Saturday, 9 August 2014

നെഹ്‌റു ട്രോഫി ചമ്പക്കുളം ചുണ്ടന് .






ആലപ്പുഴ: ഈ വര്‍ഷത്തെ നെഹ്‌റു ട്രോഫി ചമ്പക്കുളം ചുണ്ടന് . യുബിസി കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍ 4.37 മിനിറ്റ് കൊണ്ടാണ് ഫിനിഷിംഗ് ലൈനിലെത്തിയത്.ഒന്‍പതാം തവണയാണ് ചമ്പക്കുളം ചുണ്ടന്‍ നെഹ്‌റുട്രോഫി കരസ്ഥമാക്കുന്നത് . ഫ്രീഡം ബോട്ട് ക്ലബ് തുഴഞ്ഞ ശ്രീഗണേഷ് രണ്ടാം സ്ഥാനത്തായി. ഇല്ലിക്കുളം ചുണ്ടന്‍ മുന്നാം സ്ഥാനത്തും പായിപ്പാടന്‍ നാലാം സ്ഥാനത്തും സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ഫിനിഷ് ചെയ്തു.

16 ചുണ്ടന്‍വള്ളങ്ങള്‍ അടക്കം 72വള്ളങ്ങളാണ് അറുപത്തിരണ്ടാമത് നെഹ്‌റുട്രോഫി ജലമേളയില്‍ മാറ്റുരച്ചത്.. നെഹ്‌റുട്രോഫിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വള്ളങ്ങള്‍ മത്സരിക്കുന്നത്. ഇരുട്ടുകുത്തി, ഓടി, വെപ്പ്, ചുരുളന്‍ വിഭാഗങ്ങളിലായിരുന്നു മത്സരം.

K  A Solaman

Friday, 8 August 2014

സുരേഷ് ഗോപിയുടെ പ്രസ്‌താവന കേരളത്തിന് അപമാനം : കെ.സി ജോസഫ്











തൃശൂര്‍: സുരേഷ് ഗോപിക്കെതിരെ മന്ത്രി കെ.സി ജോസഫ് രംഗത്തെത്തി. മുഖ്യമന്ത്രിക്ക് വിവരമില്ലെന്ന സുരേഷ് ഗോപിയുടെ പ്രസ്‌താവന കേരളത്തെ അപമാനിക്കുന്നതാണെന്ന് കെ.സി ജോസഫ് പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കോണ്‍ഗ്രസ് ബഹുമാനിക്കുന്നു. സുരേഷ് ഗോപിക്കെതിരായ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം വികാര പ്രകടനമാണെന്നും കെ.സി ജോസഫ് പറഞ്ഞു.
ദല്‍ഹിയില്‍ ഭരണം മാറുമ്പോള്‍ സ്വരം മാറുന്നയാളാണ് സുരേഷ് ഗോപിയെന്നും കെ സി ജോസഫ് പറഞ്ഞു. ആറന്മുള വിമാനത്താവള വിഷയത്തിലാണ് സുരേഷ് ഗോപി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ രൂക്ഷവിമര്‍ശനം നടത്തിയത്. സുരേഷ് ഗോപി അഭിനയിച്ച സിനിമയുടെ ആദ്യപ്രദര്‍ശനവും വ്യാഴാഴ്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.
കമന്‍റ്: സെലിബ്രിറ്റികള്‍ പ്രസ്താവന ഇറക്കുമ്പോള്‍ സംയമനം പാലിക്കേണ്ടതാണ് . കുറച്ചുനാളായി സുരേഷ് ഗോപിക്ക് ഈ വിവരം ഇല്ല  
-കെ എ സോളമന്‍   

Monday, 4 August 2014

ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനവും സാഹിത്യ സംഗമവും

Photo: ‎دخلت امرأة النار في هرة حبستها حتى ماتت.
فكيف بمن يحبس الطعام والدواء وكافة الضروريات عن مليوني مسلم يقاتلهم العدو المحتل!‎


ആലപ്പുഴ: ആലപ്പി ആര്‍ട്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍സിന്‍െറ ആഭിമുഖ്യത്തില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യസമ്മേളനം സംഘടിപ്പിച്ചു. പുന്നപ്ര എസ്.എന്‍.ഡി.പി പ്രാര്‍ഥനാലയത്തില്‍ നടന്ന സമ്മേളനം പ്രഫ. എന്‍. ഗോപിനാഥപിള്ള ഉദ്ഘാടനം ചെയ്തു. ഇ. ഖാലിദ് അധ്യക്ഷത വഹിച്ചു.

