Tuesday, 5 April 2011
കോളേജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം: ഹര്‍ജികള്‍ തള്ളി
06 Apr 2011 16:28:56
കൊച്ചി: കോളേജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം 65 വയസാക്കി ഉയര്‍ത്തണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. നയപരമായ കാര്യമായതിനാല്‍ സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ സി.എന്‍ രാമചന്ദ്രന്‍ നായര്‍, പി.പി റേ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. യു.ജി.സി ചട്ടങ്ങള്‍ വിവേചനാധികാരത്തോടെ നടപ്പാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. പെന്‍ഷന്‍ പ്രായം എത്രയാകണമെന്നത് സര്‍ക്കാരിന്റെ നയപരമായ കാര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
കോളേജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം 55ല്‍ നിന്നും 65 ആക്കിയാല്‍ അടുത്ത പത്ത് വര്‍ഷത്തേയ്ക്ക് പുതിയ നിയമനങ്ങള്‍ നടക്കില്ല. അഭ്യസ്തവിദ്യരായ ഒട്ടേറെപ്പേരാണ് ജോലിക്കായി കാത്തിരിക്കുന്നത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ നിരവധി പേരുടെ അവസരം നഷ്ടപ്പെടുമെന്നും കോടതി നിരീക്ഷിച്ചു.
കോളേജ് അധ്യാപകരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പന്ത്രണ്ട് ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് എത്തിയിരുന്നത്.
Comment: A welcome verdict. Let these teachers join NREG programme and make their job more meaningful. Shame on them for not having any concern over the plight of innumerable ones without a job.
-K A Solaman
പിള്ള ഹാപ്പിയാണ് !
കെ.എ.സോളമന്‍
Janmabhumi Posted On: Wed, 06 Apr 2011
തെരഞ്ഞെടുപ്പ് അടുത്താല്‍ പദയാത്രകളാണ്. പദയാത്രകള്‍ക്കുശേഷം തീര്‍ത്ഥയാത്ര. തീര്‍ത്ഥയാത്ര നടത്തുന്നതില്‍ ഇടതുവലതു ചേരിതിരിവില്ല. ഒരു കൊല്ലംമുമ്പുവരെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്കായിരുന്നു തീര്‍ത്ഥയാത്ര. കോയമ്പത്തൂരില്‍നിന്ന് പ്രതിഷ്ഠ ബംഗളൂരുവിലേക്ക് മാറ്റിയതും അങ്ങോട്ട് ദിവസേന ആലപ്പുഴ വഴി ട്രെയിനില്ലാത്തതും തീര്‍ത്ഥാടകരുടെ എണ്ണം കുറച്ചു. ഒടുക്കം തീര്‍ത്ഥാടകര്‍ തന്നെ ഇല്ലാതായി. ഇപ്പോള്‍ യുഡിഎഫ് വക ആഭ്യന്തരതീര്‍ത്ഥാടനമാണ്, പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക്. അവിടെയാണ് കേരള കോണ്‍ഗ്രസിന്റെ സ്ഥാപകനേതാവും പല റിക്കാര്‍ഡുകളുടേയും ഉടമയുമായ 'പഞ്ചാബു പിള്ള' ഒരു കൊല്ലത്തെ ഹോളിഡേ പാക്കേജ് ബുക്ക് ചെയ്തത്.
എഴുകോണ്‍ നാരായണന്‍, പുനലൂര്‍ മധു, കൊടിക്കുന്നില്‍ സുരേഷ്, പന്തളം സുധാകരന്‍, നടന്‍ ജഗദീഷും ഭാര്യയും പിള്ളയെ കണ്ട് കെട്ടിപ്പിടിച്ചു കരഞ്ഞതു മനസിലാക്കാം. ഹാസ്യാഭിനയത്തിന് ജഗതിയും ഇന്നസെന്റും കഴിഞ്ഞാല്‍ അറിയപ്പെടുന്ന ആളാണ് ജഗദീഷ്. ഭാര്യ ഡോക്ടറായതുകൊണ്ട് പിള്ളയുടെ പള്‍സ് പരിശോധിക്കാം. പക്ഷെ വി.എം.സുധീരന്‍ പിള്ളയെ കണ്ട് കരഞ്ഞത് എന്തിനെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. പേരില്‍ മാത്രമേയുള്ളോ ധൈര്യം, പ്രവൃത്തിയില്‍ വേണ്ടേ. അല്‍പ്പം സല്‍പ്പേരുള്ളത് പിളളയായിട്ടുതന്നെ നശിപ്പിക്കണമെന്നായിരിക്കും ആഗ്രഹം. സുധീരന്‍ തന്നെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞ സംഭവം വാര്‍ത്താ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്ത പിള്ളയുടെ മനസ്സില്‍ തെല്ലുപോലുമില്ല കള്ളം.
