Tuesday, 31 January 2012

കെ.സുധാകരനെതിരെ എ ഗ്രൂ‍പ്പ് രംഗത്ത്


കണ്ണൂര്‍: പോസ്റ്റര്‍ വിവാദത്തില്‍ കെ.സുധാകരന്‍ എം.പിക്കെതിരെ എ ഗ്രൂപ്പ് രംഗത്ത്. സുധാകരനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കണ്ണൂരിലെ എ.വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രശ്നം തെരുവിലേക്കു വലിച്ചിഴയ്ക്കുകയും മുഖ്യമന്ത്രിയുടെ മുഖചിത്രമുള്ള ബോര്‍ഡ്‌ നീക്കാന്‍ നിര്‍ദേശിക്കുകയും ചെയ്‌ത കെ. സുധാകരന്‍ എംപിക്കെതിരെ ഹൈക്കമാന്‍ഡിനു പരാതി നല്‍കുമെന്ന്‌ എ ഗ്രൂപ്പ്‌ നേതാക്കള്‍ പറഞ്ഞു.

Comment:സുധാകരന് തോക്കു ലൈസെന്സ് ഉള്ളതും എ ഗ്രൂപ്പിനു അതില്ലാത്തതും പ്രശ്നമാകുമോ?
-കെ എ സോളമന്‍

കേരളത്തിലെ വിദ്യാഭ്യാസ നിലവാരം താഴുന്നു: ഹൈക്കോടതി



കൊച്ചി: കേരളത്തിലെ വിദ്യാഭാസ നിലവാരം താഴുകയാണെന്ന് ഹൈക്കോടതി. ഉത്തരക്കടലാസ് പുനര്‍മൂല്യ നിര്‍ണയം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് സിരിജഗന്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചത്.

വിദ്യാഭ്യാസ നിലവാര തകര്‍ച്ച തടയാന്‍ കഴിയാത്തതില്‍ കോടതികളും ഭരണാധികാരികളും ഒരുപോലെ ഉത്തരവാദികളാണ്. വിദ്യാഭ്യാസ നിലവാരമില്ലാത്തവരെ ജനങ്ങള്‍ക്ക് മുകളില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും കോടതി പറഞ്ഞു.

പുനര്‍മൂല്യനിര്‍ണയം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിനായി എട്ടിന മാര്‍ഗനിര്‍ദേശവും കോടതി നല്‍കി.
 
Comment: A correct observation from the HC.
-K A Solaman

ലേക് ഷോറില്‍ സമരം ചെയ്ത 50 നഴ്സുമാരെ പുറത്താക്കി


കൊച്ചി: എറണാകുളം ലേക് ഷോര്‍ ആശുപത്രിയില്‍ സമരം ചെയ്ത അമ്പത് നഴ്സുമാരെ മാനേജുമെന്റ് പുറത്താക്കി. നഴ്സുമാര്‍ക്കെതിരെ മാനേജുമെന്റ് കോടതിയെ സമീപിച്ചു. മാന്യമായ ശമ്പളം നല്‍കുക, ജോലി സുരക്ഷിതത്വം ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നഴ്സുമാര്‍ സമരം നടത്തുന്നത്.
ആശുപത്രിയിലെ 720 നഴ്സുമാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഇതില്‍ പ്രൊബേഷനിലുള്ള അമ്പത് പേരെയാണ് പുറത്താക്കിയത്. വരും ദിവസങ്ങളില്‍ മറ്റ് നഴ്സുമാര്‍ക്കെതിരെയും ശക്തമായ നടപടി എടുക്കാനാണ് മാനേജുമെന്റിന്റെ തീരുമാനം. കഴിഞ്ഞ ദിവസം തുടങ്ങിയ സമരം ഇന്നും ശക്തമായി തുടരുകയാണ്.
Comment: Suspension is a cruel act.  Why the Hospital managements are so hesitant to pay for the work done by the nurses?
-K A Solaman