അലിയാര്‍ മാക്കിയില്‍, പ്രഫ. കെ.എ. സോളമന്‍ എന്നിവര്‍ പ്രഭാഷണം നടത്തി. ബി. ജോസ്കുട്ടി, ഫിലിപ്പോസ് തത്തംപള്ളി, കാസിം കരുമാടി, സുധീര്‍ പുന്നപ്ര, എ.ബി. ഉണ്ണി, അഹമ്മദ് കബീര്‍, ബാബു, പ്രദീപ് കൂട്ടാല, അസീസ്എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന സാഹിത്യസംഗമം കരുമാടി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കോയിക്കലത്തേ് രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ആദില കബീര്‍, കെ.പി. പ്രീതി, ലാന്‍സി മാരാരിക്കുളം, കോമളവല്ലി, പീറ്റര്‍ ബെഞ്ചമിന്‍, ശോഭ രാജപ്പന്‍, ഗോപിനാഥ് പുന്നപ്ര, സണ്ണി പാന്നക്കല്‍, ഹാദിയ ഹനീസ് എന്നിവര്‍ സ്വന്തം സൃഷ്ടികള്‍ അവതരിപ്പിച്ചു.
റോഷ്ന കബീര്‍, എ. അശോകന്‍, കെ.എ. അമീര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.


K A Solaman 
മാധ്യമം Published on Mon, 08/04/2014 

Saturday, 2 August 2014

കോണ്‍ഗ്രസ്-ലീഗ് എം.എല്‍.എമാര്‍ അമേരിക്കന്‍ സന്ദര്‍ശനത്തിനില്ല


കോണ്‍ഗ്രസ്-ലീഗ് എം.എല്‍.എമാര്‍ അമേരിക്കന്‍ സന്ദര്‍ശനത്തിനില്ല
തിരുവനന്തപുരം: ഇടതു എം.എല്‍.എമാര്‍ക്കു പിന്നാലെ മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് എം.എല്‍.എ മാരും അമേരിക്കന്‍ യാത്രയില്‍ നിന്ന് പിന്മാറി. അനാവശ്യ വിവാദങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് അമേരിക്കന്‍ യാത്രയില്‍ നിന്ന് പിന്മാറുന്നതെന്ന് വി.ടി. ബല്‍റാം എം.എല്‍.എ പറഞ്ഞു. അമേരിക്കന്‍ യാത്രയില്‍ നിന്ന് മുസ്‌ലിം ലീഗ് എം.എല്‍.എമാരും പിന്മാറിയതിനു പിന്നാലെയാണ് കോണ്‍ഗ്രസും നിലപാട് മാറ്റിയത്. ഇക്കാര്യം അമേരിക്കന്‍ കോണ്‍സുലേറ്റിനെ അറിയിച്ചെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
നേരത്തെ സി.പി.എം എം.എല്‍.എ മാര്‍ അമേരിക്കയില്‍ പോകുന്നത് പാര്‍ട്ടി ഇടപെട്ട് വിലക്കിയിരുന്നു. അമേരിക്കന്‍ ഫെഡറല്‍ സംവിധാനത്തെക്കുറിച്ച് ലോകത്തിലെ യുവനേതാക്കള്‍ക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ കേരളത്തില്‍ നിന്ന് ഏഴ് യുവ എം.എല്‍.എമാരെയാണ് ഇന്ത്യയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് ക്ഷണിച്ചത്.
യാത്രയുടെയും താമസത്തിന്‍െറയും പരിശീലനത്തിന്‍െറയും മുഴുവന്‍ ചെലവും അമേരിക്കന്‍ ഭരണകൂടം വഹിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു സി.പി.എം നിലപാട്. ഇതേ തുടര്‍ന്നാണ് സി.പി.എം അംഗങ്ങളായ ടി.വി. രാജേഷ്, ആര്‍. രാജേഷ്, സി.പി.എം പിന്തുണക്കുന്ന സ്വതന്ത്രന്‍ കെ.ടി. ജലീല്‍ എന്നിവര്‍ പിന്‍മാറിയത്. ഇതിനു പിറകെ സി.പി.ഐ എം.എല്‍.എ ബിജി മോളും ഗീത ഗോപിയും പിന്‍മാറിയിരുന്നു.
കമന്‍റ് : മിഷേല്‍ ഒബാമ മദാമ്മ പൊരിച്ചുവെച്ച ചെമ്മീന്‍ വട വെറുതെയായി:
-കെ എ സോളമന്‍ 

Friday, 1 August 2014

ആദിമഭൂമി!



