Friday, 15 April 2011

കെ.എസ് ചിത്രയുടെ മകള്‍ കുളത്തില്‍ വീണ് മരിച്ചു







പ്രശസ്‌ത ഗായിക കെ. എസ്‌. ചിത്രയുടെ മകള്‍ നന്ദന (8) നീന്തല്‍ കുളത്തില്‍ വീണ്‍ മരിച്ചു. ദുബായില്‍ എമിറേറ്റ്‌ ഹില്‍സിലെ നീന്തല്‍ കുളത്തില്‍ വീണാണ് അപകടം.

എ.ആര്‍ റഹ്മാന്റെ സംഗീത പരിപാടികള്‍ക്കായാണ് ചിത്രയും കുടുംബവും ദുബായിലെത്തിയത്. ഇന്ന് രാവിലെ കുഞ്ഞിനെ സ്വിമ്മിങ് പൂളീല്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Comment: All deaths are sorrowful. But Nandana’s death is more sorrowful. Let the God Almighty give Chithra, her mother, all the mental strength to endure the great loss.

Thursday, 14 April 2011

വി.എസ്സിന്റെ പരാമര്‍ശം അമുല്‍ പരസ്യവാചകo









Posted on: 14 Apr 2011
മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ അമുല്‍ബേബി പരാമര്‍ശം അമുല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കളായ ഗുജറാത്ത് കോ ഓപ്പറേറ്റീവ് മില്‍ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ പരസ്യവാചകമായി ഉപയോഗിക്കുന്നു. കേരളത്തില്‍ നടന്ന തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കവെ മുഖ്യമന്ത്രി വി.എസ്സിന്റെ പ്രായത്തെക്കുറിച്ച് രാഹുല്‍ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വി.എസ് അമുല്‍ബേബി പരാമര്‍ശം നടത്തിയത്.

അമുല്‍ ബേബികള്‍ക്കുവേണ്ടി പ്രചാരണം നടത്താനാണ് രാഹുല്‍ വന്നതെന്ന് വി.എസ് പറഞ്ഞിരുന്നു. രാഹുലിനെ അദ്ദേഹം അമുല്‍ ബേബിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അമുല്‍ബേബി പരസ്യം മില്‍ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ പുറത്തിറക്കിയത്. അമുലിന്റെ പരസ്യങ്ങളില്‍ രാഹുല്‍ഗാന്ധി മുന്‍പും ഇടംനേടിയിട്ടുണ്ട്.

Comment: After minister G Sudhakaran, who made captions for Consumerfed, it is Chief Minister's turn to make good captions for AMUL. Should Amul pay adequately to Achuthanandan for his commendable job?

Wednesday, 13 April 2011

കാവ്യാമാധവന്‍ വോട്ട് ചെയ്യാതെ മടങ്ങി










Posted On: Wed, 13 Apr 2011

കൊച്ചി: വെണ്ണല ഗവ.എച്ച്.എസ്.എസില്‍ വോട്ട് ചെയ്യാനെത്തിയ നടി കാവ്യാമാധവന്‍ വോട്ട് ചെയ്യാതെ മടങ്ങി. ക്യൂവില്‍ മറ്റുള്ളവര്‍ക്കൊപ്പം നില്‍ക്കാതെ വോട്ട് ചെയ്യാന്‍ ശ്രമിച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

ജനാധിപത്യ രീതിയില്‍ തന്നെ കാവ്യ വോട്ട് ചെയ്യണമെന്ന് നാട്ടുകാരില്‍ ചിലര്‍ ആവശ്യപ്പെടുകയാ‍യിരുന്നു. ഇതിനെത്തുടര്‍ന്നാണ് അവര്‍ വോട്ട് ചെയ്യാതെ മടങ്ങിയത്

Comment: It is her turn, after divorce, to make all the 'tharikida'
- K A Solaman

