#ദുരന്തകോമഡി.
കേരള സർക്കാർ പി എം ശ്രീ സ്കൂൾ പദ്ധതി കൈകാര്യം ചെയ്ത രീതി സ്വന്തം നയത്തിന്റെ മറവിൽ ഒരു രാഷ്ട്രീയ നാടക പ്രദർശനമായി മാറി. വിദ്യാർത്ഥികളുടെ ഭാവിക്കുവേണ്ടി സംസ്ഥാനം പദ്ധതിയിൽ ചേർന്നതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അഭിമാനത്തോടെ പ്രഖ്യാപിച്ചിതിനു ശേഷം ദിവസങ്ങൾക്കുള്ളിൽ, ആ ഭാവി വേണ്ടെന്ന് വെച്ചു. പറഞ്ഞത് ശിവൻകുട്ടി മന്ത്രിയാണോ എങ്കിൽ അത് ഉടൻതന്നെ മാറ്റിയിരിക്കും, അതാണ് ചിട്ട. .
എൽ ഡി എഫ് സഖ്യകക്ഷിയായ സിപിഐയുടെ പ്രതിഷേധമാണ് ഒപ്പിട്ടതിനുശേഷം പദ്ധതി പരണത്തു വെയ്ക്കാനുള്ള കാരണം. പദ്ധതിയുടെ ഭാവി, മന്ത്രിസഭ ഉപകമ്മിറ്റി തീരുമാനിക്കും. അടുത്ത ഭരണം എൽഡിഎഫിന് ഇല്ല എന്ന് തിരിച്ചറിഞ്ഞ് എങ്ങനെയെങ്കിലും മറുകണ്ടം ചാടി വീണ്ടും അധികാരത്തിൽ ഇരിക്കാം എന്ന സിപിഐ മോഹത്തെ അങ്ങനെ പിണറായിയും അട്ടിമറിച്ചു.
പ്രത്യക്ഷത്തിൽ, കേരള രാഷ്ട്രീയത്തിൽ, പ്രത്യയശാസ്ത്രപരമായ ഉൾവിളികൾ ഉണ്ടാകുമ്പോഴെല്ലാം വിദ്യാർത്ഥികളുടെ പഠനം പിന്നോട്ടടിക്കുന്നു പുരോഗതിക്കായി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന സർക്കാർ ആശയക്കുഴപ്പം ബാധിച്ച കലാകാരന്മാരുടെ ഒരു സംഘമായി മാറി.. കയ്യടിക്കണോ, കരയണോ, വേദി വിടണോ എന്ന് ആർക്കും തന്നെ നല്ല നിശ്ചയം പോര..
അസ്വസ്ഥമായ സത്യങ്ങൾ കുഴിച്ചുമൂടുന്നതിനുള്ള പരമ്പരാഗത കേരള പരിഹാരമാണ് മന്ത്രിതല ഉപസമിതി. മസ്കറ്റ് ഹോട്ടലിലെ ശാപ്പാടടിച്ചും സൊറ പറഞ്ഞും കുറേ ദിവസങ്ങൾ ആയാസരഹിതമായി തള്ളി നീക്കാം. അഴിമതിയും കെടുകാര്യസ്ഥതയും മറച്ചു പിടിക്കാനും പൊതുജനങ്ങളെ പൊട്ടന്മാർ ആക്കാനും ഉപവസമിതിക്ക് കഴിയും. ഫെഡറൽ സ്വയംഭരണമോ പ്രത്യയശാസ്ത്രമോ സംരക്ഷിക്കുന്നതിനല്ല മറിച്ച് സർക്കാരിന്റെ അഴിമതികൾ ജനം ചർച്ച ചെയ്യരുത്, അതാണ് ആവശ്യം
എൽഡിഎഫ് പങ്കാളികൾ മുദ്രാവാക്യങ്ങളുടെയും തത്വങ്ങളുടെയും പേരിൽ വഴക്കിടുമ്പോൾ, യഥാർത്ഥ നഷ്ടം സ്കൂൾ വിദ്യാർത്ഥികൾക്കാണ്. അവരുടെ സംരക്ഷകർ എന്ന് അവകാശപ്പെടുന്ന ഭരണകക്ഷിയിലെ അഭിനേതാക്കൾ വരികൾ മറന്ന ഒരു ദുരന്തനൃത്തനാടകം കളിക്കുന്നതാണ് കേരള ഭരണം..
No comments:
Post a Comment