Thursday, 5 January 2012

നിന്നെക്കാണാന്‍ എന്നെക്കാളും

ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ രചിച്ച പ്രശസ്തമായ 'നിന്നെക്കാണാന്‍ എന്നെക്കാളും...' എന്ന ഗാനം,
പി കെ ശ്രീമതി വശ്യമായ തന്റെ നൃത്തചുവടിലൂടെ കുറേക്കൂടി പ്രസിദ്ധമാക്കിയിയ്രിക്കുന്നു.

-കെ എ സോളമന്‍

നിന്നെക്കാണാൻ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ
എന്നിട്ടെന്തേ നിന്നെ കെട്ടാൻ ഇന്നേ വരെ വന്നില്ലാരും (2)

കാതിലാണേൽ കമ്മലില്ലാ കഴുത്തിലാണേ മാലയില്ലാ
കൈയ്യിലാണേ വളയുമില്ല കാലിലാണേ കൊലുസുമില്ലാ

നിന്നെക്കാണാൻ------

ചെന്തേങ്ങാ നിറമില്ലേലും ചെന്താമരക്കണ്ണില്ലേലും
മുട്ടിറങ്ങി മുടിയില്ലേലും മുല്ലമൊട്ടിൻ പല്ലില്ലേലും

നിന്നെക്കാണാൻ------

തങ്കം പോലെ മിന്നുണ്ടല്ലോ തളിരു പോലെ മനസുണ്ടല്ലോ
എന്നിട്ടെന്തേ നിന്നെ കെട്ടാൻ ആണൊരുത്തൻ വന്നീടാത്തൂ

നിന്നെക്കാണാൻ--------

പൊന്നും നോക്കി മണ്ണും നോക്കി എന്നെക്കെട്ടാൻ വന്നോരുക്ക്
പുരയാണെങ്കിൽ മേഞ്ഞിട്ടില്ലാ പുരയിടവും പോതിച്ചീല്ലാ

നിന്നെക്കാണാൻ---------

പൊന്നും നോക്കി മണ്ണും നോക്കി വന്നോരുക്ക് എന്നെ വേണ്ടാ
എന്നെങ്കിലും ആശ തോന്നി ആണൊരുത്തൻ വന്നു ചേരും

നിന്നെക്കാണാൻ--------

മണ്ണും നോക്കി പൊന്നും നോക്കി എന്നെക്കെട്ടാന്‍ വന്നില്ലേലും
ആണൊരുത്തന്‍ ആശതോന്നി എന്നെക്കാണാന്‍ വരുമൊരിക്കല്‍
ഇല്ലേലെന്താ നല്ലപെണ്ണെ അരിവാളോണ്ടു എന്‍കഴിയും

നിന്നെക്കാണാന്‍ ........

മണ്ണും നോക്കി പൊന്നും നോക്കി എന്നെക്കെട്ടാന്‍ വന്നില്ലേലും
ആണൊരുത്തന്‍ ആശതോന്നി എന്നെക്കാണാന്‍ വരുമൊരിക്കല്‍
ഇല്ലേലെന്താ നല്ലപെണ്ണെ അരിവാളോണ്ടു എന്‍കഴിയും
അരിവാളോണ്ടു എന്‍കഴിയും അരിവാളോണ്ടു എന്‍കഴിയും
അരിവാളോണ്ടു എന്‍കഴിയും

നിന്നെക്കാണാൻ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ
എന്നിട്ടെന്തേ നിന്നെ കെട്ടാൻ ഇന്നേ വരെ വന്നില്ലാരും (2)

എന്നിട്ടെന്തേ നിന്നെ കെട്ടാൻ ഇന്നു വരെ വന്നില്ലാരും
എന്നിട്ടെന്തേ നിന്നെ കെട്ടാൻ ഇന്നു വരെ വന്നില്ലാരും
എന്നിട്ടെന്തേ നിന്നെ കെട്ടാൻ ഇന്നു വരെ വന്നില്ലാരും
എന്നിട്ടെന്തേ നിന്നെ കെട്ടാൻ ഇന്നു വരെ വന്നില്ലാരും