Sunday, 29 January 2012

പോലീസുദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണം:വയലാര്‍ രവി



കോഴിക്കോട്: : പോലീസുദ്യോഗസ്ഥര്‍ പൊതുപ്രവര്‍ത്തകരോടും ജനങ്ങളോടും മാന്യമായി പെരുമാറണമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി ആവശ്യപ്പെട്ടു. എന്തും ചെയ്യാന്‍ അധികാരമുണ്ടെന്ന ചിന്ത പോലീസുദ്യോഗസ്ഥര്‍ക്ക് പാടില്ല. പോലീസ് യൂണിഫോം എന്തും ചെയ്യാനുള്ള അധികാര പത്രമാണന്ന് ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കെ.സുധാകരന്‍ എം.പിക്ക് അഭിവാദ്യമര്‍പ്പിച്ച് പോലീസ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഫ്ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ആറു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂര്‍ എസ്.പി മാന്യത കാട്ടണമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ മാന്യതയോടെ പെരുമാറാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കണമെന്നും വയലാര്‍ രവി ആവശ്യപ്പെട്ടു. 
 
Comment : ബോധോദയം ഉണ്ടാകാന്‍ മന്ത്രിമാര്‍ക്കും ചിലപ്പോള്‍ നേരം വെളുക്കേണ്ടി വരും
-കെ എ സോളമന്‍ 

Saturday, 28 January 2012

കേരളാ സ്‌ട്രൈക്കേഴ്‌സിന് കനത്ത തോല്‍വി



ബാംഗ്ലൂര്‍: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കേരളാ സ്‌ട്രൈക്കേഴ്‌സിന് കനത്ത തോല്‍വി. തെലുങ്ക് വാരിയേഴ്‌സാണ് കേരളത്തെ ഒന്‍പതു വിക്കറ്റിന് തോല്‍പിച്ചത്.

ആദ്യംബാറ്റു ചെയ്ത കേരളാ സ്‌ട്രൈക്കേഴ്‌സ് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സ് എടുത്തു. നെവിന്‍ പോളി (46 റണ്‍സ്) മാത്രമാണ് ബാറ്റിങ്ങില്‍ തിളങ്ങിയത്. തുടര്‍ന്ന് ബാറ്റ് ചെയ്ത തെലുങ്ക് വാരിയേഴ്‌സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ അനായസ വിജയം കരസ്ഥമാക്കി. ആദര്‍ശ് 52 റണ്‍സെടുത്തു.

മത്സരത്തില്‍ ടോസ് നേടിയ തെലുങ്ക് വാരിയേഴ്‌സ് കേരളാ സ്‌ട്രൈക്കേഴ്‌സിനെ ബാറ്റിംഗിനയക്കുകയായിരുന്നു. കേരളാ സ്‌ട്രൈക്കേഴ്‌സ് ക്യാപ്റ്റന്‍ മോഹന്‍ ലാല്‍ കളിച്ചില്ല. ലാലിനു പകരം രാജീവ് പിള്ളയാണ് ടീമിനെ നയിച്ചത്.

നേരത്തേ ചെന്നൈയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരമാണ് ബാംഗ്ലൂരിലേക്ക് മാറ്റിയത്. ചെന്നൈയിലെ ചെപ്പോക്ക് ചിദംബരം സ്റ്റേഡിയം വിട്ടുനല്‍കാനാവില്ലെന്ന് തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചതോടെയാണ് വേദി മാറ്റാന്‍ സി.സി.എല്‍. അധികൃതര്‍ തീരുമാനിച്ചത്. 
 
Commen: tകൂട്ടുവേലി സ്കൂളിലെ പിള്ളാരെ അയച്ചിരുന്നെങ്കില്‍ കുറേക്കൂടി    മെച്ചമായി കളിക്കുമായിരുന്നു.
-കെ എ സോളമന്‍ 

Friday, 27 January 2012

സെലിബ്രിറ്റി സര്‍ക്കസ്‌! - കെ.എ.സോളമന്‍

സിനിമാ കളിച്ചുകളിച്ചു ഒരു കരയെത്തി, ഇനി ക്രിക്കറ്റാണ്‌ രക്ഷ. സിനിമയെ രക്ഷിക്കാന്‍ സന്തോഷ്‌ പണ്ഡിറ്റും കൂട്ടരും റെഡി, ടിയാന്‍ യു ട്യൂബും ഫേസ്ബുക്കും എന്തെന്ന്‌ സിനിമാക്കാര്‍ക്കും നാട്ടുകാര്‍ക്കും പരിചയപ്പെടുത്തിയതോടെ അങ്ങോട്ടായി സിനിമാക്കാരുടെ മൈക്കിട്ടു കയറ്റം. ദുബായ്‌ ഏഷ്യാനെറ്റ്‌ അവാര്‍ഡ്‌ നൈറ്റില്‍ പണ്ഡിന്റെ ഡ്യൂപ്പ്‌ കയറിപ്പറ്റിയത്‌ അങ്ങനെയാണ്‌.