ക്ഷുദ്രഗ്രഹങ്ങളും വാല്‍നക്ഷത്രങ്ങളും തുടര്‍ച്ചയായി പതിച്ച് നരകതുല്യമായ അവസ്ഥയിലായിരുന്നു ഭൂമിയുടെ ബാല്യമെങ്കിലും, ജീവന്റെ സാന്നിധ്യമുണ്ടാകാന്‍ പാകത്തില്‍ അന്നും ഇവിടെ ജലത്തിന്റെ സാന്നിധ്യമുണ്ടായിരുന്നതായി പുതിയ പഠനം. 


ഐ.ഒ.സി. പാചകവാതക ബുക്കിങ് ഇന്നുമുതല്‍ ഐ.വി.ആര്‍.എസ്. വഴി മാത്രം














ഹരിപ്പാട്: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാചകവാതക ബുക്കിങ് വെള്ളിയാഴ്ച മുതല്‍ പൂര്‍ണ്ണമായും ഐ.വി.ആര്‍.എസ്. വഴിയാക്കി. നിലവില്‍ ഏജന്‍സിയില്‍ നേരിട്ട് നടത്തിയിട്ടുള്ള ബുക്കിങ് വ്യാഴാഴ്ചയോടെ റദ്ദായി. ഇങ്ങനെയുള്ളവര്‍ ഉടന്‍ പുതിയ രീതിയില്‍ ബുക്ക് ചെയ്യണം. ഇപ്പോള്‍ പാചകവാതകം തടസ്സമില്ലാതെ കിട്ടുന്നുണ്ട്. നിലവിലെ ബുക്കിങ് ക്യാന്‍സലായവര്‍ പുതിയ രീതിയില്‍ (ഐ.വി.ആര്‍. എസ്. അല്ലെങ്കില്‍ എസ്.എം.എസ്.വഴി) ബുക്ക് ചെയ്താല്‍ രണ്ടുദിവസത്തിനകം പാചകവാതകം കിട്ടും.

ഐ.ഒ.സി. രണ്ടാഴ്ചയ്ക്ക് മുമ്പു മുതല്‍ ഐ.വി.ആര്‍. എസ്. വഴി പാചകവാതകം ബുക്ക് ചെയ്യാന്‍ സംവിധാനം ഒരുക്കിയിരുന്നു. ഈ സമയത്ത് ഏജന്‍സിയില്‍ നേരിട്ട് ബുക്ക് ചെയ്യാനുള്ള അവസരവുമുണ്ടായിരുന്നു. വെള്ളിയാഴ്ച മുതല്‍ ഈ സൗകര്യം ഇല്ലാതാകും.
ഐ.വി.ആര്‍.എസ്. വഴി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാചകവാതകം ബുക്ക് ചെയ്യാന്‍ ആദ്യം ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനായി ലാന്‍ഡ് ഫോണില്‍ നിന്നോ മോബൈലില്‍ നിന്നോ 9961824365 എന്ന നമ്പരില്‍ വിളിക്കണം. ഫോണില്‍ ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പിന്തുടരണം. തുടര്‍ന്ന് പാചകവാതക വിതരണ ഏജന്‍സിയുടെ ഫോണ്‍ നമ്പരും കണ്‍സ്യൂമര്‍ നമ്പരും ഡയല്‍ ചെയ്യണം. ഇതിനുശേഷം റീഫില്‍ ബുക്കിങ്ങിനുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കണം. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ഇതേ ഫോണ്‍ നമ്പരില്‍ വിളിച്ച് 'ഒന്ന്' ഡയല്‍ ചെയ്താല്‍ പാചകവാതകം ബുക്ക് ചെയ്യാം.

എസ്.എം.എസ്. മുഖേനെയുള്ള ബുക്കിങ്ങിന് ഐ.ഒ.സി. എന്ന് ടൈപ്പ് ചെയ്തശേഷം സ്‌പേസ് വിട്ട് ഏജന്‍സിയുടെ ലാന്‍ഡ് ഫോണ്‍ നമ്പര്‍ സ്‌പേസ് കണ്‍സ്യൂമര്‍ നമ്പര്‍ എന്ന ക്രമത്തില്‍ ടൈപ്പ് ചെയ്ത് 9961824365 ലേക്ക് അയയ്ക്കണം. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തുടര്‍ന്നുള്ള ബുക്കിങ്ങിന് ഈ നമ്പരിലേക്ക് ഐ.ഒ.സി. എന്ന് മാത്രം ടൈപ്പ് ചെയ്ത് അയച്ചാല്‍ മതി.

