Monday, 30 December 2013

ദല്‍ഹി സെക്രട്ടറിയേറ്റിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പ്രവേശനം നിഷേധിച്ചു








ന്യൂദല്‍ഹി: ആംആദ്മി സര്‍ക്കാരിന്റെ പുതിയ ഭരണ പരിഷ്‌ക്കാരത്തിന്റെ ഭാഗമായി ദല്‍ഹി സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചു. പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് ദേശീയ മാധ്യമങ്ങള്‍ മന്ത്രിസഭ പരിപാടികള്‍ ബഹിഷ്‌കരിക്കുകയാണ്.
പുതിയ തീരുമാനം അനുസരിച്ച് മാധ്യമ പ്രവര്‍ത്തകര്‍ മീഡിയ സെന്ററില്‍ പ്രവേശിക്കാന്‍ പാടില്ല. കൂടാതെ മന്ത്രിമാരെ അവരുടെ ഓഫീസുകളില്‍ പോയി കാണാനും പാടില്ല. മാധ്യമ പ്രവര്‍ത്തകരില്‍ അക്രെഡിഷനുള്ളവര്‍ക്ക് പോലും പ്രവേശനം നിഷേധിച്ചതായിട്ടാണ് അറിയുന്നത്.
അതിനിടെ സെക്രട്ടറിയേറ്റില്‍ പ്രവേശനം നിഷേധിച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ ആരോഗ്യവകുപ്പ് മന്ത്രി സത്യന്ദ്ര ജെയ്ന്‍  പ്രസ് കോണ്‍ഫറന്‍സില്‍നിന്ന് ഇറങ്ങിപ്പോയി.
സുതാര്യതയുടെ ഭാഗമായി മാധ്യമ പ്രവര്‍ത്തകര്‍ക്ക് സെക്രട്ടറിയേറ്റിലേക്ക് പ്രവേശനം നിഷേധിച്ചെങ്കിലും പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഇവിടേക്ക് പ്രവേശിക്കാമെന്നും എഎപി വ്യക്തമാക്കി.
മന്ത്രിസഭ രൂപികരിച്ച് നാലാമത്തെ ദിവസം സെക്രട്ടറിയേറ്റ് സമ്മേളിക്കുമ്പോഴാണ് മാധ്യമങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചത്
Comment: പത്രക്കാരെ കയറ്റാം, ചാനലുകളെയാണ് മാറ്റി നിര്‍ത്തേണ്ടത്.
-കെ എ സോളമന്‍ 

Saturday, 28 December 2013

Congratulations to Ms Neethu P Raju!


Photo

Congratulations to Miss Neethu P Raju, S H College, Thevara,  for securing First rank in the M Sc Physics Examination 2013 June of M G University, Kottayam.  (Marks 1958)

-K A Solaman, 

Friday, 27 December 2013

KAS Physics Institute, Cherthala

Photo

CSIR-JRF/NET Physical Science.
Next Batch  starts at 
KAS Institute, 
11th-Mile Jn,  Cherthala on 
Jan 5, 2013

Ph: 9142020185


+1,+2, B Sc and M Sc Physics classes

സേവന നികുതി വെട്ടിപ്പ്; റിമി ടോമിക്കും നോട്ടീസ്

സേവന നികുതി വെട്ടിപ്പ്; റിമി ടോമിക്കും നോട്ടീസ്

 കൊച്ചി: സേവന നികുതി വെട്ടിപ്പിന്റെ പേരില്‍ കൂടുതല്‍ ചലച്ചിത്ര താരങ്ങള്‍ വെട്ടിലാകുമെന്നാണ് തോന്നുന്നത്. ദിലീപിനും ലാല്‍ജോസിനു പിന്നാലെ ഇപ്പോള്‍ ഗായിക റിമി ടോമിക്കും വന്നിരിക്കുകയാണ് കസ്റ്റംസ് ആന്റ് സെന്‍ട്രല്‍ എക്‌സൈസ് വിഭാഗത്തിന്റെ നോട്ടീസ്. സിനിമയില്‍ നിന്നും കേരളത്തിലും വിദേശ രാജ്യങ്ങളിലും നടക്കുന്ന സ്‌റ്റേജ് ഷോകളില്‍ നിന്നും റിമിക്ക് ലഭിക്കുന്ന വരുമാനത്തിന് കൃത്യമായ രേഖ സമര്‍പ്പിക്കുന്നതില്‍ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് നോട്ടീസ്. ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ നിന്നുള്ള വരുമാനം നികുതി കഴിച്ചുള്ളതിനാല്‍ അത് അന്വേഷണ പരിധിയില്‍ വരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ റിമിയുടെ ബിസ്‌നസ് വരുമാനത്തിന്റെ കാര്യത്തില്‍ കൃത്യമായ രേഖകള്‍ കാണിച്ചിട്ടില്ല. കഴിഞ്ഞ നാല് വര്‍ഷം സേവന നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ 21 പ്രമുഖര്‍ക്കെതിരെയാണ് സെന്‍ട്രല്‍ എക്‌സൈസ് വിഭാഗം നോട്ടീസ് അയച്ചത്. ഇതിലേറെയും ചലച്ചിത്രമേഖലയില്‍ നിന്നുള്ളവരാണ്. നോട്ടീസ് അയച്ച പ്രകാരം പലരും നികുതിയടയ്ക്കാം എന്ന് പറയുകയും വിശദീകരണം നല്‍കുകയും ചെയ്‌തെങ്കിലും റിമി ടോമി ഇതുവരെ പ്രതികരിച്ചിട്ടില്ലത്രെ. നേരിട്ടോ അല്ലാതയോ സെന്‍ട്രല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ഇനിയും ബന്ധപ്പെടാത്തവര്‍ ഈ ആഴ്ചയും മറുപടി നല്‍കിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