എല്ലാ മഹാനടന്മാര്‍ക്കും ഡ്യൂപ്പുകളുണ്ട്‌,സിനിമയില്‍ മാത്രമല്ല, ചാനലിലും. സന്തോഷ്‌ പണ്ഡിറ്റിനും ഡ്യൂപ്പായി. ആ അര്‍ത്ഥത്തില്‍ പണ്ഡിറ്റും സൂപ്പര്‍ സ്റ്റാര്‍ തന്നെ.

മമ്മൂട്ടിയും മോഹന്‍ലാലും പതിമൂന്നുകാരികളുമായി കാട്ടികൂട്ടുന്ന കോമിക്‌ അല്‍പ്പം കൂടി പ്രായം തോന്നിപ്പിക്കുന്ന സ്ത്രീകളുമായി പണ്ഡിറ്റ്‌ കാണിച്ചെന്നല്ലാതെ എന്തു തെറ്റാണ്‌ ചെയ്തത്‌? മഹാനടന്മാരെ ‘മഹാമോശ’മായി അനുകരിച്ചെന്നാണ്‌ പരാതി. അതുകൊണ്ട്‌ പണ്ഡിറ്റിനെത്തന്നെ ഇമിറ്റേറ്റു ചെയ്യാമെന്ന മഹാനടന്മാരുടെ സംഘടനയും തീരുമാനിച്ചു.

ഏഷ്യാനെറ്റിനെ സംബന്ധിച്ചിടത്തോളം ദുബായ്‌ എന്നു വെച്ചാല്‍ “അങ്ങാപ്പുറത്തെ അമ്മായി”യുടെ വീടുപോലാണ്‌. മലയാളിമാലോകര്‍ക്കു വേണ്ടിയുള്ള പരിപാടി അരങ്ങേറുന്നത്‌ അങ്ങു ദുബായിലാണ്‌. എന്റര്‍ടെയ്ന്‍മെന്റ്‌ ടാക്സ്‌ ദുബായ്‌ ഷേക്കിനിരിക്കട്ടെ. ദുബായിലാകുമ്പോള്‍ അവാര്‍ഡ്‌ നൈറ്റ്‌ പരിപാടിക്കു ടിക്കറ്റ്‌ ചാര്‍ജ്‌ ദിര്‍ഹത്തില്‍ വാങ്ങണം. ഇവിടെയാകുമ്പോള്‍ പണം ഇന്ത്യന്‍ കറന്‍സിയിലേ കിട്ടൂ, അതാര്‍ക്കു വേണം? ഷാരൂഖ്‌ ഖാന്‍, വിദ്യാബാലന്‍ തൊട്ടു ചെറുതും വലുതമായ എല്ലാ നടീനടന്മാരും വിളിച്ചുവരുത്തിയാണ്‌ അവാര്‍ഡ്‌ നൈറ്റ്‌. ഒത്തിരി അവാര്‍ഡുണ്ട്‌, വാങ്ങാനൊരാള്‍, കൊടുക്കാന്‍ വേറൊരാള്‍, ഇവര്‍ക്കെല്ലാം കൂടി എത്ര കോടി വേണ്ടിവന്നുവെന്നതിനു കണക്ക്‌ ഒരു ഐറ്റി വകുപ്പിനും നിശ്ചയമില്ല. ഇവര്‍ക്കെല്ലാം പാസ്പോര്‍ട്ടും ടൂറിസ്റ്റ്‌ വിസയുമുണ്ടായിരുന്നോ, അതും നിഗൂഢം.