സമ്മേളനവേദിയില്‍ പി.കെ. ശ്രീമതിയുടെ നൃത്തച്ചുവടുകള്‍



തൃശ്ശൂര്‍: തേക്കിന്‍കാട്‌മൈതാനിയില്‍ സി.പി.എം. ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനവേദിയില്‍ കടല കൊറിച്ചുകൊണ്ടിരിക്കുകയായിരുന്നു കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി. പെട്ടെന്നാണ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ രചിച്ച പ്രശസ്തമായ 'നിന്നെക്കാണാന്‍ എന്നെക്കാളും...' എന്ന ഗാനം ഗായകസംഘം ആലപിച്ചുതുടങ്ങിയത്. അതോടെ ശ്രീമതി ടീച്ചര്‍ക്ക് അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല. അവര്‍ മുന്നോട്ടുവന്ന് മൈക്കിനരികിലെത്തി ചുവടുവെച്ചുതുടങ്ങി.

റെഡ് വളണ്ടിയര്‍ പരേഡിന്റെ അഭിവാദ്യവും കഴിഞ്ഞ് റാലി സമ്മേളന നഗരിയിലേക്ക് കടക്കുമ്പോഴായിരുന്നു പി.കെ. ശ്രീമതിയുടെ പ്രകടനം. വി.ടി. മുരളിയും സംഘവുമാണ് ഗാനമേള നടത്തിക്കൊണ്ടിരുന്നത്. ചുവടുവെച്ച ടീച്ചറെ പിന്തിരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയായ കെ.വി. നഫീസയെക്കൂടി ശ്രീമതി ഒപ്പം കൂട്ടി. പക്ഷേ സമീപത്ത് നില്‍ക്കാനല്ലാതെ ടീച്ചറെപ്പോലെ ചുവട് നഫീസയ്ക്ക് വഴങ്ങിയില്ല. കൈകള്‍ വായുവിലുയര്‍ത്തി അങ്ങോട്ടുമിങ്ങോട്ടും താളത്തിലാട്ടിയായിരുന്നു മുന്‍ ആരോഗ്യമന്ത്രിയുടെ അഴകുള്ള ചലനം. വേദിയിലിരുന്ന കോടിയേരിക്ക് ചെറുചിരി വിരിഞ്ഞെങ്കിലും പിന്നെ ഗൗരവത്തിലായി. മുതിര്‍ന്ന നേതാക്കള്‍ക്ക് ആട്ടം ഒട്ടും ഇഷ്ടപ്പെട്ടില്ലെന്ന് മുഖഭാവം തെളിയിച്ചു. പക്ഷേ അണികള്‍ മൈതാനത്ത് ചുവടുവെച്ച് ശ്രീമതിക്ക് പിന്തുണ നല്‍കി. അഞ്ചുമിനുട്ട് നീണ്ടുനിന്നു ഈ പ്രകടനം. ഇങ്ങനെ മസിലുപിടിച്ചിട്ടൊന്നും കാര്യമില്ല സഖാവേ... എന്ന മട്ടില്‍ കൂളായി ടീച്ചര്‍ സീറ്റില്‍ പോയിരുന്നു.
 Comment: എല്ലാവര്‍ക്കും മനസ്സില്‍താളമുണ്ട്, പ്രണയാതുരമായൊരു ഹൃദയമുണ്ട്, ടീച്ചര്‍ക്കുമുണ്ട് .
-കെ എ സോളമന്‍   

Wednesday, 4 January 2012

അവസാന തുരുത്തുകളും വി.എസ്. പക്ഷത്തെ കൈവിടുന്നു


തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ താക്കീത് ഫലിച്ചു. വി.എസ്. പക്ഷത്തിന്റെ അവസാന തുരുത്തുകളിലൊന്നായിരുന്ന കൊല്ലം ജില്ലാ കമ്മിറ്റിയും അവരെ കൈവിട്ടു.