ദീദി സൗജന്യമായി ട്രെയിന്‍ യാത്ര അനുവദിച്ചതില്‍ ആഹ്ലാദിക്കുകയാണ് പിജി ബയോടെക്നോളജിക്കു പഠിക്കുന്ന അനിതയും കൂട്ടരും. സൗജന്യം അനുവദിച്ച കൂട്ടത്തില്‍ ഒന്നുരണ്ടു ട്രെയിനുകളും അവയ്ക്ക് കോച്ചുകളും അനുവദിച്ചിരുന്നെങ്കില്‍ ദീദിയുടെ വനിതാദിനസമ്മാനം തെരഞ്ഞെടുപ്പ് ചട്ട ലംഘനമാകില്ലായിരുന്നു. മണ്ണ് കിള്ളിയിടാന്‍ സ്ഥലമില്ലാത്ത രാവിലത്തെ ട്രെയിനുകളില്‍ സൗജന്യം കിട്ടിയിട്ട് എന്തു കാര്യം? തെറ്റയില്‍ മെഗാസ്റ്റാറിന്റെ 'ലോ ഫ്ലോറിലെ' ചെലവ് ഓര്‍ക്കുമ്പോള്‍ ട്രെയിനിലെ സൗജന്യം ഒരു അത്ഭുതം തന്നെ.
മുഖ്യമന്ത്രി അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം പിബിയും സിസിയും സ്റ്റേറ്റ് കമ്മറ്റിയും കടന്ന് ജില്ലാ കമ്മറ്റിയില്‍ എത്തിയതോടെ അരവിന്ദാക്ഷന്‍പിള്ള ആഹ്ലാദത്തിലാണ്. കോതര്‍കാട് ബ്രാഞ്ചു കമ്മറ്റി സെക്രട്ടറിയാണ് പിള്ള. സ്ഥാനാര്‍ത്ഥിത്വം ജില്ലാ കമ്മറ്റിയില്‍നിന്ന് താഴോട്ടിറങ്ങി, ഏരിയായും ലോക്കലും താണ്ടി തന്റെ മുന്നിലെത്തുമെന്ന് പിള്ളയ്ക്കറിയാം. അപ്പോള്‍ ആഹ്ലാദിക്കാതെന്തുചെയ്യും?
സഖാക്കള്‍ക്ക് മുള്ളില്ലാത്ത മീന്‍ റോസ്റ്റ് വെച്ചു വിളമ്പുന്നത് ഗൗരിയമ്മ നിര്‍ത്തി. തൊഴിലുറപ്പുകാരെയൊക്കെ അവരുടെ വീട്ടിലോട്ട് പറഞ്ഞുവിട്ടു. ചാത്തനാട്ടു വീട്ടില്‍ വന്ന് മൂക്കുമുട്ടെ ചെമ്മീന്‍ റോസ്റ്റും അണ്ടിപ്പരിപ്പും തിന്നവര്‍ മാറിനിന്ന് പരിഹസിക്കുകയാണ്. മുഖ്യമന്ത്രിസ്ഥാനമൊന്നും തരാനാവില്ല, പാര്‍ട്ടിയിലോട്ട് ചേര്‍ന്നാല്‍ രണ്ട് സീറ്റ് തരാം, പഴയതൊക്കെ പൊറുക്കാം.
