Saturday, 26 December 2015

നാട്ടിൻപുറത്തെ പോസ്റ്റ്‌ ഒാഫീസുകൾ ഡിജിറ്റലാകുന്നു

postal



ന്യൂഡൽഹി: നാട്ടിൻപുറത്തെ പോസ്റ്റ്‌ ഓഫീസുകളെ  ഡിജിറ്റലായി ബന്ധിപ്പിക്കാനും കോർ ബാങ്കിങ് സൗകര്യം ഏർപ്പെടുത്താനും പദ്ധതി വരുന്നു. 
കമന്‍റ് : നല്ല കാര്യം. കത്തുകള്‍ സമയത്ത് കൃത്യമായി വിതരണം ചെയ്യാനുള്ള സംവിധാനം കൂടി ഉണ്ടാക്കിയാല്‍ നന്നായിരുന്നു.
-കെ എ സോളമന്‍ 

leaves

woods

Thursday, 24 December 2015

മൂല്യങ്ങള്‍ തിരിച്ചു പിടിക്കാന്‍ ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ


pope
വത്തിക്കാന്‍: ക്രിസ്തുമസ് ദിനത്തില്‍ ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം പകര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനില്‍ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പതിനായിരത്തോളം വരുന്ന വിശ്വാസികള്‍ക്ക് ക്രിസ്തുമസ് സന്ദേശം നല്‍കിയ മാര്‍പാപ്പ ജീവിതത്തില്‍ മൂല്യങ്ങള്‍ തിരിച്ചു പിടിക്കാന്‍ ആഹ്വാനം ചെയ്തു.
ജീവിതത്തില്‍ വിനയവും നീതിയും ഒപ്പമുണ്ടാകണമെന്ന് സന്ദേശവും മാര്‍പാപ്പ നല്‍കി. ദൈവവിചാരത്തില്‍ ജീവിച്ചാല്‍ ലോകത്ത് സമാധാനമുണ്ടാകും. ദയയും കാരുണ്യവുമായിരിക്കണം മുഖമുദ്ര. ധൂര്‍ത്തടിച്ച് അമിതമായി ആഘോഷം നടത്തുന്ന ഒരു തലമുറയെ നമുക്ക് വേണ്ട. സാധാരണക്കാരായി പാവങ്ങളുടെ സന്തോഷത്തിലും ദു:ഖത്തിലും ഒരുപോലെ പങ്കുചേരുന്ന ഒരു തലമുറയെയാണ് നമുക്ക് ആവശ്യമെന്ന് മാര്‍പാപ്പ പറഞ്ഞു
കമ:ന്‍റ് രാജ്യങ്ങളുടെ ഭരണചക്രം തിരിക്കുന്നവ്ര്‍ക്ക് മൂല്യം നഷ്ടപ്പെട്ടുകാണുന്നത് ഒരു പ്രശ്നമാണ്.
-കെ എ സോളമന്‍ 

Friday, 18 December 2015

മദര്‍ തെരേസയുടെ വിശുദ്ധപ്രഖ്യാപനം സെപ്റ്റംബറില്‍

mother
വത്തിക്കാന്‍ സിറ്റി: മദര്‍ തെരേസ വിശുദ്ധ പദവിയിലേക്ക്. മദര്‍ തെരേസയുടെ മധ്യസ്ഥയുടെ ഫലമായുണ്ടായ രണ്ടാമത്തെ അത്ഭുതത്തിനു ഫ്രാന്‍സിസ് മാര്‍പാപ്പ  അംഗീകാരം നല്‍കി. അടുത്ത വര്‍ഷം സെപ്റ്റംബറിലാകും വിശുദ്ധ പദവി പ്രഖ്യാപനം.
ഇറ്റാലിയന്‍ കത്തോലിക്കാ പത്രമായ ആവേനയറാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വത്തിക്കാന്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ അറിയിപ്പൊന്നും നല്‍കിയിട്ടില്ല.
തലച്ചോറില്‍ ഒന്നിലേറെ ട്യൂമറുകളുണ്ടായിരുന്ന ബ്രസീലുകാരനായ യുവാവിന്റെ അസുഖം മദര്‍ തെരേസയുടെ മാധ്യസ്ഥം വഴി ഭേദമായതാണ് വത്തിക്കാന്‍ അംഗീകരിച്ചത്. ഇതോടെ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള നടപടിക്രമങ്ങള്‍ കത്തോലിക്കാ സഭ പൂര്‍ത്തിയാക്കി. വത്തിക്കാനിലായിരിക്കും പ്രഖ്യാപനം.
അല്‍ബീനിയയില്‍ ജനിച്ച മദര്‍ തെരേസ തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയാക്കിയിരുന്നത് ഇന്ത്യയായിരുന്നു. മിഷണറീസ് ഓഫ് ചാരിറ്റി എന്ന സന്യാസീസഭ സ്ഥാപിച്ച് കൊല്‍ക്കത്തയിലെ പാവപ്പെട്ടവര്‍ക്കും അനാഥര്‍ക്കും രോഗികള്‍ക്കും വേണ്ടിയാണ് മദര്‍ പ്രവര്‍ത്തിച്ചത്. 1999ല്‍ മദറിനെ ദൈവദാസിയായും 2003 ഒക്ടോബര്‍ 19ന് വാഴ്ത്തപ്പെട്ടവളായും പ്രഖ്യാപിച്ചു. കാലം ചെയ്ത ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്.
കമന്‍റ് ; Mother Teresa is more than a saint
-കെ എ സോളമന്‍