#ഡേറ്റ #ചോർത്തൽ
സർക്കാർ പറയുന്നത് “ഡിജിറ്റൽ കേരളം” എന്നാണ്; ഹൈക്കോടതി പറയുന്നത് “ഡിജിറ്റൽ ചോർത്തൽ” എന്നും. സ്പാർക്കിൽ സൂക്ഷിച്ചിരുന്ന ജീവനക്കാരുടെ സ്വകാര്യ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത് കാണുമ്പോൾ തോന്നുന്നു, ഇത് ഇന്റർനെറ്റിലൂടെ വന്നതല്ല, ടെലിപതി വഴിയാണ് എത്തിയതെന്ന്.
വ്യക്തിഗത ഡേറ്റകൾ ഔദ്യോഗിക ആവശ്യത്തിനല്ലാതെ ഉപയോഗിക്കരുതെന്ന മുൻ ഉത്തരവ് ഉണ്ടെന്ന കാര്യം സർക്കാരിന് അറിയില്ല. ഇത്തരം നാട്യം നമ്പർ വൺ സംസ്ഥാനത്തിന്റെ വലിയൊരു ഭരണപരിഷ്കാരമാണ്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്ന് കേരള ഹൈക്കോടതി പറഞ്ഞപ്പോൾ സർക്കാർ മറുപടി പറയുന്നത് എവിടെ നിന്നു കിട്ടിയെന്നു തങ്ങൾക്കു അറിയില്ല എന്നാണ്.
സ്പ്രിംഗ്ലറിൽ തുടങ്ങിയ ഡേറ്റാ മഹായാത്ര ഇപ്പോൾ മെസ്സേജ് സംവിധാനത്തിലേക്കെത്തിയിരിക്കുന്നു. ജനങ്ങൾക്ക് തിരിക മറുപടി കൊടുക്കാൻ പോലും സൗകര്യമില്ലാത്ത ഏകപക്ഷീയ സന്ദേശ യാത്ര. ജനാധിപത്യപരമല്ലാത്ത ഡിജിറ്റൽ ഉപദേശം അവസാനിപ്പിക്കുക തന്നെ വേണം. ജനങ്ങൾക്ക് ആവശ്യമില്ലാത്ത വിവരങ്ങൾ സർക്കാർ പ്രചരിപ്പിക്കുന്നതിനെ കോടതി ചോദ്യം ചെയ്തപ്പോൾ പോലും സർക്കാർ നിലപാട് വിചിത്രം. ജനങ്ങളുടെ സ്വകാര്യത സർക്കാർ അതിന്റെ പൊതു പദ്ധതിയിൽ പെടുത്തിയിരിക്കുന്നു.
അനധികൃത ഡേറ്റ ചോർത്തലിനെതിരെ കോടതിയെ സമീപിച്ച വ്യക്തികൾ അഭിനന്ദനാർഹരാണ്. അവർ ഇല്ലായിരുന്നെങ്കിൽ സ്വകാര്യത എന്ന വാക്ക് സർക്കാർ ഡിക്ഷണറിയിൽ നിന്ന് തന്നെ ഡിലീറ്റ് ചെയ്തേനേ!
ഏകപക്ഷീയ മെസ്സേജിങ് സമ്പ്രദായത്തിന് തന്നെ ഒടുക്കം ഉണ്ടാകണം. മെസ്സേജ് ലഭിച്ചാൽ തിരികെ മെസ്സേജ് അയക്കാൻ സംവിധാനം വേണം.
No comments:
Post a Comment