തോല്‍ക്കുന്ന രണ്ട് സീറ്റ് വേണോ, ജയിക്കുന്ന 4 സീറ്റുമായി യുഡിഎഫില്‍ തുടരണമോയെന്നതാണ് ഗൗരിയമ്മയെ അലട്ടുന്ന പ്രശ്നം. ബേബി സഖാവ് കാണാന്‍ വന്നതാണ്, പക്ഷെ രാജന്‍ ബാബുവും ഷാജുവും അനുവദിച്ചില്ല. വന്ന ഓട്ടോറിക്ഷയില്‍തന്നെ ബേബി തിരികെ പ്പോയി. ഓട്ടോക്കാരന് മുഴുവന്‍ കൂലിയും കോടുത്തോ, അതോ ലോറന്‍സ് സഖാവിനെപ്പോലെ "പഞ്ഞ വര്‍ത്തമാനം" പറഞ്ഞോയെന്ന് പിന്നീടേ അറിയാന്‍ കഴിയൂ.
ലാവ്ലിന്‍ കേസ് രാഷ്ട്രീയമായും നിയമപരവുമായി നേരിടുമെന്ന് പിണറായി. പാമോലിന്‍ കേസ് ധാര്‍മികമായും നിയമപരവുമായി നേരിടുമെന്ന് നിയുക്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ 'രാഷ്ട്രീയം' തന്നെയോ 'ധാര്‍മിക'മെന്നു പറയുന്നത്? മുഹമ്മദ് മുസലിയാര്‍ക്ക് ഒരു സംശയം മാത്രമേയുള്ളൂ. ടി.എച്ച്. മുസ്തഫാ ഇപ്പോഴും കോണ്‍ഗ്രസില്‍ തന്നെയുണ്ടോ? അദ്ദേഹമാണല്ലോ ഒരു വടിയും കിട്ടാതെ നടന്ന ഭരണകക്ഷിക്ക് ഉമ്മന്‍ചാണ്ടിയേയും കോണ്‍ഗ്രസിനേയും തല്ലാന്‍ പാമോയില്‍ കുറുവടി ചെത്തിമിനുക്കി കൊടുത്തത്. കേന്ദ്രന്‍ ജാഗ്രതയിലാണ്, ചാണ്ടി പെട്ടുപോയാല്‍ മുഖ്യമന്ത്രിയാകാന്‍ ആളുവേണ്ടേ, അതുകൊണ്ട് ചെന്നിത്തല മത്സരിക്കട്ടെ!
Monday, 4 April 2011
ക്രിക്കറ്റ് ലോകകപ്പ്: ട്രോഫിയെച്ചൊല്ലി വിവാദം
Posted On: Mon, 04 Apr 2011
മുംബൈ: ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന് സമ്മാനിച്ച ട്രോഫി സംബന്ധിച്ച് വിവാദം ഉയരുന്നു. ടീമിന് നല്‍കിയ ട്രോഫി യഥാര്‍ത്ഥത്തില്‍ ഉള്ളതല്ലെന്നും മാതൃകയാണെന്നുമാണ് വിവാദം. എന്നാല്‍ വിവാദം അടിസ്ഥാനമില്ലാത്തതാണെന്നും യഥാര്‍ത്ഥ ട്രോഫി തന്നെയാണ് നല്‍കിയതെന്നുമാണ് ഐ.സി.സിയുടെ വിശദീകരണം.
Comment: Whatever it may be, the trophy is not as fragile as one issued by the Kerala Education Department to State School Games Festival winners,
K A Solaman
Sunday, 3 April 2011
സ്വപ്ന സാക്ഷാത്ക്കാരം-ലോക കിരീടം ചൂടി ഇന്ത്യ
Posted On: Sat, 02 Apr 2011
മുംബൈ: ക്രിക്കറ്റ്ജ്വരം നിറഞ്ഞുതുളമ്പിയ രാവില്‍ താരരാജക്കന്മാര്‍ ലോക കിരീടം ചൂടി. 121 കോടി ജനങ്ങളുടെ പ്രാര്‍ത്ഥന സഫലമായപ്പോള്‍ താരരാജക്കന്മാര്‍ക്ക് ക്രിക്കറ്റ് ദൈവങ്ങളുടെ മുഖച്ഛായയായി. ആവേശത്തിന്റെയും ഉത്കണ്ഠയുടെയും നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ കലാശക്കളിയില്‍ ഇന്ത്യ ലങ്കാദഹനം പൂര്‍ത്തിയാക്കി.