Comment: വല്ലതും നടക്കുമോ, അതോ പുതിയ തരം കുരങ്ങുകളിയായി മാറുമോ? 
-കെ എ  സോളമന്‍ 

കേരളത്തില്‍ നിശാ ക്ളബുകള്‍ തുടങ്ങണമെന്ന് അബ്ദുള്ളക്കുട്ടി











കണ്ണൂര്‍: ലൈംഗിക കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ വിദേശ രാജ്യങ്ങളിലേതുപോലെ കേരളത്തില്‍ ലൈംഗിക കളിപ്പാട്ട വില്‍പ്പന കേന്ദ്രവും നിശാ ക്ളബുകളും തുടങ്ങണമെന്ന് എ.പി അബ്ദുള്ളക്കുട്ടി എം‌എല്‍‌എ. സെക്സ് ടൂറിസ്റ്റ് കേന്ദ്രമായ മക്കാവു ദ്വീപ് സന്ദര്‍ശിച്ച ശേഷം പുറത്തിറക്കുന്ന ‘മറക്കാനാകാത്ത മക്കാവ് യാത്ര‘ എന്ന പുസ്തകത്തിലാണ് അബ്ദുള്ളക്കുട്ടി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
അഞ്ച് വയസ്സുമുതല്‍ 85 വയസ്സുള്ള മുത്തശ്ശിമാരെ പോലും പീഡിപ്പിക്കുന്ന കേരളത്തില്‍ പഞ്ചായത്തുകള്‍ തോറും ഇത്തരം കേന്ദ്രങ്ങള്‍ എന്തുകൊണ്ട് തുടങ്ങിക്കൂടാ എന്ന് ഞാന്‍ ആലോചിച്ചുപോയെന്ന് പുസ്തകത്തില്‍ അബ്ദുള്ളക്കുട്ടി പറയുന്നു. ചില ഇസ്ലാമിക രാജ്യങ്ങളില്‍ ലൈംഗിക വൈകൃതക്കാര്‍ക്ക് മാത്രമായി നിശാ ക്ളബ്ബും മദ്യശാലയും തുടങ്ങിയിട്ടുണ്ട് കേരളത്തിലും ഇത് വേണമെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു.
ലൈംഗിക വൈകൃതങ്ങള്‍ക്ക് കാരണമാകുന്നത് പ്രധാനമായും ബോയ്സ് സ്കൂളുകളാണെന്നും നിരീക്ഷിക്കുന്നു. പത്ത് വര്‍ഷം പെണ്‍കുട്ടികളെ കാണാതെ പഠിച്ചവരാണ് വൈകൃതങ്ങള്‍ക്ക് കാരണമാകുന്നതെന്ന് എം.എല്‍.എ പറയുന്നു. അതിനാല്‍ അത്തരം ആണ്‍- പെണ്‍ സ്കൂളുകള്‍ നിര്‍ത്തണമെന്നും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു. മക്കാവൂ ദ്വീപിനെക്കുറിച്ച് മോശം ധാരണയാണ് മലയാളിക്കുള്ളത്, അവിടെ ചൂതാട്ടമാണെന്ന് പറയുന്നു. ഇവിടെ സര്‍ക്കാര്‍ ലോട്ടറി വില്‍ക്കുന്നില്ലേ, ലോട്ടറി വരുമാനത്തിലെ ഒരു ഭാഗം കാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കുന്നത് പോലെ ചെയ്യുന്നുണ്ടെന്നും അബ്ദുള്ള കുട്ടിപറയുന്നു.
ഭാര്യയ്ക്കും കുട്ടികള്‍ക്കും ഒപ്പമാണ് അബ്ദുള്ളക്കുട്ടി മക്കാവു ദ്വീപ് സന്ദര്‍ശിച്ചത്. ഈ മാസം ഒമ്പതിന് വൈകിട്ട് അഞ്ചു മണിക്ക് കോഴിക്കോട് അളകാപുരിയില്‍ നടക്കുന്ന ചടങ്ങില്‍ പുസ്തകം പ്രകാശനം ചെയ്യും.
Comment: അബ്ദുള്ളക്കുട്ടിയെ നിശാക്ലബ്ബിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആക്കുകയും വേണം.
-കെ എ സോളമന്‍