Thursday, 26 May 2016

പരസ്യത്തിനായി മോദി ചിലവിട്ടത് ആയിരം കോടി: കെജ്‌രിവാള്‍

kejriwal


ന്യൂഡല്‍ഹി: മോദി ഭരണത്തിന്റെ രണ്ടാം വര്‍ഷ ആഘോഷത്തിന്റെ പരസ്യത്തിനായി ആയിരം കോടി ചിലിട്ടതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.ശനിയാഴ്ച ഇന്ത്യാഗേറ്റില്‍ മോദിയുടെ വന്‍ റാലിയോട് കൂടിയുള്ള രണ്ട് വര്‍ഷം ആഘോഷിക്കാനുള്ള മെഗാഷോയ്ക്കും പദ്ധതിയിട്ടുണ്ടെന്ന് കെജ്രിവാള്‍ പറഞ്ഞു

കമന്‍റ് : പിടിച്ചു നില്‍ക്കേണ്ടെ.
-കെ എ സോളമന്‍ 
.


Sunday, 22 May 2016

വിദ്യാബാലന്‍ മലയാളം പഠിക്കുന്നു

 vidhya


വിദ്യാബാലന്‍ മലയാളം പഠിക്കുന്ന തിരക്കിലാണ് കമലാസുരയ്യയുടെ ജീവിതം പ്രമേയമാക്കി...കമല്‍ നിര്‍മ്മിക്കുന്ന സിനിമയ്ക്കു വേണ്ടിയാണ്.

കമന്‍റ് : ട്ട , ണ്ണ വരെ പഠിച്ചു. ഇനി  ക്ക, ച്ച  കൂടി പഠി ക്കാനുണ്ട്.
-കെ എ സോളമന്‍ 

Monday, 18 April 2016

എ.വി.ജോര്‍ജിനെ പുറത്താക്കിയ നടപടി ശരിവച്ചു സുപ്രീം കോടതി

av-george

ന്യൂദല്‍ഹി: യോഗ്യതകളില്‍ കൃത്രിമം കാണിച്ചതിന് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവിയില്‍ നിന്നും എ.വി.ജോര്‍ജിനെ പുറത്താക്കിയ നടപടി സുപ്രീം കോടതി ശരിവച്ചു. നടപടി ചോദ്യം ചെയ്ത് ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി.
മതിയായ യോഗ്യതകളില്ലാത്തതും യോഗ്യതയില്‍ കൃത്രിമം കാണിച്ചതിനുമാണ് ജോര്‍ജിനെ വിസി പദവിയില്‍ നിന്ന് ഗവര്‍ണര്‍ പുറത്താക്കിയത്.
കാസര്‍ഗോഡ് കേന്ദ്ര സര്‍വകലാശാലയില്‍ വകുപ്പു മേധാവിയായിരുന്നുവെന്ന് ബയോഡേറ്റയില്‍ തെറ്റായ വിവരം കാണിച്ചു വിസിയായി ജോര്‍ജ് നിയമനം നേടിയെന്ന് കണ്‌ടെത്തിയിരുന്നു. ഈ സമയം ജോര്‍ജ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ അധ്യാപകനായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണെ്ടത്തിയത്.
ഡപ്യൂട്ടേഷനിലാണ് ജോര്‍ജ് കേന്ദ്ര സര്‍വകലാശാലയില്‍ ജോലിചെയ്തതെന്നും അന്വേഷണത്തില്‍ ബോധ്യമായതോടെയാണ് നടപടിയുണ്ടായത്.
കമന്‍റ്: കെ എം മാണിയുടെ മൂടുതാങ്ങി വി സി ആയതിനുശേഷം എന്തൊക്കെയായിരുന്നു ബഹളം
-കെ എ സോളമന്‍ 

Monday, 11 April 2016

സ്ത്രീകള്‍ക്ക് പ്രവേശനം

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് ഭരണഘടനാ വിരുദ്ധം: 
സ്ത്രീകള്‍ക്ക് ഭരണഘടനാപരമായ പ്രത്യേക വ്യക്തിത്വമുണ്ടെന്നും അത് നശിപ്പിക്കാന് അനുവദിക്കില്ലെന്നും സുപ്രീം കോടതി .
ഇതിനെതിരെ ചാനല്‍ വായ്ത്താരിക്ക് ദേവസ്വം പ്രസിഡെണ്ടും തന്ത്രിയുടെ കൊച്ചുമകനും പ്രത്യക്ഷപ്പെടാനുള്ള സാധ്യത തളിക്കള യാനാവില്ല.
-രാമന്‍ നായര്‍