കമന്‍റ് : റീമി ടോമിയും കസ്റ്റംസ് കാരും തമ്മിലുള്ള പാട്ട്-നൃത്ത-അഭിമുഖ-കൂത്ത്  പരിപാടി അടുത്ത 12 എപ്പിസോഡായി ഏഷ്യാനെറ്റു ചാനലില്‍ കാണിക്കുകയും വരുമാനം നികുതിയായി അടക്കുകയും ചെയ്യും. 
-കെ എ സോളമന്‍ 

Thursday, 26 December 2013

രോഗിയുടെ കരളില്‍ സ്വന്തം പേരെഴുതിയ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍


ലണ്ടന്‍: ശാസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ ഡോക്ടര്‍ രോഗിയുടെ കരളില്‍ തന്റെ പേര് എഴുതിവച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ സൈമണ്‍ ബ്രാഹ്മാളിനെ ആശുപത്രി അധികൃതര്‍ സസ്‌പെന്റ് ചെയ്തു. ബെര്‍മിന്‍ഹാം ക്യൂന്‍ എലിസബത്ത് ആശുപത്രിയിലാണ് സംഭവം നടന്നത്.
ഓപ്പറേഷന്‍ നടത്തിയ രോഗിയുടെ കരളില്‍ എസ്.ബിയെന്ന തന്റെ പേരിന്റെ ചുരുക്കം കുറിച്ചു. ഇതിനായി ഇയാള്‍ വിഷമയമല്ലാത്ത ആര്‍ഗോണ്‍ ഗ്യാസ് ഉപയോഗിച്ചതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം വിവാദമായതോടെ ഡോക്ടറെ സസ്പെന്റ് ചെയ്യാന്‍ ആശുപത്രിയുടെ നടത്തിപ്പ് നിയന്ത്രിക്കുന്ന എന്‍എച്ച്എസ് ഫൌണ്ടേഷന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രമേ ഇയാള്‍ക്ക് നല്‍കേണ്ട ശിക്ഷ നടപടികളില്‍ അവസാന തീരുമാനം ഉണ്ടാകു. മെഡിക്കല്‍ കോഡ് ഓഫ് കോണ്‍ഡാക്റ്റിന് വിരുദ്ധമായി പെരുമാറിയതിനാണ് ഇപ്പോഴുള്ള നടപടി

Comment: ഇത് ആരെങ്ങനെ വായിച്ചു എന്നുകൂടിപറയൂ.
-കെ എ സോളമന്‍ 

തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തില്‍ മത്സരിക്കാനൊരുങ്ങുന്നു









കൊല്‍ക്കത്ത: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി മുകുള്‍ റോയ് പറഞ്ഞു. ഡിസംബര്‍ 28ന് താന്‍ കേരളം സന്ദര്‍ശിക്കും. നന്ദിഗ്രാം വിഷയമാക്കി കൊച്ചിയില്‍ റാലി സംഘടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അനുഭാവികളുണ്ടെന്നും മുകുള്‍ റോയ് വ്യക്തമാക്കി. ഇതാദ്യമായാണ് തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നത്. കേരളത്തിനൊപ്പം തന്നെ യു.പി,​ ബീഹാര്‍,​ അസാം,​ ത്രിപുര എന്നിവിടങ്ങളിലും മത്സരിക്കുമെന്നും മുകുള്‍ റോയ് പറഞ്ഞു.
ബാംഗാളില്‍ ഈയിടെ നടന്ന തദ്ദേശ ഭരണ തെര‍ഞ്ഞെടുപ്പില്‍ നേടിയ വിജയം തങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരമാവധി സീറ്റുകള്‍ നേടിയെടുത്ത് ദേശീയ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയാകാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്.
Comment: മല്‍സരത്തിന് കെട്ടിവെയ്ക്കേണ്ടതുക വര്‍ധിപ്പിക്കേണ്ട സമയം അതിക്രമിച്ചു.
-കെ എ സോളമന്‍ 

Wednesday, 25 December 2013

ആലോചന ഗ്രാമീണ പുരസ്‌കാരം പി.ഡി. വിക്രമന്

Photo


മാരാരിക്കുളം: ആലോചന സാംസ്‌കാരിക കേന്ദ്രത്തിന്റെ ഇക്കൊല്ലത്തെ ഗ്രാമീണ പുരസ്‌കാരം എസ്.എല്‍.പുരം ശ്രീരഞ്ജിനി സംഗീത അക്കാദമി സെക്രട്ടറി പി.ഡി.വിക്രമന്.

സംഗീതോപകരണ-സംഗീത പഠന രംഗത്ത് നല്‍കിയിട്ടുള്ള സേവന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പി.ഡി.വിക്രമന് ഗ്രാമീണ പുരസ്‌കാരം നല്‍കുന്നത്. പതിനായിരം രൂപ, പ്രശസ്തിപത്രം, ഫലകം എന്നിവയാണ് അവാര്‍ഡ്.

30ന് ചേരുന്ന സമ്മേളനത്തില്‍ പി.തിലോത്തമന്‍ എം.എല്‍.എ. പുരസ്‌കാര സമര്‍പ്പണം നടത്തുമെന്ന് ആലോചന സാംസ്‌കാരിക കേന്ദ്രം ഭാരവാഹികളായ പ്രൊഫ. കെ.എ. സോളമന്‍ , സാബ്ജി, പി.മോഹനചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.