#മുണ്ടുരിയൽ #യജ്‌ഞം.
ഒരുകാലത്ത് പരസ്യമായ തർക്കത്തിനും മുണ്ടുരിയൽ വിനോദത്തിനും കുപ്രസിദ്ധി നേടിയ കെ. മുരളീധരനും രാജ്മോഹൻ ഉണ്ണിത്താനും ഇപ്പോൾ ഒന്നിച്ചിരിക്കുന്നു. ശശി തരൂരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ അവർ അതീവ താൽപര്യമാണ് കാണിക്കുന്നത്.
ഇക്കൂട്ടരുടെ പെട്ടെന്നുള്ള ഐക്യം പ്രത്യയശാസ്ത്രപരമായ ബോധ്യത്തേക്കാൾ രാഷ്ട്രീയ അരക്ഷിതാവസ്ഥയാണ് സൂചിപ്പിക്കുന്നത്. കോൺഗ്രസിനുള്ളിൽ കാര്യമായ സ്ഥാനങ്ങൾ വഹിക്കാത്ത ഇരുവരും പാർട്ടി കാര്യങ്ങൾ എന്നും തങ്ങളുടെ കയ്യിൽ എന്ന് മേനി നടിക്കുന്നു.
ഇത്തരം ബഹളങ്ങളിൽ ശ്രദ്ധിക്കാതെ തരൂർ ബൗദ്ധികമായ കഴിവും അനുഭവവും വെച്ചു ആഗോളതലത്തിൽ, മാന്യമായ പ്രതിച്ഛായ സൃഷ്ടിക്കുന്നു. തരൂരിന്റെ ഈ സമീപനം കോൺഗ്രസിന് അനുകൂലമാക്കുന്നതിന് പകരം വെറുതെ ബഹളം ഉണ്ടാക്കുകയാണ് മുരളീധരേ ഉണ്ണിത്താൻമാർ ചെയ്യുന്നത്.
“എന്നെ ചോദ്യം ചെയ്യാൻ അവർ ആരാണ്?, എന്താണ് അവർക്കുള്ള ആധികാരിത " എന്ന തരൂരിൻ്റെ ചോദ്യം ഏറെ പ്രസക്തം. പാർട്ടിക്കുള്ളിലും പുറത്തും ബഹുമാനിക്കപ്പെടുന്ന ഒരു നേതാവിനെ പുറത്താക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ പിഗ്മികൾക്കുള്ള തിരിച്ചടിയാണ് തരൂരിന്റെ പ്രതികരണം
No comments:
Post a Comment