Friday, 1 April 2016

വിഎസിനെതിരെ ‘കെഎസ്‌യു’ ചാണ്ടിക്കെതിരെ ‘എസ്എഫ്‌ഐ’



ആലപ്പുഴ: സിപിഎമ്മും, കോണ്‍ഗ്രസും തമ്മിലുള്ള ഒത്തുകളി രാഷ്ട്രീയം നിയമസഭാ തെരഞ്ഞടുപ്പിലും തുടരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയുടെ പ്രതിരൂപം എന്ന് വ്യാപകമായി വിമര്‍ശിക്കപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ എസ്എഫ്‌ഐ നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കി സിപിഎം ‘സഹായിച്ചപ്പോള്‍’, പ്രതിപക്ഷ നേതാവിനെതിരെ കെഎസ്‌യു നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കിയാണ് കോണ്‍ഗ്രസ് നന്ദി കാട്ടിയത്.
അഞ്ചു വര്‍ഷമായി സിപിഎമ്മും, കോണ്‍ഗ്രസും നടത്തിയ ഒത്തുതീര്‍പ്പ് രാഷ്ട്രീയം ഇരുകൂട്ടരും തുടരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയം. അഴിമതിയില്‍ മുങ്ങിക്കുളിച്ച യുഡിഎഫ് സര്‍ക്കാരിനെതിരെ പ്രതിപക്ഷം നടത്തിയ സമരങ്ങളെല്ലാം ഒത്തുതീര്‍പ്പ് സമരങ്ങളാണെന്ന് ആദ്യം ആക്ഷേപം ഉന്നയിച്ചത് അന്നത്തെ സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന പന്ന്യന്‍ രവീന്ദ്രനായിരുന്നു. സിപിഎം ഈ ആരോപണം നിഷേധിച്ചെങ്കിലും സോളാര്‍ തട്ടിപ്പിനെതിരെയുള്ള സമരം പൊളിഞ്ഞതോടെ പൊതുജനത്തിന് സിപിഎമ്മിന്റെ ഇരട്ടത്താപ്പ് വ്യക്തമായി.
വിജയം വരെ സെക്രട്ടറിയേറ്റ് ഉപരോധം എന്ന് പ്രഖ്യാപിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അണികളെയെത്തിച്ച് നടത്തിയ സമരം നേരം ഇരുട്ടിവെളുത്തതോടെ അവസാനിപ്പിക്കുകയായിരുന്നു. സര്‍ക്കാരിനെതിരെ കൊട്ടിഘോഷിച്ച് നടത്തിയ സമരങ്ങളെല്ലാം കോണ്‍ഗ്രസുമായുള്ള അവിശുദ്ധ നീക്കുപോക്കുകളുടെ അടിസ്ഥാനത്തില്‍ സിപിഎം പൊളിച്ചു. ഇതേത്തുടര്‍ന്ന് സിപിഐക്ക് പലപ്പോഴും ഒറ്റയ്ക്ക് സമരം നടത്തേണ്ടി വന്നു. സോളാര്‍ത്തട്ടിപ്പും, ബാര്‍ക്കോഴ ഇടപാടുകളും സിബിഐ അന്വേഷണത്തിന് വിടാതിരിക്കാന്‍ സര്‍ക്കാരിനെ തുണച്ചതും സിപിഎമ്മിന്റെ ഇടപെടലുകളായിരുന്നു.
ടിപി വധക്കേസിലും, കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലും ഗൂഢാലോചന നടത്തിയവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാതെ കോണ്‍ഗ്രസും പ്രത്യുപകാരം കാട്ടി. സര്‍ക്കാരിന്റെ അഴിമതിയില്‍ സിപിഎമ്മും, സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസും നടത്തിയ ഒത്തുകളി തെരഞ്ഞടുപ്പ് കാലയളവിലും തുടരുകയാണ്. ഉമ്മന്‍ചാണ്ടിക്കെതിരെ എസ്എഫഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക് പി. തോമസിനെയും, അച്യുതാനന്ദനെതിരെ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയിയേയും മത്സരിപ്പിക്കുന്നത് പോരാട്ടത്തിന് ഇരുപാര്‍ട്ടികളും കോളേജ് തെരഞ്ഞടുപ്പിന്റെ ഗൗരവം മാത്രമേ നല്‍കുന്നുള്ളുവെന്ന് വ്യക്തമാക്കുന്നു.
കമന്‍റ് : അല്ലാതെ പിള്ളാര്‍ എന്തു ചെയ്യാനാ?
-കെ എ സോളമന്‍ 

