സത്രീകളെ സൈന്യത്തിന്റെ മുന്‍നിരയി- ലെത്തിക്കുമെന്ന കരസേനമേധാവി ബിബിന്‍ റാവത്തിന്റെ പ്രസ്താവന സ്വാഗതാർഹം. പുരുഷന്‍മാര്‍ മാത്രമുള്ള പദവികളിൽ സ്ത്രീകൾ എത്തിപ്പെടുന്നത് സ്ത്രീ ശാക്തീകരണത്തിലേക്കുള്ള വലിയ കാൽ വെയ്പ്പാണ്. സൈനിക പോലീസില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം നല്‍കന്നത് ലിംഗാസമത്വം കുറയാനിടയാക്കും,
നിലവിൽ ഭരണതലപ്പത്തും എക്സിക്യുട്ടിവ് മേഖലയിലും സ്ത്രീകൾ പ്രവർത്തിന്നുണ്ടെങ്കിലും ലെജിസ്ലേറ്റീവ് തലത്തിലും ആഭ്യന്തര സംരക്ഷണ കാര്യത്തിലും സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്. ചില രാഷ്ട്രീയ കക്ഷികൾ നേതൃസ്ഥാനത്തേക്കു സ്ത്രീകളെ പരിഗണിക്കാറെയില്ല. മെഡിക്കല്‍, ലീഗല്‍, വിദ്യാഭ്യാസം, എഞ്ചിനീയറിങ് തുടങ്ങിയ തിരഞ്ഞെടുത്ത മേഖലകളില്‍ സൈന്യത്തിന്റെ ഭാഗമാകന്‍ സ്ത്രീകള്‍ക്ക് അനുവാദമുണ്ട്. എന്നാല്‍ തന്ത്രപ്രധാനമായ മേഖലകളിലും സൈനിക വിന്ന്യാസങ്ങളിലും എത്തിപ്പെടുന്നതോടെ സ്ത്രീകള്‍ക്ക് കൂടുതൽ പ്രധാന്യ ലഭിക്കും. അതോടെ രാഷ്ട്രീയ കക്ഷികളും മാറി ചിന്തിക്കാൻ തുടങ്ങും. വരാൻ പോകുന്ന കാലഘട്ടം സ്ത്രീകൾക്ക് പുരുഷന്മാർക്കൊപ്പം തുല്യമായി പ്രവർത്തിക്കാനുള്ളതാണെന്ന് ജനറൽ റാവത്തിന്റെ പ്രസ്താവന നമ്മെ ഓർമ്മിപ്പിക്കുന്നു.
കെ എ സോളമൻ