#സോഷ്യലിസ്റ്റ്_നാടകം
കരിമണൽ കർത്തായുടെ ശർക്കരക്കുടത്തിൽ കൈയിട്ടു നക്കി മടിയിൽ കനവും ബക്കറ്റിൽ പണവുമായി നിൽക്കുന്ന വിപ്ലവ സിംഹങ്ങൾക്ക്, ഇ ഡി എന്ന് കേൾക്കുമ്പോൾ തന്നെ പനിപിടിക്കുന്നത് സ്വാഭാവികം. വീണാ തൈക്കണ്ടിയിൽ ജി.എസ്.ടി ഒക്കെ കൃത്യമായി അടച്ച്, അധ്വാനിച്ചുണ്ടാക്കിയ ആ ഒന്നരക്കോടിയിലധികം രൂപയുടെ കണക്കു ചോദിക്കാൻ കേന്ദ്ര ഏജൻസി വരേണ്ടതില്ലെന്നു സഖാക്കൾ. പക്ഷെ വീണ തൈക്കണ്ടിയുടെ ഇരുനൂറിലധികം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു എന്ന വാർത്ത കേട്ടപ്പോൾ കണ്ണു തള്ളിയവരും കൂട്ടത്തിലുണ്ട്.
കരിമണൽ കർത്തായാണ് കൂട്ടത്തിൽ കളിപിഠിച്ച വിദ്യാൻ. ഒരു പ്രദേശത്തിൻ്റെ തന്നെ ആവാസ വ്യവസ്ഥ തകർത്ത കർത്തായുടെ അത്ഭുത ഡയറിയിൽ പി വി എന്ന് മാത്രമല്ല ഒ സി, ആർ സി, പി കെ എന്നിങ്ങനെ രാഷ്ട്രീയ ഭേദമന്യേ കുറെ പേരുകൾ ചുരുക്കെഴുത്തിൽ തിളങ്ങി നിൽപ്പുണ്ട്. അന്വേഷണം ഒടുവിൽ പിണറായിലേക്ക് തിരിയുമ്പോൾ തങ്ങളും പെട്ടു പോകുമോ എന്നആശങ്കയിലാണ് ഭരണകക്ഷി നേതാക്കളും.
എല്ലാ പാർട്ടിക്കാർക്കും ഒരുപോലെ പ്രിയപ്പെട്ട ഈ കരിമണൽ ഭീമനെ തൊട്ടാൽ പലരുടെയും തൊപ്പി തെറിക്കുമെന്നതിനാലാണ്, റെയ്ഡ് നടക്കുമ്പോൾ ഇരുകൂട്ടരും ഒരേപോലെ നെഞ്ചത്തു കൈ വെച്ചത്. മടിയിൽ കനമില്ലാത്തവന് വഴിയിൽ ഭയക്കേണ്ട എന്ന ആപ്തവാക്യം സ്വന്തം മകൾക്ക് വേണ്ടി ക്യാപ്റ്റൻ തിരുത്തി എഴുതുമ്പോൾ, തങ്ങൾ ആർക്കുവേണ്ടി അതുതിരുത്തും എന്ന ആശങ്കയിലാണ് ഇതര പാർട്ടി നേതാക്കൾ.
എന്നാൽ ഇതിലും വലിയ കോമഡി നടക്കുന്നത് താഴേത്തട്ടിലാണ്; ബേക്കറി ജംഗ്ഷനിൽ ആവേശം മൂത്ത് വധശ്രമവും പൊതുമുതൽ നശിപ്പിക്കലുമായി ഇ ഡി റെയ്ഡിനെതിരെ വിപ്ലവം നയിച്ച
എട്ടൊമ്പത് ഗുണ്ടാ സഖാക്കൾ ഇപ്പോൾ ജാമ്യത്തുക എത്രയെന്നറിയാതെ ജയിലിന്റെ അഴിയെണ്ണുകയാണ്. താന്താങ്ങൾ അകത്തുപോയാലും കുടുംബത്തെ പാർട്ടി നോക്കിക്കൊള്ളും എന്ന പരമമായ വിശ്വാസത്തിൽ ജീവിക്കുന്ന ഇവർ കോടതി കയറിയിറങ്ങി ചെരിപ്പുതേയുമ്പോൾ, അവരെ ഇളക്കിവിട്ട യഥാർത്ഥ പടനായകന്മാർ സുഖമായി എയർകണ്ടീഷൻ മുറിയിലിരുന്ന് പാലട പ്രഥമൻ രുചിക്കുന്നുണ്ടാവും.
കുറ്റം ചെയ്യാൻ പ്രേരിപ്പിച്ച പാർട്ടി സെക്രട്ടറി ഗോവിന്ദൻ, ശിവൻകുട്ടി, കടകംപള്ളി, ജോയ്, ജോൺ ബ്രിട്ടാസ് എന്നിവരെയൊന്നും നിയമത്തിന്റെ കൈകൾ ഇതുവരെ തൊട്ടിട്ടില്ല എന്ന കാര്യം അത്ഭുതപ്പെടുത്തുന്നതാണ്. ജനങ്ങൾക്ക് ക്ഷേമം വാഗ്ദാനം ചെയ്ത് സത്യപ്രതിജ്ഞ നടത്തി രാജ്യസഭയിൽ പോയിരിക്കുന്നവരൊക്കെ ആ വാചകങ്ങൾ ഒരുവട്ടം കൂടി ഓർത്തെടുക്കുന്നത് ഏറെ നന്നായിരിക്കും. അണികളെ ബലിയാടാക്കി നേതാക്കൾ എക്കാലവും സുരക്ഷിത താവളങ്ങളിൽ വിലസുന്ന ഈ സോഷ്യലിസ്റ്റ്’ നാടകം കാണാൻ ജനങ്ങൾക്ക് ഇപ്പോൾ നല്ല രസം തോന്നുന്നുണ്ട്.
No comments:
Post a Comment