മലയാള സിനിമാനടീ-നടന്മാര്‍ അവതരിപ്പിച്ച സ്കിറ്റില്‍ കെപിഎസി ലളിതയാണ്‌ ജഡ്ജി. സന്തോഷ്‌ പണ്ഡിറ്റിന്റെ രൂപത്തില്‍ ഒരു പ്രാകൃത വേഷക്കാരനെ വിളിച്ചുവരുത്തി ‘മന്തോഷ്‌ പണ്ഡിറ്റ്‌’ എന്നു പറഞ്ഞ്‌ ആക്ഷേപിക്കുന്നുണ്ട്‌. തൃശ്ശൂര്‍ സ്കൂള്‍ കലോല്‍സവത്തില്‍ മോണോ ആക്ടു മത്സരം കണ്ടവര്‍ക്കും കാണിച്ചവര്‍ക്കും കോടതി സമന്‍സുമുണ്ട്‌, ഗോവിന്ദച്ചാമിയുടെ വക്കീലന്മാര്‍ കേസുകൊടുത്തതാണ്‌. വക്കീലന്മാരെയല്ല, ആരെയും പേരു പറഞ്ഞ്‌ ആക്ഷേപിക്കാന്‍ പാടില്ലത്രേ! അതുകൊണ്ട്‌ സന്തോഷിനെ ‘മന്തോഷ്‌’ എന്നു വിളിച്ച്‌ ആക്ഷേപിച്ചു. സൂപ്പര്‍സ്റ്റാറുകളെ അനുകരിച്ച്‌ പണ്ഡിറ്റ്‌ സൂപ്പറായി. ഇപ്പോള്‍ പണ്ഡിറ്റിനെ അനുകരചിച്‌ സൂപ്പര്‍സ്റ്റാര്‍ സംഘടനയും.

സിനിമകൊണ്ടിനി രക്ഷയില്ലെന്ന്‌ താര സംഘടന ‘അമ്മ’യ്ക്ക്‌ ബോധ്യമായി. അതുകൊണ്ടു ക്രിക്കറ്റു കളിയാകാമെന്ന്‌ തീരുമാനിച്ചു. ദൈവമായി കരുതിപ്പോന്ന ‘അമ്മ’ അതോടെ അമ്മ കില്ലേഴ്സ്‌, അമ്മ മോക്കേഴേസ്‌ എന്ന മട്ടില്‍. ‘അമ്മ സ്ട്രൈക്കേഴ്സാ’യി. പഴയകാലസിനിമാ നടി ലിസ്സിയാണ്‌ ടീം മാനേജര്‍ .സിനിമയില്‍ റോളില്ലാത്തതിനാല്‍ സ്പോര്‍ട്സ്‌ ജാക്കറ്റും ധരിച്ച്‌ വയസ്സാന്‍ കാലത്ത്‌ ഗ്രൗണ്ടില്‍ തുള്ളുന്ന ലിസ്സിയെ സഹിക്കാമെങ്കിലും ഇടവേള പോലുള്ളവരുടെ ‘വയറുന്തല്‍ ’ എങ്ങനെ സഹിക്കും? പുതിയ കാലനടന്‍ ടെറിട്ടോറിയല്‍ ആര്‍മിയിലെ ലഫ്റ്റനന്റ്‌ കേണല്‍ അമ്മ സ്ട്രൈക്കേഴ്സിന്റെ ഡക്കിംഗ്‌ ക്യാപ്റ്റനായും ചുരുങ്ങി. താമസിയാതെ ക്രിക്കറ്റിന്റെ കച്ചവടവും പൂട്ടും. തുടര്‍ന്ന്‌ സെബ്രിറ്റി സര്‍ക്കസ്‌ . ആടാനും അടിച്ചുപൊളിക്കാനും ആളെക്കിട്ടുമ്പോള്‍ , അമ്മാസര്‍ക്കസു കുറച്ചുനാള്‍ ഓടും, പിന്നെ അതും പെട്ടിയില്‍ .

കെ.എ.സോളമന്‍

Janmabhumi published on 29-1-12

Thursday, 26 January 2012

ഗവര്‍ണര്‍ എം.ഒ.എച്ച് ഫാറൂഖ് അന്തരിച്ചു






ചെന്നൈ: കേരളാ ഗവര്‍ണര്‍ എം.ഒ.എച്ച് ഫാറൂഖ് (75) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ രാത്രി 9.10-നാണ് അന്ത്യം സംഭവിച്ചത്.

വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു. രണ്ടു ദിവസം മുമ്പ് രോഗം വഷളായി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. മരണസമയത്ത് അടുത്ത ബന്ധുക്കള്‍ സമീപത്തുണ്ടായിരുന്നു.