Wednesday, 24 February 2016

കേരള കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്ക്.

joseph-and-mani
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്ക്. തങ്ങളെ നിയമസഭയില്‍ പ്രത്യേക ഘടക കക്ഷിയായി പരിഗണിക്കണമെന്ന് മന്ത്രിയും ജോസഫ് വിഭാഗം നേതാവുമായ പി.ജെ. ജോസഫ് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു.
കുറച്ചു നാളായി മാണിയും ജോസഫും തമ്മില്‍ അസ്വാരസ്യത്തിലാണ്. ബാര്‍ കോഴക്കേസില്‍ രാജിവയ്‌ക്കേണ്ടി വന്നപ്പോള്‍ ജോസഫിനോടും ഒപ്പം രാജിവയ്ക്കാന്‍ കെ.എം.മാണി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജോസഫ് ആവശ്യം തള്ളിയിരുന്നു. പാര്‍ട്ടി കാര്യങ്ങളില്‍ മാണി ഒറ്റക്ക് തീരുമാനമെടുക്കുന്നതും ജോസഫിനെ പ്രകോപിപ്പിച്ചിരുന്നു.
സീറ്റു വിഭജന കാര്യത്തിലും ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മാണി ഗ്രൂപ്പില്‍ നിന്ന് മാറി പ്രത്യേക ഘടക കക്ഷിയായി യു.ഡി.എഫില്‍ തുടരാനുള്ള ജോസഫ് വിഭാഗത്തിന്റെ നീക്കം.
ജോസഫ് വിഭാഗം നേതാക്കളെ പാര്‍ട്ടി ചെയര്‍മാന്‍ തുടര്‍ച്ചയായി അവഗണിക്കുകയാണെന്ന് ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു, ഡോ.കെ.സി.ജോസഫ് തുടങ്ങിയ നേതാക്കള്‍ക്ക് പരാതിയുണ്ട്. ദല്‍ഹിയില്‍ കെ.എം മാണിയുടെ നേതൃത്വത്തില്‍ നടക്കുന്ന ധര്‍ണയില്‍ ജോസഫ് വിഭാഗം പങ്കെടുക്കാതെ വിട്ടുനില്‍ക്കുകയാണ് 
കമാന്‍റ്:: അധികാരം  നഷ്ടപ്പെടുമെന്നാകുമ്പോള്‍ ഒട്ടുമിക്കവരുടെയും ഇടപാട് ഇങ്ങനെയൊക്കെ  ക്കെയാണ്.
-കെ എ സോളമന്‍ 

Monday, 8 February 2016

ഇന്റര്‍നെറ്റിന് വ്യത്യസ്ത നിരക്ക് വേണ്ട: ട്രായി





ന്യൂദല്‍ഹി: ഇന്റര്‍നെറ്റില്‍ വ്യത്യസ്ഥ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതിന് വ്യത്യസ്ഥ നിരക്കുകള്‍ ഇൗടാക്കരുതെന്ന് ടെലികോം റഗുലേറ്ററി അഥോറിറ്റി ( ട്രായ്) ഉത്തരവ്. ഉള്ളടക്കം അനുസരിച്ച് പല സൈറ്റുകള്‍ക്ക് പലനിരക്കുകള്‍ ഇൗടാക്കാനുള്ള നീക്കം നടത്തിവന്ന ഫേസ് ബുക്ക് അടക്കമുള്ള ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് കനത്തയടിയാണ് ട്രായ് വിധി.
ജനാഭിപ്രായം കണക്കിലെടുത്താണ് ഈ ഉത്തരവെന്ന് ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ്മ അറിയിച്ചു. ഫേസ് ബുക്കിന്റെഫ്രീ ബേസിക്‌സ്, എയര്‍ടെല്ലിന്റെ എയര്‍ടെല്‍ സീറോ പദ്ധതികള്‍ക്കും കനത്തയാഘാതമാണ് വിധി. ചുരുക്കം ചില സൈറ്റുകള്‍ സൗജന്യമായി നല്‍കാനും മറ്റുള്ളവയ്ക്ക് ഉള്ളടക്കം അനുസരിച്ച് വലിയ നിരക്കുകള്‍ ഇൗടാക്കാനുമായിരുന്നു ഫേസ് ബുക്കിന്റെ പദ്ധതി.
ഒരു സേവനദാതാവും ഉള്ളടക്കം അനുസരിച്ച് ഡേറ്റാ സേവനത്തിന് വിവേചനപരമായ നിരക്ക് ഈടാക്കാന്‍ പാടില്ല.
ട്രായ് ഉത്തരവില്‍ പറയുന്നു. ചില സൈറ്റുകള്‍ സൗജന്യമായി നല്‍കുകയും ചിലവയ്ക്ക് നിരക്കുകള്‍ ഇൗടാക്കുകയും ചെയ്യുന്നത് വിവേചനപരമാണെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. അതിനാല്‍ ഇന്റര്‍നെറ്റ് സമത്വം വേണമെന്നും വാദം ഉയര്‍ന്നിരുന്നു. ഈ വാദം ട്രായ് ഇപ്പോള്‍ ശരിവെച്ചിരിക്കുകയാണ്

കമന്‍റ്: ശരിയായ തീരുമാനം 
-കെ എ സോളമന്‍