#ആലിംഗന_വിവാദം
സൗഹൃദ പ്രകടനത്തിൻ്റെ ഭാഗമായി സപ്തതി പിന്നിട്ട കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് നിയുക്ത എംഎൽഎ ബിന്ദു കൃഷ്ണയെ പൊതുസ്ഥലത്തു വെച്ചു ആലിംഗനം ചെയ്യാനുള്ള ശ്രമവും ബിന്ദു കൃഷ്ണ അത് തടയുകയും ചെയ്ത സംഭവം സാമൂഹ്യ വിമർശനത്തിന് ഇടയായി. മാധ്യമ പ്രവർത്തകയുടെ തോളത്ത് കൈവച്ചു സംസാരിച്ചു എന്നതിൻറെ പേരിൽ സിനിമ നടൻ സുരേഷ് ഗോപി എംപി നേരിട്ട സാമൂഹ്യ മാധ്യമ അവഹേളനത്തിൻ്റെ പശ്ചാത്തലത്തിൽ ഇതിന് പ്രാധാന്യം കിട്ടുകയും ചെയ്തു.
ഈ സംഭവത്തിൻറെ പശ്ചാത്തലത്തിൽ മലയാളികളെ നാം ഓർക്കേണ്ടതായ ഒരു കാര്യമുണ്ട്. പൊതുസ്ഥലങ്ങളിൽ ആലിംഗനം പോലുള്ള ശാരീരിക പ്രകടനങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതം. ഓരോ വ്യക്തിക്കും അവരുടേതായ സ്വകാര്യ ഇടങ്ങൾ ഉണ്ട്; തിരക്കുള്ള സ്ഥലങ്ങളിൽ ഇത്തരം പ്രവർത്തികൾ മറ്റുള്ളവർക്ക് അസ്വസ്ഥതയോ അല്ലെങ്കിൽ സങ്കോചമോ ഉണ്ടാക്കാൻ സാധ്യതയുണ്ട്.
നമ്മുടെ സംസ്കാരവും സാമൂഹിക ചുറ്റുപാടും ഇത്തരം കാര്യങ്ങളിൽ കൂടുതൽ മിതത്വം പാലിക്കുന്നവയാണ്. സൗഹൃദം പ്രകടിപ്പിക്കാൻ ആലിംഗനം തന്നെ വേണമെന്നില്ല; ഒരു പുഞ്ചിരിയോ, കൈവീശലോ, മാന്യമായ വാക്കുകളോ വഴി കൂടുതൽ ഫലപ്രദമായി സ്നേഹവും ബഹുമാനവും കൈമാറാൻ സാധിക്കും.
കൂടാതെ, വ്യക്തിപരമായ സുരക്ഷയെക്കുറിച്ചും ആരോഗ്യപരമായ മുൻകരുതലുകളെക്കുറിച്ചും ചിന്തിക്കുമ്പോൾ പൊതുയിടങ്ങളിൽ അനാവശ്യമായ ശാരീരിക സമ്പർക്കം കുറയ്ക്കുന്നത് തന്നെയാണ് നല്ലത്. വൈറസ് വ്യാപനം തടയാനും ഇത് പ്രയോജനപ്പെടും. കൂട അകലത്തിന്റെയും കുട്ട അകലത്തിന്റെയും വാർത്തകൾ നാം ചർച്ച ചെയ്തതല്ലേ? മാന്യമായ പെരുമാറ്റദൂരം പാലിക്കുന്നത് സമൂഹത്തിൽ കൂടുതൽ അച്ചടക്കവും പരസ്പര ബഹുമാനവും നിലനിർത്താൻ സഹായിക്കും.
ജീവിതത്തിൽ കൂടുതൽ സമയവും കോൺഗ്രസ് നേതാവ് എ കെ ആൻറണിയുടെ സഹചാരിയായി നടക്കുകയും ഒടുവിൽ സിപിഎമ്മിലേക്ക് ചൂവട് മാറ്റുകയും അവിടെയും ഗതികിട്ടാതെ വീണ്ടും കോൺഗ്രസിൽ തിരിച്ചെത്തുകയും ചെയ്ത ചരിത്രമാണ് ചെറിയാൻ ഫിലിപ്പിന്റേത്. ആലിംഗന വിവാദം മൂലം അദ്ദേഹത്തിന് ചെറിയ പരിക്ക് സംഭവിച്ചു എന്നാണ് കൂടുതൽ പേരും കരുതുന്നത്, ഒഴിവാക്കാൻ കഴിയുമായിരുന്ന പരിക്ക്.
No comments:
Post a Comment