#അത്രമേൽ #വിനീതൻ!
അവസാനം അദ്ദേഹം അതേറ്റുപറഞ്ഞിരിക്കുന്നു "എന്നെ ഹീറോ ആക്കരുത്!" അതെ, ലോകസമാധാനവും പ്രപഞ്ചസത്യങ്ങളും സ്വന്തം ചുമലിലേറ്റിയ ആ മഹാനായ നേതാവ് അത്രമേൽ വിനീതനാണ്!
സാക്ഷാൽ 'പാറ്റ പാർട്ടി'യുടെ നായകനായ അഭിജിത് ദീപ്കെയ്ക്ക് പിന്തുണയുമായി തെക്കേ അറ്റത്തുനിന്ന് കുറച്ച് കമ്മി-കൊങ്ങി പ്രബുദ്ധരും, വടക്കുനിന്ന് കുറച്ച് തൊപ്പിക്കാരും, പാഞ്ഞെത്തിയത് ചുമ്മാതാണോ? ഈ ആഗോള പ്രതിഭാസത്തിന് വേറെ പണിയില്ലാത്തതുകൊണ്ടല്ല, മറിച്ച് ലോകത്തിലെ മുഴുവൻ അന്യായങ്ങളും ഒറ്റരാത്രികൊണ്ട് തീർക്കാൻ പോകുന്ന പാറ്റാ വിപ്ലവത്തിന്റെ ചൂടേറ്റതുകൊണ്ടാണ്!
എന്തായാലും പാവം അധ്വാനവർഗ്ഗത്തെ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ച സ്ഥിതിക്ക്, കേരളത്തിലും പഞ്ചാബിലും സർവ്വസാധാരണയായി നടക്കുന്ന പരീക്ഷാ ക്രമക്കേടുകളും മാർക്ക് തട്ടിപ്പുകളും ഒന്നു ഒതുക്കിത്തരാൻ നമ്മുടെ പാറ്റ നേതാവ് ദയവുചെയ്ത് മനസ്സുവെക്കണം. സിസ്റ്റത്തിലെ എല്ലാ കള്ളത്തരങ്ങളിലും കരണ്ടുകയറി ഇല്ലാതാക്കാൻ കഴിവുള്ള ഈ പാറ്റ' വിപ്ലവകാരിക്ക് അത്രയും ചെറിയൊരു കാര്യം ശരിയാക്കാൻ ഏറിയാൽ രണ്ടു മിനിറ്റ് മതിയല്ലോ!
അണികൾ കാത്തിരിക്കുകയാണ്, ആഗോള മാറ്റത്തിന്.
No comments:
Post a Comment