തൃശ്ശൂര്‍ ജില്ലാ സമ്മേളനത്തില്‍ ആധിപത്യം അരക്കിട്ട് ഉറപ്പിച്ചതിനൊപ്പമാണ് കൊല്ലത്ത് പിണറായിപക്ഷം നേട്ടം കൊയ്തത്. ഇതോടെ ഫിബ്രവരിയില്‍ തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാനസമ്മേളനത്തില്‍ വി.എസ്. പക്ഷത്തിന്റെ സ്ഥിതി ദയനീയമാകുമെന്ന കാര്യവും ഉറപ്പായി. കൊല്ലം സമ്മേളനത്തില്‍ വി.എസ്. പക്ഷത്തിനുണ്ടായ കനത്ത തിരിച്ചടിയുടെ ആഘാതം വി.എസ്. പക്ഷത്തിന് ഇപ്പോഴും കാര്യമായ ശേഷിയുള്ള എറണാകുളം ജില്ലാസമ്മേളനത്തിലും പ്രതിഫലിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പിണറായി പക്ഷം.

കൊല്ലം ജില്ലയിലെ ഏരിയാസമ്മേളനങ്ങളില്‍ മുന്‍തൂക്കം നേടിയിരുന്ന വി.എസ്. പക്ഷത്തെ നെടുകെ പിളര്‍ത്തിയാണ് പിണറായിപക്ഷം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. വി.എസ്. പക്ഷത്ത് അവശേഷിക്കുന്ന നേതാക്കളില്‍ തങ്ങളുടെ 'രാഷ്ട്രീയഭാവി' സംബന്ധിച്ച ആശങ്ക സൃഷ്ടിച്ചാണ് പിണറായിപക്ഷം നീങ്ങിയത്. മുന്‍ പി.എസ്.സി. ചെയര്‍മാന്‍ അഡ്വ. എം.ഗംഗാധരക്കുറുപ്പ്, മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കരിങ്ങന്നൂര്‍ മുരളി എന്നീ വി.എസ്. പക്ഷക്കാരെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ നിലവിലുള്ള ജില്ലാ കമ്മിറ്റിയില്‍ ധാരണയായിരുന്നു. ഇവരെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ത്തിയായിരുന്നു നേരത്തെ വി.എസ്. പക്ഷം മത്സരത്തിന് ഒരുങ്ങിയിരുന്നത്. ഇവരെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി തന്ത്രപരമായ നീക്കം എതിര്‍പക്ഷം നടത്തി. ഇതോടെ ഇനി മത്സരം ആവശ്യമില്ലെന്ന നിലപാടിലായി വി.എസ്. പക്ഷത്തെ മിതവാദികള്‍. എന്നാല്‍ കഴിഞ്ഞ ദിവസം പിണറായി നടത്തിയ പ്രസംഗത്തില്‍ പ്രകോപിതരായ വി.എസ്. പക്ഷത്തെ തീവ്രവാദികള്‍ മത്സരം വേണമെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നു. ഈ ഭിന്നതയാണ് മത്സരത്തില്‍ വി.എസ്. പക്ഷത്തിന്റെ തൂത്തെറിയലിന് കാരണമായത്.
Comment: എന്തെങ്കിലും നടക്കുമോ? ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ക്ക് ശ്വാസം വിടാന്‍ പറ്റുന്നില്ല .
-കെ എ സോളമന്‍

Tuesday, 3 January 2012

കൊച്ചി മെട്രോ: ശ്രീധരന്റെ സേവനം പ്രയോജനപ്പെടുത്തും

തിരുവനന്തപുരം: കൊച്ചി മെട്രോയില്‍ ഇ. ശ്രീധരന്റെ സേവനം പ്രയോജനപ്പെടുത്തുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. മന്ത്രിസഭായോഗത്തിനു ശേഷം വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിവാദങ്ങളില്‍ കുടുങ്ങി ഒരു പദ്ധതിയും തടസ്സപ്പെടരുതെന്ന്‌ സര്‍ക്കാരിന്‌ നിര്‍ബന്ധമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊച്ചി മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട്‌ കാര്യങ്ങളില്‍ അവസാന വാക്ക്‌ ഇ.ശ്രീധരന്റേതായിരിക്കും. ആഗോള ടെണ്ടര്‍ വിളിക്കുന്ന കാര്യത്തിലും അദ്ദേഹത്തിന്‌ തീരുമാനം കൈക്കൊള്ളാം. ശ്രീധരന്റെ സേവനം പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തണമെന്നാണ്‌ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്‌.


