രാഷ്ട്രീയ പ്രതിസന്ധിയും പാറ്റാ പ്രഹസനവും
സ്വന്തം നിലനിൽപ്പ് അപകടത്തിലാകുമ്പോൾ ജനശ്രദ്ധ തിരിച്ചുവിടാൻ സി.പി.എം നടത്തുന്ന വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഡൽഹിയിൽ കണ്ടത്. രോഗാതുരനും വയോധികനുമായ മുൻമുഖ്യമന്ത്രി പിണറായി വിജയനെ മുന്നിൽ നിർത്തി ജോൺ ബ്രിട്ടാസും കെ.എൻ. ബാലഗോപാലും ചേർന്ന് ഒരുക്കിയ കെണിയിലാണ് അദ്ദേഹം വീണത്. തനിക്കും മകൾക്കും മരുമകനുമെതിരെയുള്ള ഗുരുതരമായ കേസ് അന്വേഷണങ്ങളെയും അഴിമതി ആരോപണങ്ങളെയും രാഷ്ട്രീയമായി നേരിടാൻ അണികളെ നിരത്തേണ്ടത് അദ്ദേഹത്തിൻറെ ആവശ്യമാണ്.
145 കോടിയോളം ജനങ്ങളുള്ള ഇന്ത്യ മഹാരാജ്യത്ത് വിരലിലെണ്ണാവുന്ന ഏതാനും അണികളെ മാത്രം അണിനിരത്തി നടത്തിയ ഈ 'പാറ്റാ സമരം' തികച്ചും അവജ്ഞയോടെ മാത്രമേ കാണാനാകൂ. സ്വന്തം കുടുംബത്തിന്റെ സുരക്ഷിതത്വത്തിന് വേണ്ടി മാത്രമാണ് പ്രായത്തിന്റെ അസ്വസ്ഥതകൾ പോലും അവഗണിച്ച് പിണറായി ഇത്തരമൊരു സമരത്തിന് പാറ്റകൾക്ക് ഒപ്പം ചേർന്നത്.
പാർട്ടിയുടെ കേന്ദ്ര നേതാക്കൾ കസ്റ്റഡിയിലായിട്ടും കേരളത്തിൽ അതിനെതിരെ കാര്യമായ ഒരു പ്രതിഷേധം പോലും ഉയർന്നുവന്നില്ലയെന്നത് അന്വേഷിക്കുന്നതും നല്ലതാണ്.
കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ ഭയന്ന് നടത്തുന്ന ഇത്തരം നാടകങ്ങൾ കൊണ്ട് ക്രിമിനൽ-അഴിമതി കേസുകളിൽ നിന്ന് രക്ഷപ്പെടാമെന്നത് വ്യാമോഹം മാത്രം.
-കെ എ സോളമൻ
No comments:
Post a Comment