#ലഹരികടത്ത്
ലഹരി മാഫിയക്കെതിരെ കേരള പോലീസ് നടത്തുന്ന 'ഓപ്പറേഷന്‍ തൂഫാന്റെ' ഭാഗമായി കഴിഞ്ഞ ദിവസം 74 പേര്‍ കൂടി അറസ്റ്റിലായതോടെ 80 ദിവസത്തിനിടെ പിടിയിലായവരുടെ ആകെ എണ്ണം 10,015 ആയി ഉയർന്നിരിക്കുകയാണ്. മുൻ സർക്കാരിന്റെ ദീർഘവീക്ഷണമില്ലാത്തതും വീഴ്ചവരുത്തിയതുമായ സമീപനമാണ് സംസ്ഥാനത്തെ ഇത്തരം ഒരു ദയനീയ അവസ്ഥയിലേക്ക് തള്ളിവിട്ടതെന്ന വിമർശനം ശക്തമാണ്.
തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറിയും പഴവർഗ്ഗങ്ങളും ഇങ്ങോട്ട് അതിർത്തി കടന്നെത്തുമ്പോൾ, തിരിച്ച് അങ്ങോട്ട് കഞ്ചാവും മയക്കുമരുന്നുകളും കടത്തുന്ന ലജ്ജാകരമായ അവസ്ഥയാണ് ഇന്ന് നിലനിൽക്കുന്നത്. അതിർത്തി പരിശോധനാ കേന്ദ്രങ്ങളിലെ അയഞ്ഞ സമീപനവും നിരീക്ഷണ സംവിധാനങ്ങളുടെ അഭാവവും കാരണം ലഹരി സംഘങ്ങൾ അന്തർസംസ്ഥാന പാതകളെ സുരക്ഷിത താവളങ്ങളാക്കി മാറ്റിയിരിക്കുന്നു. I
ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് യുവതലമുറയെ രക്ഷിക്കാൻ കേവലം അറസ്റ്റുകൾക്ക് അപ്പുറം, അയൽസംസ്ഥാനങ്ങളുമായി ഏകോപിച്ച് ലഹരി കടത്തിന്റെ വേരറുക്കുന്ന ശക്തമായ നടപടികളാണ് ഉണ്ടാകേണ്ടത്.
-കെ എ സോളമൻ
No comments:
Post a Comment