Tuesday, 12 April 2011

കേരളം ഇന്ന്‌ ബൂത്തിലേക്ക്‌










Wed, 13 Apr 2011

തിരുവനന്തപുരം : 2.31 കോടി വോട്ടര്‍മാരാണ്‌ 20785 പോളിങ്‌ ബൂത്തുകളിലായി വോട്ടുരേഖപ്പെടുത്തുക. 971 പേരാണ്‌ മത്സരരംഗത്ത്‌. ഇരുമുന്നണികളും അനായാസമെന്ന്‌ കരുതിയ സീറ്റുകളില്‍പ്പോലും ഇഞ്ചോടിഞ്ച്‌ പോരാട്ടമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. പോളിംഗ്‌ ഉദ്യോഗസ്ഥരായി പുരുഷന്മാരെയാണ്‌ കൂടുതല്‍ നിയോഗിച്ചിട്ടുള്ളത്‌. 1,200 വരെ വോട്ടര്‍മാരുള്ള ബൂത്തുകളില്‍ ഒരു പ്രിസൈഡിംഗ്‌ ഓഫീസറും മൂന്ന്‌ പോളിംഗ്‌ ഉദ്യോഗസ്ഥരും ഉണ്ടാകും. പോളിംഗ്‌ സാമഗ്രികള്‍ ഏറ്റുവാങ്ങിയ ഉദ്യോസ്ഥരെ പ്രത്യേക വാഹനങ്ങളില്‍ അതത്‌ ബൂത്തുകളില്‍ എത്തി.


Comment: The bright part of this election is the able management of the conduct of election by Chief Electoral officer Nalini Netto. Strict adherence to Voter ID card or Election Commission issued slip is a bold step. The dark side is the mutual fight by party followers.
K A Solaman

Saturday, 9 April 2011

കര്‍ണികാരം പൂക്കുമ്പോള്‍











Janmabhumi Posted On: Sat, 09 Apr 2011

അന്തരീക്ഷത്തിലെവിടെയും മഞ്ഞ നിറം....മഞ്ഞക്കുട നിവര്‍ത്തിയതുപോലെ കൊന്ന മരങ്ങള്‍....ഭൂമിയും ആകാശവും പീതാംബര പട്ടുടുത്തു നില്‍ക്കുന്നു. മീനവെയിലേറ്റ്‌ കണിക്കൊന്നപ്പൂക്കള്‍ തിളങ്ങുന്നു......വസന്തത്തിന്റെ നിറവില്‍ കണിയൊരുക്കി കാത്തിരിക്കു കയാണ്‌ പ്രകൃതി. പുലര്‍വേളകളില്‍ വിഷുപ്പക്ഷിയുടെ പാട്ട്‌. പകല്‍ വെയിലിനു പോലും ചൂടിനൊപ്പം വസന്തത്തിന്റെ ഗന്ധം..വീണ്ടും വിഷുക്കാലം!

Friday, 8 April 2011

ഇന്ന്‌ ഐപിഎല്‍കൊടിയേറ്റ്‌












Posted On: Thu, 07 Apr 2011

മുംബൈ: ലോകകപ്പ്‌ ക്രിക്കറ്റിന്റെ ആഘോഷം കെട്ടടങ്ങും മുമ്പ്‌ ആവേശം വിതറി ഐപിഎല്‍ നാലാം സീസണിന്‌ ഇന്ന്‌ തുടക്കമാകും. ചെന്നൈ സൂപ്പര്‍കിങ്ങ്സും കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്സും തമ്മിലുള്ള പോരാട്ടത്തോടെയാണ്‌ നാലാം സീസണ്‍ മത്സരങ്ങള്‍ ഇന്ന്‌ ആരംഭിക്കുക. ചെന്നൈയിലാണ്‌ ഉദ്ഘാടന മത്സരം നടക്കുന്നത്‌. നാലാം സീസണില്‍ അരങ്ങേറ്റം കുറിക്കുന്ന പുതിയ ടീമുകളായ കൊച്ചി ടാസ്കേഴ്സ്‌ കേരള, പുണെ വാറിയേഴ്സ്‌ ഇന്ത്യ അടക്കം പത്ത്‌ ടീമുകളും ഇത്തവണ മത്സരത്തിനിറങ്ങും. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സുമായാണ്‌ കൊച്ചി ടാസ്കേഴ്സിന്റെ ആദ്യ മത്സരം. ശനിയാഴ്ച കൊച്ചിയിലാണ്‌ മത്സരം നടക്കുക.

Comment: Another terrible waste of time and money. An event to make more people more idle.
K A Solaman

Thursday, 7 April 2011

മഞ്ജുവും സംയുക്തയും തിരിച്ചുവരുന്നു




Posted On: Sun, 03 Apr 2011

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ കാത്തിരിപ്പിന്‌ വിരാമമിട്ടുകൊണ്ട്‌ മഞ്ജു വാര്യരും സംയുക്താ വര്‍മയും മലയാളസിനിമയിലേക്ക്‌ തിരിച്ചുവരുന്നു. ഗ്രാന്‍ഡ്‌ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ്‌ നിര്‍മിക്കുന്ന ചിത്രത്തിലൂടെയാണ്‌ ഇരുവരും അഭിനയരംഗത്തേക്ക്‌ മടങ്ങിയെത്തുന്നത്‌. ലാല്‍ ജോസ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ്‌ നായകന്‍.

Comment: Our super-mega stars need younger mothers for their new films!