ആയിരക്കണക്കിന് വിവിഐപികളെയും ക്രിക്കറ്റ് ലോകത്തെയും സാക്ഷിനിര്‍ത്തി വാംഖഡേ സ്റ്റേഡിയത്തില്‍ ഇന്ത്യപടയോട്ടം നടത്തുകയായിരുന്നു. മോഹിപ്പിച്ച മൊഹാലിയില്‍നിന്നും പാക്കിസ്താനെ മറികടന്നുവന്ന ഇന്ത്യ തങ്ങള്‍ക്ക് ആര്‍ഹിച്ച വിജയമാണിതെന്ന് തെളിയിക്കുകയായിരുന്നു.
Comment: It is all right. However, the people drank thousands of gallons of liquor and spoiled their money, health and valuable time. We need an alternative game like football in the place of cricket to save the people from spoiling themselves with what is called the ‘rich man’s game’.
-K A Solaman
മുസ്‌ലി പവര്‍ എക്സ്ട്ര നിരോധിച്ചു
Posted On: Sun, 03 Apr 2011
തിരുവനന്തപുരം: കുന്നത്ത് ഫാര്‍മസി ഉത്പാദിപ്പിക്കുന്ന മുസ്‌ലി പവര്‍ എക്സ്ട്ര എന്ന മരുന്നിന്റെ ഉത്പാദനവും വിപണനവും സര്‍ക്കാര്‍ നിരോധിച്ചു. മാജിക്കല്‍ റെമഡീസ് ആക്റ്റ് ഡ്രഗ്സ് ആന്‍ഡ് കോസ്‌മെറ്റിക് ആക്റ്റ് ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് നിരോധനം.
മരുന്നിന്റെ പരസ്യത്തില്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലില്‍ നിന്നു പുരസ്കാരം വാങ്ങുന്ന ചിത്രം ഉള്‍പ്പെടുത്തിയിരുന്നു. ഈ പരസ്യം രാഷ്ട്രപതി ഭവന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിനെത്തുടര്‍ന്നാണു നടപടി.
വെള്ളൂരിലെ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സാണു മരുന്നിന്റെ ഉത്പാദനവും വിപണനവും നടത്തുന്നത്.
Comment: Not only this, more others are there to be banned,
K A Solaman
തിരുവനന്തപുരം: കുന്നത്ത് ഫാര്‍മസി ഉത്പാദിപ്പിക്കുന്ന മുസ്‌ലി പവര്‍ എക്സ്ട്ര എന്ന മരുന്നിന്റെ ഉത്പാദനവും വിപണനവും സര്‍ക്കാര്‍ നിരോധിച്ചു. മാജിക്കല്‍ റെമഡീസ് ആക്റ്റ് ഡ്രഗ്സ് ആന്‍ഡ് കോസ്‌മെറ്റിക് ആക്റ്റ് ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് നിരോധനം.
മരുന്നിന്റെ പരസ്യത്തില്‍ രാഷ്ട്രപതി പ്രതിഭ പാട്ടീലില്‍ നിന്നു പുരസ്കാരം വാങ്ങുന്ന ചിത്രം ഉള്‍പ്പെടുത്തിയിരുന്നു. ഈ പരസ്യം രാഷ്ട്രപതി ഭവന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിനെത്തുടര്‍ന്നാണു നടപടി.
വെള്ളൂരിലെ കുന്നത്ത് ഫാര്‍മസ്യൂട്ടിക്കല്‍സാണു മരുന്നിന്റെ ഉത്പാദനവും വിപണനവും നടത്തുന്നത്.
Comment: Not only this, more others are there to be banned,
K A Solaman
Saturday, 2 April 2011
ഇന്ത്യാ ടുഡെ സര്‍വ്വെ യു.ഡി.എഫ് ജയം പ്രവചിക്കുന്നു
Posted on: 02 Apr 2011
ന്യുഡല്‍ഹി : നിയമസഭാതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഭൂരിപക്ഷം നേടുമെന്ന് മറ്റൊരു തിരഞ്ഞെടുപ്പ സര്‍വ്വെ കൂടി പ്രവചിക്കുന്നു. ഇന്ത്യാ ടുഡെ ഗ്രൂപ്പ്സ്ഥാപനങ്ങള്‍ സംയുക്തമായി നടത്തിയ സര്‍വ്വെയിലാണ് ഈ കണ്ടെത്തല്‍.
