Saturday, 10 August 2019

വള്ളംകളി, വെള്ളം കളി

വള്ളംകളി!

വള്ളംകളി വെള്ളം കളിയായി മാറുന്ന സാഹചര്യത്തിൽ അതിന്റെ ആവശ്യം നമുക്കുണ്ടോയെന്നത് പ്രസക്തമായ ചോദ്യം.

വള്ളംകളി വേണ്ടതു തന്നെ . കേരളത്തിന് ലോകത്തിനുമുന്നിൽ അഭിമാനത്തോടെ അവതരിപ്പിക്കാവുന്ന ഒരു സ്പോർട്സ് ഇവന്റ് എന്നതിലുപരി സാമൂഹ്യ ഇടപഴകലിന്റെ വേദി കൂടിയാണത്. ഏതാനും ആളുകളുടെ കുറച്ചു നാളത്തേയ്ക്കുള്ള വരുമാന മാർഗ്ഗവും വള്ളംകളിയിലുണ്ട്. വള്ളം നിർമ്മാണം, തുഴ, തൊപ്പി, ഷോട്സ്, ഷർട്ട്, കുപ്പിവെള്ളം, സ്നാക്സ് , ചായ, സർബത്ത്, ഫോട്ടോഗ്രഫി എന്നിവയിലൂടെ കുറെ പേർക്കും വരുമാനം ലഭിക്കുന്നുവെന്നതു വലിയ കാര്യമാണ്

പിന്നെ വെള്ളം കളി എന്ന മദ്യപാനം,. അതില്ലാതാകുന്നതിന്  ജനത്തിന് വിദ്യാഭ്യാസം ഇതു പോര. മദും സർക്കാർ സ്പൊൺസേർഡ് ബിസിനസ് ആകുമ്പോൾ പ്രത്യേകിച്ചും. കൂടുതൽ പേർ മദ്യത്തിലേക്ക് വീണുകിട്ടാൻ മയക്കുമരുന്നിന്റെ ദോഷഫലങ്ങളെപ്പറ്റി പ്രസംഗിക്കുന്നവരുമുണ്ട്. പുകവലിക്കെതിരെയുള്ള കാമ്പയിൻ പോലൊന്ന് എന്തുകൊണ്ടു അതിനെക്കാൾ അപകടകാരിയായ മദ്യത്തിനെതിരെ സർക്കാരും ഇതര ഏജസികളും സ്വീകരിക്കുന്നില്ലായെന്നതും നാം ചിന്തിക്കണം.

ഇവിടെ റേഷൻ കടകളിൽ അരി ലഭ്യമല്ലാതായേക്കാം, പക്ഷെ ബി വറേജസ് ഷോപ്പുകളിൽ മദ്യത്തിന്റെ സ്റ്റോക്കു ഒരിക്കലും ഇല്ലാതാകുന്നില്ല.
-കെ എ സോളമൻ