#ഇടനിലക്കാരെ #ഒഴിവാക്കണം
ആധാറുമായി ബന്ധിപ്പിച്ച വാണിജ്യ ബാങ്ക് അക്കൗണ്ടുകളിലൂടെ സാമൂഹിക സുരക്ഷാ പെൻഷൻ പേയ്‌മെന്റുകൾ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറിലേക്ക് മാറ്റാനുള്ള തീരുമാനം സുതാര്യത, കാര്യക്ഷമത, എന്നിവയിലേക്കുള്ള ഒരു പ്രധാനപ്പെട്ട നീക്കമാണ്.
പരിശോധിച്ചുറപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പേയ്‌മെന്റുകൾ പോകുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലൂടെ, ഈ നയം ഇടനിലക്കാരുടെ ഇടപെടൽ ഇല്ലാതാക്കുന്നു. സമയബന്ധിതമായ വിതരണം ഉറപ്പാക്കുന്നതു കൂടാതെ സ്ഥിരീകരിക്കാത്ത രേഖകൾ വഴിയുള്ള സാമ്പത്തിക ചോർച്ചയും തടയുന്നു. കിടപ്പിലായ ഗുണഭോക്താക്കൾക്ക് വാതിൽപ്പടി ഡെലിവറി നിലനിർത്തുന്നത് കാരുണ്യത്തോടെയുള്ള ഒരു ഇടപെടലായി കണക്കാക്കിയാൽ മതി.
പ്രാദേശിക സഹകരണ ബാങ്കുകളിൽ നിന്ന് ഇടനിലക്കാരനെ അയച്ച് നേരിട്ടു പണം എത്തിക്കുന്ന മുൻ ഭരണകൂടത്തിന്റെ രീതിക്ക് അത്ര സുതാര്യര്യത ഇല്ലായിരുന്നു. ഞങ്ങളാണ് പണം തരുന്നത് എന്ന മട്ടിൽ. പാർട്ടി വളർത്തലിന്റെ ഒരു ഭാഗമായി ഇത് ചിലയിടങ്ങളിൽ ഉപയോഗിച്ചിരുന്നു. ഭരണപരമായ പണ ദുരുപയോഗത്തിന് ഇടനിലക്കാരൻ കാരണമായതിന് ഒത്തിരി വേറെയും ഉദാഹരണങ്ങൾ ഉണ്ട്. വിതരണം ചെയ്യാത്ത ഫണ്ടുകളുടെ വൈകിയുള്ള തിരിച്ചടയ്ക്കൽ, മോശം ബുക്കു കീപ്പിംഗ്, അപൂർണ്ണമായ ആധാർ സംയോജനം തുടങ്ങിയ ഗുരുതരമായ പോരായ്മകൾ സഹകരണ ബാങ്ക് പേയ്‌മെന്റ് സംവിധാനത്തിനുണ്ട്.
മറ്റെല്ലാ സർക്കാർ ക്ഷേമ പദ്ധതികളും നേരിട്ടുള്ള ഇലക്ട്രോണിക് ബാങ്കിംഗ് വഴി തടസ്സമില്ലാതെ നടക്കുമ്പോൾ, കമ്മീഷൻ നൽകി ഏജന്റുമാരെ പണം എത്തിക്കാൻ നിയോഗിക്കുന്നത് അനാവശ്യമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇടനിലക്കാർ വഴിയുള്ള ഈ സംവിധാനം അവസാനിപ്പിക്കുന്നത് ഭരണപരമായ പഴുതുകൾ അടയ്ക്കുകയും നികുതിദായകരുടെ പണം ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.
No comments:
Post a Comment