#കേരളത്തിലെ #രാഷ്ട്രീയയാഥാർഥ്യം.
പിണറായി വിജയൻ നയിക്കുന്ന സർക്കാരിനെതിരായ അസംതൃപ്തി അതിൻറെ അവസാന ഘട്ടത്തിലേക്കാണ് കടന്നു.. സി.പി.ഐ.എമ്മിന്റെയും ഇടതുമുന്നണിയുടെയും അടിത്തറയിൽ നിന്ന് തന്നെ നേതാക്കൾ പുറത്ത് പോകുന്ന പ്രവണത. ഭരണത്തിന്റെ ധാർഷ്ട്യവും സംഘടനാ അവഗണനയും ജനാധിപത്യ ചർച്ചകളുടെ അഭാവവും പ്രകടം.. ഇടുക്കിയിൽ നിന്ന് എസ്. രാജേന്ദ്രനെ പോലുള്ള നേതാക്കൾ പരസ്യമായി അകന്നുനിൽക്കുന്നതും, ഇടതുപക്ഷത്തിന്റെ പരമ്പരാഗത കോട്ടകളിൽ പോലും വിശ്വാസക്ഷയം വളരുന്നതും യാദൃച്ഛികമല്ല.
പിണറായി 3.0 എന്ന മുദ്രാവാക്യത്തിനായി റിപ്പോർട്ടർ ചാനൽ പോലെയുള്ള ചില അധമ മാധ്യമങ്ങൾ നടത്തുന്ന ക്രമരഹിത പ്രചാരണവും പ്രത്യാഘാതമായി മാറുന്നു; ഇത്തരം സർക്കാർ സ്പോൺസേർഡ് മാധ്യമങ്ങൾ പറയുന്നതിന് എതിരായാണ് ജനം ചിന്തിക്കുന്നതെന്ന തിരിച്ചറിവ് സർക്കാരിനില്ല.
അധികാരകേന്ദ്രികരണവും വിമർശനങ്ങളെ അടിച്ചമർത്തുന്ന സമീപനവും ചേർന്നപ്പോൾ, ഇടതുപക്ഷത്തിൻ്റെ കാൽക്കീഴിലെ മണ്ണ് ചോരുന്ന കാഴ്ചയാണ് കാണുന്നത്. സർക്കാർ പരാജയം മറച്ചുവെക്കാൻ എന്ന മട്ടിൽ എം വി ഗോവിന്ദൻ, പി.രാജീവ് പോലുള്ളവരുടെ വൈരുദ്ധാത്മക ഭൗതികവാദാധിഷ്ഠിത ആവിഷ്കാരങ്ങൾ ജനം വെറുപ്പോടെ വീക്ഷിക്കുന്നു. എന്താണ് പറയുന്നതെന്ന് അവർക്ക് തന്നെ ബോധ്യം ഇല്ലാത്ത അവസ്ഥ.
പിണറായി ദുർഭരണം സൃഷ്ടിച്ച രാഷ്ട്രീയ ശൂന്യതയിലേക്കാണ് ഈ അവസരത്തിൽ ബിജെപി കടന്നുവരുന്നത്. വികസനവും ഭരണക്ഷമതയും മുന്നിൽവെക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങളോട് കേരളത്തിലും പ്രതികരണം ശക്തമാകുന്നു. ഇടതുപക്ഷത്തിനകത്തെ അവഗണനയും ആശയസംഘർഷങ്ങളും കാരണം പല നേതാക്കളും മറ്റൊരു വഴി തേടുന്നത് സ്വാഭാവികമാണ്. എസ്. രാജേന്ദ്രൻ, പാലോട് സന്തോഷ്, റെജി ലൂക്കോസ്, ആർ. ശ്രീലേഖ, ഗോപി തുടങ്ങിയ പേരുകൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല; ഒരു വലിയ രാഷ്ട്രീയ പുനഃക്രമീകരണത്തിന്റെ സൂചനകളാണ്. ഏതു കൊള്ളുരുതായ്മയും ന്യായീകരിച്ചു കൊടുക്കുന്ന ഇടതു പെയ്ഡ് രാഷ്ട്രീയ നിരീക്ഷകൻ ഹസ്കർ ഒറുപ്പിലാണ്. ഏറെ മുമ്പേ തന്നെപ്രമുഖ കോൺഗ്രസ് നേതാക്കളായ കെ കരുണാകരുൻ്റെയും, എ കെ ആൻറണിയുടെയും മക്കൾ ബിജെപിയിലോട്ട് ചേക്കേറിയിട്ടുണ്ട്.
ഇരുമുന്നണികളോടുമുള്ള ജനവൈരാഗ്യം വർധിക്കുമ്പോൾ, മൂന്നാം ശക്തിയായി ബിജെപിക്ക് അധികാരത്തിലെത്താനുള്ള സാധ്യത യാഥാർഥ്യമായി മാറുന്നു. ഇടതുപക്ഷത്തിന് സ്വയംതിരുത്തിലിൻ്റെ അവസരം നഷ്ടമായ സ്ഥിതിക്ക് അധികാര മാറ്റം ഒരു, സാധ്യത എന്നതിനേക്കാൾ സമീപഭാവിയിലെ രാഷ്ട്രീയ യാഥാർഥ്യമായിരിക്കും എന്ന് ചിന്തിക്കുന്നവരാണ് കേരളത്തിലെ ബഹുഭൂരിപക്ഷം.
No comments:
Post a Comment