#സർവകലാശാലാ പ്രതിസന്ധി
NAAC A++ ഗ്രേഡ് നേടിയ സ്ഥാപനമായ കേരള സർവകലാശാലയിൽ ഇപ്പോൾ നിലനിൽക്കുന്ന പ്രതിസന്ധി, രാഷ്ട്രീയ ഇടപെടൽ അക്കാദമിക് സമഗ്രതയെയും ഭരണക്രമത്തെയും എങ്ങനെ തകർക്കും എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ്.
സിൻഡിക്കേറ്റ് നിയമിച്ച രജിസ്ട്രാറും വൈസ് ചാൻസലർ നിയമിച്ച മറ്റൊരു രജിസ്ട്രാറും ഒരുമിച്ചു സുംബനൃത്തം ആടേണ്ട ഗതികേടാണ് യൂണിവേഴ്സിറ്റിക്ക് ഉണ്ടായിരിക്കുന്നത്.
ഒരു സർവകലാശാലയിൽ രജിസ്ട്രാർമാർ ഒരുമിച്ചു വരുന്നത് അഭൂതപൂർവം മാത്രമല്ല, സർവകലാശാലയുടെ വിശ്വാസ്യതയെ വളരെയധികം ദോഷകരമായി ബാധിക്കുന്നതുമാണ്.
രാഷ്ട്രീയമായി നയിക്കപ്പെടുന്ന സിൻഡിക്കേറ്റ് അതിന്റെ അക്കാദമിക് ഉത്തരവാദിത്വം മറികടന്ന് പ്രവർത്തിക്കുന്നു. ഉന്നത പഠനത്തിനും ഗവേഷണത്തിനുമുള്ള ഒരു സ്ഥലം ഒരു രാഷ്ട്രീയ യുദ്ധക്കളമാക്കി മാറിയിരിക്കുന്നു..അന്യായമായ ഈ രാഷ്ട്രീയവൽക്കരണം ശക്തമായി എതിർക്കപ്പെടണം. അക്കാദമിക്ക് വിദഗ്ധർ ഇരിക്കേണ്ട കസേരകളിൽ അധഃപതന രാഷ്ട്രീയക്കാർ കേറി ഇരുന്നാൻ ഉണ്ടാകുന്ന ദുരന്തമാണ് ഇപ്പോൾ കേരള സർവകലാശാലയിൽ കാണുന്നത്
കടുംവെട്ടു രാഷ്ട്രീയവുമായി പ്രവർത്തിക്കുന്ന നിലവിലെ സിൻഡിക്കേറ്റിനെ പിരിച്ചുവിടാനും യുജിസി മാനദണ്ഡങ്ങളും ജനാധിപത്യ അക്കാദമിക് ഭരണവും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ചാൻസലർ ഗവർണർ തീരുമാനമെടുക്കണം. നിർണായകമായ ഇത്തരമൊരു ഇടപെടലിലൂട മാത്രമേ വിദ്യാഭ്യാസത്തിന്റെ പവിത്രത നിലനിർത്താനും രാഷ്ട്രീയ ഇടപെടൽ ഒഴിവാക്കാനും സാധിക്കു '
പാർട്ടി രാഷ്ട്രീയത്തിന്റെ ബലിപീഠത്തിൽ ഹോമിക്കാനുള്ളതല്ല കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസം.
No comments:
Post a Comment