Comment: ശ്രീധരന്‍ ഇല്ലെങ്കില്‍ മെട്രോ ട്രെയിന്‍ ഓടില്ലേ ?
-കെ എ സോളമന്‍

Monday, 2 January 2012

സി.പി.എമ്മില്‍ നായന്മാരുണ്ടെന്നത് പിണറായി വിസ്മരിക്കരുത്

സി.പി.എമ്മില്‍ നായന്മാരുണ്ടെന്നത് പിണറായി വിസ്മരിക്കരുത്
കോട്ടയം: സി.പി.എമ്മിനകത്ത് നായന്മാരുണ്ടെന്ന കാര്യം പിണറായി വിജയന്‍ വിസ്മരിക്കരുതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. നായന്മാരുടെ അട്ടിപ്പേറവകാശം എന്‍.എസ്.എസിന് നല്‍കിയിട്ടില്ളെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍െറ പ്രസ്താവനയോട് പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Comment: നായന്മാരില്‍ സി പി എം കാരുണ്ടെന്നത് സുകുമാരന്‍ നായരുംവിസ്മരിക്കരുത് , തീര്‍ന്നില്ലേ  പ്രശ്നം ..
-K A Solaman

Sunday, 1 January 2012

Allama Mohammad Iqbal's writings



Most of Allama Iqbal's writings were devoted to a revival of Islam. In his presidential address to the Muslim League in 1930, he first suggested that the Muslims of northwestern India should demand a separate nation for themselves. Although many compilations of Iqbal's poetry also deliver his message very eloquently, his foremost book Reconstruction of Religious Thought in Islam was intended to secure a vision of the spirit of Islam as emancipated from its Magian overlayings.
He encouraged Muslims to embrace ideals of brotherhood, justice, and service. His masterpiece is 'The Song of Eternity' (1932). Similar in theme to Dante's 'Divine Comedy', it relates the poet's ascent through all realms of thought and experience, guided by the 13th-century poet Jalal ad-Din ar-Rumi. He also wrote poetry in the Persian language. He tried to free the Muslim mind from the prevailing colonial mentality and from Muslims' own narrow self-interests, which is reflected in his classical work "Toloo-e-Islam" (Rise of Islam).


-K A Solaman

രണ്ടു ദിവസത്തിനകം ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തും: മന്ത്രി ആര്യാടന്‍ മുഹമ്മദ്

  മങ്കട: രണ്ടു ദിവസത്തിനകം കേരളത്തില്‍ ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. തമിഴ്‌നാട്ടിലെ നെയ്‌വേലിയില്‍ കഴിഞ്ഞ ദിവസം ആഞ്ഞടിച്ച ചുഴലിക്കാറ്റുമൂലം അവിടെനിന്നും ലഭിക്കുന്ന 200 മെഗാവാട്ട് വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ പോണ്ടിച്ചേരിയെ ആണ് വൈദ്യുതിക്കായി ആശ്രയിക്കുന്നത്. മറ്റു സ്ഥലങ്ങളില്‍ നിന്നും വൈദ്യുതി എത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇതു പരാജയപ്പെട്ടാല്‍  ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു. നിര്‍ദ്ദിഷ്ട മങ്കട 66 കെ.വി സബ്‌സ്‌റ്റേഷന്റെ ശിലാസ്ഥാപനവും നിര്‍മ്മാണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

Comment: ജനങ്ങള്‍ക്ക്‌ വേണ്ടി ഇത്രയൊക്കയെ ചെയ്യാന്‍ കഴിയു!
-കെ എ സോളമന്‍