Tuesday, 22 March 2016

ഇശല്‍ തേന്‍ കണം




ഇശൽ തേൻ കണം കൊണ്ടു വാ തെന്നലേ നീ (2)
ഗസൽ പൂക്കളാലേ ചിരിച്ചൂ വസന്തം
നദീതീരവും രാത്രിയും പൂനിലാവും
വിളിക്കുന്നു നമ്മെ മലർക്കൈകൾ നീട്ടി
ഇശൽ തേൻ കണം കൊണ്ടു വാ തെന്നലേ നീ
ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ (2)
ഗസൽ പൂക്കളെന്നെ കലാകാരനാക്കി
കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ
നിലാപൂക്കളെന്നെ കലാകാരിയാക്കി
ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ
ഇളം തെന്നൽ മീട്ടും സിത്താറിന്റെ ഈണം
മുഴങ്ങുന്നു ബീവി മതീ നിന്റെ നാണം (2)
പ്രിയേ സ്വർഗ്ഗവാതിൽ തുറക്കുന്നു മുന്നിൽ
കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ
നിലാപ്പൂക്കളെന്നെ കലാകാരിയാക്കി
ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ
ഗസൽ പൂക്കളെന്നെ കലാകാരനാക്കി
കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ
നിനക്കായി ഞാനും എനിക്കായി നീയും (2)
ഒരേ ബെയ്ത്ത് പാടാം പ്രിയാമം വരെയും
പുതുക്കത്തിൻ പൂന്തേൻ നുരയ്ക്കുന്നു നെഞ്ചിൽ
ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ
ഗസൽ പൂക്കളെന്നെ കലാകാരനാക്കി
കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ
നിലാപ്പൂക്കളെന്നെ കലാകാരിയാക്കി
ഇശൽ തേൻ കണം ചോരുമീ നിന്റെ ചുണ്ടിൻ
കിനാപൊയ്കയിൽ നീന്തുമീ നിന്റെ കണ്ണിൻ
-യൂസഫലി കേച്ചേരി

Monday, 14 March 2016

ബിജിമോളെ അറസ്റ്റ് ചെയ്യാത്തതില്‍ വീഴ്ച : ഹൈക്കോടതി

bijimol









കൊച്ചി: ഇടുക്കി എഡിഎമ്മിനെ ആക്രമിച്ച കേസില്‍ ഇ.എസ് ബിജിമോള്‍ എംഎല്‍എയെ അറസ്റ്റു ചെയ്യാതെയിരുന്നത് വീഴ്ചയാണെന്ന് ഹൈക്കോടതി. കേസില്‍ ബിജിമോള്‍ എംഎല്‍എയെ അറസ്റ്റു ചെയ്യേണ്ടെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ഹൈക്കോടതി തള്ളി.
സെഷന്‍സ് കോടതി വിചാരണ ചെയ്യേണ്ട കേസിലെ പ്രതിയാണ് ബിജിമോള്‍. അതുകൊണ്ടുതന്നെ അറസ്റ്റു ചെയ്യാതെ വിട്ടയച്ചത് വീഴ്ചയാണ്. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. അതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടി വേണ്ടിവരുമെന്നും ജസ്റ്റിസ് ബി കെമാല്‍‌പാഷ നിരീക്ഷിച്ചു.
കേസില്‍ ബിജിമോളെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയിരുന്നെന്നും അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലായിരുന്നുവെന്നുമാണ് ക്രൈംബ്രാഞ്ച് നിലപാട്. ബിജിമോളില്‍ നിന്ന് വിശദമായി മൊഴിയെടുത്തെന്നും ഈ കേസില്‍ ഉടന്‍തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പെരുവന്താനത്തെ റ്റിആര്‍ ആന്‍ഡ് റ്റി എസ്‌റ്റേറ്റിനുള്ളിലെ ഗേറ്റ് പുനസ്ഥാപിക്കാനെത്തിയ ഇടുക്കി എഡിഎമ്മിനെ ആക്രമിച്ചതാണ് ബിജിമോള്‍ എംഎല്‍എക്കെതിരെയുള്ള കേസ്
കമന്‍റ് : ഓരോ വീഴ്ചയും ഭൂഷണമായി കരുതിയാല്‍ എന്തു ചെയ്യാനാണ് ?
-കെ എ സോളമന്‍