കോൺഗ്രസ് വർക്കിംഗ് കമ്മറ്റി പ്രസിഡന്റ് ആക്കാതെ കെ സി വേണഗോപാലിന്റെ ജുനിയറായി പാർട്ടി ജനറൽ സെക്രട്ടറിമാരിൽ ഒരാളാക്കി തരം താഴ്ത്തിയതിന്റെ ചൊരുക്കു് ഉമ്മൻ ചാണ്ടിക്കുണ്ട്. അതിന്റെ പരസ്യ പ്രകടനമാണ് കേരളാ കോണ്‍ഗ്രസ് -മാണി ഗ്രൂപ്പിന് രാജ്യസഭാ സീറ്റ് വിട്ടുനല്‍കാനുള്ള തീരുമാനം.
കോൺഗ്രസിലെ യുവ നേതാക്കൾ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തിക്കഴിഞ്ഞു. കേൺഗ്രസ് നേതാക്കളുടെ ഡൽഹി കുത്തിത്തിരപ്പിൽ അതൃപ്തി രേഖപ്പടുത്തി എം എൽ എ വി.ടി ബലറാം ഫേസ് ബുക്ക് പോസ്റ്റിട്ടു. മുതിർന്ന കോൺ ഗ്രസ് നേതാക്കൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ച യുവതുർക്കികളുടെ വായടപ്പിക്കാൻ വേണ്ടിയാണ് മാണിയെ വിശുദ്ധനാക്കിയ ഈ നടപടിയെന്നും സംശയമുണ്ട്.
സീറ്റ് വിട്ടുനല്‍കാന് കോൺഗ്രസ്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുമതി നല്‍കിയെന്നു കൂടിതട്ടി വിട്ടാൽ യുവതുർക്കികൾ വാതുറക്കില്ലെന്ന് അറിയാവുന്നതുകൊണ്ടാവണം പ്രസ്താവനയിൽ അങ്ങനെയും വാചകം ചേർത്തത് .
മുന്നണിയുടെ പൊതു താത്പര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുമ്പോൾ മുന്നണിയിൽ പെടാത്ത മാണിക്ക് എങ്ങനെയാണ് സീറ്റ് നൾ കാൻ കഴിയുകയെന്നത് കേരളത്തിലെ ജനങ്ങളോടു നേതാക്കൾക്കു വിശദീകരിക്കേണ്ടി വരും.
അതെന്തായാലും മാണിയും മകനും ലോട്ടറി അടിച്ച മട്ടിലാണ്. ചുമ്മാ സീറ്റ് ചോദിച്ചു നോക്കി. കോൺഗ്രസിലെ തമ്മിലടി മാണികോൺഗ്രസിന് അനുഗ്രഹമാകുകയും ചെയ്തു. മുൻ കോൺഗ്രസ് പ്രസിഡന്റ് വി എം സുധീരനും യുവ എം എൽ എ മാരും നേതൃത്യത്തിനെതിരെ പ്രസ്താവനയുദ്ധം നടത്തമ്പോഴാണ് നേതാക്കൾ ഒറ്റക്കെട്ടായെടുത്ത തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവിന്റ സാക്ഷിമൊഴി.
അതെന്തായാലും യാതൊരു ന്യായീകരണമില്ലാത്ത നടപടിയിൽ അവശേഷിക്കുന്ന കോൺഗ്രസ് പ്രവർത്തകൾ അസംതൃപ്തരാണ്.
2021 ല്‍ കേരളത്തിലെ പൊതുതെരഞ്ഞെടുപ്പിൽ നട്ടെല്ലിന് കെല്പില്ലാതെ മുണ്ടും വാരിപ്പിടിച്ചു പണി ആയുധങ്ങളുമായി പണ്ടത്തെ മാതിരി തെരഞ്ഞെടുപ്പിനെ നേരിടാൻ വന്നാൽ കോൺഗ്രസ് പച്ച തൊടില്ല. മാത്രവുമല്ല അന്നു കേരളത്തിൽ
തെരഞ്ഞെടുപ്പ് മൽസരം എല്‍.ഡി.എഫും. ബി.ജെ.പിയും തമ്മിലായിരിക്കും. കോൺഗ്രസും കേരളാകോൺഗ്രസം ലീഗും അപ്രസക്തങ്ങളായ പ്രാദേശിക കക്ഷികളായി രൂപാന്തരപ്പെടുകയും ചെയ്യും.
- കെ എ സോളമൻ