴ്ച കാലത്ത് 7.40ന് പുട്ടപ്പര്‍ത്തി സത്യസായി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സസില്‍ വെച്ചായിരുന്നു അന്ത്യം. പൂജയും പ്രാര്‍ഥനകളുമായി ഉറക്കമൊഴിച്ചിരുന്ന ആയിരക്കണക്കിന് വിശ്വാസികളെ ഞെട്ടിച്ചുകൊണ്ട് ഞായറാഴ്ച രാവിലെ പത്തരയോടെ ആസ്പത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടിലാണ് മരണവിവരം അറിയിച്ചത്. തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും മൃതദേഹം പുട്ടപര്‍ത്തിയിലെ സായ് കുല്‍വന്ത് ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുമെന്ന് സായ് ട്രസ്റ്റ് അറിയിച്ചു. സംസ്‌കാരസമയം പ്രഖ്യാപിച്ചിട്ടില്ല.
Comment: An era ends.
സിസേറിയന്‍ കച്ചവടത്തില്‍ കേരളം മുന്നില്‍
Posted On: Sat, 23 Apr 2011
ആലപ്പുഴ: പ്രസവ ശസ്ത്രക്രിയകള്‍ കേരളത്തില്‍ ഭീകരമാംവിധം വര്‍ധിക്കുന്നു. ഡോക്ടര്‍മാരുടെയും സ്വകാര്യ ആശുപത്രികളുടെയും അത്യാര്‍ത്തിയാണ് പ്രസവ ശസ്ത്രക്രിയ വര്‍ധിക്കാന്‍ കാരണം. സംസ്ഥാനത്ത് പ്രസവ ശസ്ത്രക്രിയകളുടെ നിരക്ക് ആരെയും ഞെട്ടിപ്പിക്കുന്നതാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് 40-45 ശതമാനത്തോളം പ്രസവ ശസ്ത്രക്രിയകള്‍ നടന്നതായാണ് വിവരം. അഞ്ച് വര്‍ഷം മുന്‍പ് 10 ശതമാനത്തിന് താഴെ മാത്രം പ്രസവ ശസ്ത്രക്രിയ നടന്നിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ 40നും 45 ശതമാനത്തിലെത്തിയിരിക്കുന്നത്. അതിലും ഞെട്ടിക്കുന്ന കണക്കാണ് ചേര്‍ത്തല താലൂക്ക് ആശുപത്രിയുടേത്. ഇവിടെ നടക്കുന്ന പ്രസവങ്ങളില്‍ 50 ശതമാനവും ശസ്ത്രക്രിയ നടത്തുന്നതായി കണ്ടെത്തി. ഗര്‍ഭിണികളിലും ബന്ധുക്കളിലും പല കാരണങ്ങള്‍ പറഞ്ഞ് ഭയപ്പാടുണ്ടാക്കിയാണ് ശസ്ത്രക്രിയ നടത്താന്‍ പ്രേരിപ്പിക്കുന്നത്. പ്രസവ ശസ്ത്രക്രിയ നടത്തുന്നതില്‍ 80 ശതമാനവും സുഖ പ്രസവത്തിന് സാധ്യതയുള്ളതാണ്
Cooment: Recheck the caeserean women for their missing kidneys!
Subscribe to:
Posts (Atom)