മാര്‍ച്ച് 20നും 24 നും ഇടയില്‍ മൂവായിരം ആളുകള്‍ക്കിടയില്‍ നടത്തിയ അഭിപ്രായവോട്ടെടുപ്പ് പ്രകാരം യു.ഡി.എഫ് 96 സീറ്റ് നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എല്‍.ഡി.എഫിന് 41 സീറ്റേ കിട്ടൂ. യു.ഡി.എഫ് 48 ശതമാനവും എല്‍.ഡി.എഫ് 40 ശതമാനവും വോട്ട് നേടും. മൂന്നുസീറ്റ് മറ്റുകക്ഷികള്‍ക്ക് പോകും.
Comment: After Asianet survey, it is India today now. Are there more in the offing to predict the victory of Chandy and company?
ന്യുഡല്‍ഹി : നിയമസഭാതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഭൂരിപക്ഷം നേടുമെന്ന് മറ്റൊരു തിരഞ്ഞെടുപ്പ സര്‍വ്വെ കൂടി പ്രവചിക്കുന്നു. ഇന്ത്യാ ടുഡെ ഗ്രൂപ്പ്സ്ഥാപനങ്ങള്‍ സംയുക്തമായി നടത്തിയ സര്‍വ്വെയിലാണ് ഈ കണ്ടെത്തല്‍.
മാര്‍ച്ച് 20നും 24 നും ഇടയില്‍ മൂവായിരം ആളുകള്‍ക്കിടയില്‍ നടത്തിയ അഭിപ്രായവോട്ടെടുപ്പ് പ്രകാരം യു.ഡി.എഫ് 96 സീറ്റ് നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എല്‍.ഡി.എഫിന് 41 സീറ്റേ കിട്ടൂ. യു.ഡി.എഫ് 48 ശതമാനവും എല്‍.ഡി.എഫ് 40 ശതമാനവും വോട്ട് നേടും. മൂന്നുസീറ്റ് മറ്റുകക്ഷികള്‍ക്ക് പോകും.
Comment: After Asianet survey, it is India today now. Are there more in the offing to predict the victory of Chandy and company?
Friday, 1 April 2011
സെമി കാണാന്‍ കേരളം കുടിച്ചത് 21 കോടി
Posted On: Thu, 31 Mar 2011
കോട്ടയം : ഇന്ത്യന്‍ കളിക്കാര്‍ മൊഹാലിയിലെ ഗ്രൗണ്ടില്‍ തകര്‍പ്പന്‍ അടിച്ചു തകര്‍ത്തപ്പോള്‍ മലയാളികളും അടിച്ചു രസിച്ച് വിജയം ആഘോഷിച്ചു. സച്ചിന്‍ ബൗണ്ടറി അടിക്കുമ്പോള്‍ മലയാളി അടിച്ചത് മദ്യമായിരുന്നുവെന്നുമാത്രം. മൊഹാലിയില്‍ ഇന്ത്യയും പാക്കിസ്ഥാനും മാറ്റുരച്ചപ്പോള്‍ ടെന്‍ഷന്‍ മാറ്റാന്‍ കേരളം കുടിച്ചുതീര്‍ത്തത് ഇരുപത്തിയൊന്ന് കോടിയുടെ മദ്യം. സംസ്ഥാനത്തെ ബീവറേജ് കോര്‍പറേഷന്റെ വില്‍പനശാലകള്‍ വഴി ബുധനാഴ്ച വിറ്റ മദ്യത്തിന്റെ മാത്രം കണക്കാണിത്. സ്വകാര്യ ബാറുകളിലും കള്ളുഷാപ്പുകളിലും ഇന്ത്യാപാക് മത്സരം ആസ്വദിക്കാന്‍ മലയാളികള്‍ എത്ര പണം ചെലവിട്ടു എന്ന കണക്ക് പുറത്തുവന്നിട്ടില്ല.\
Comment: Certainly, it will be 42 crore for the final. Though tax is exempted for the match, the Govt loses little. Money collected from liquor sale is much.
K A Solaman
Subscribe to:
Posts (Atom)




