തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന സ്ഥാനാർത്ഥികൾ സത്യവാങ്മൂലം സമർപ്പിക്കണം, അവരുടെ ക്രിമിനൽ രേഖകൾ, സ്വത്തുക്കൾ, ബാധ്യതകൾ, വിദ്യാഭ്യാസ യോഗ്യതകൾ എന്നിവ പ്രഖ്യാപിക്കണം. ഏതു ധനികനും അടിസ്ഥാന വിദ്യാഭ്യാസമില്ലാത്തവനുമൊക്കെ തിരഞ്ഞെടുപ്പിൽ മത്സരിക്കാം. പക്ഷെ ഇന്ന് നോമിനേഷൻ പേപ്പറിനൊപ്പം സമർപ്പിക്കുന്ന സത്യവാങ്മൂലം അർത്ഥശൂന്യമായ ഒരു ഏർപ്പാടായി മാറി.
സ്വത്തു.പ്രഖ്യാപനത്തിന്റെ കൃത്യത പരിശോധിക്കാൻ സംവിധാനമൊന്നു മില്ല . കേരളത്തിലെ ഏത് നഗരത്തിലും 10 സെൻറ് ഭൂമിയുള്ള ഒരാൾ ഒരു കോടിപതിയാണെങ്കിലും അയാൾക്ക് ഒരു ദരിദ്രനായി അവതരിക്കാൻ കഴിയുന്നു. ഇലക്ഷൻകാലത്ത് ദരിദ്ര സ്ഥാനാർത്ഥികൾക്ക് നല്ല ഡിമാൻ്റാണ് നാട്ടിൽ .
മിക്ക സ്ഥാനാർത്ഥികളും കോടിപതികളാണ്. എന്നാൽ പലപ്പോഴും യഥാർത്ഥ സ്വത്ത് മറച്ച വയ്ക്കുന്നു.. കാൻഡിഡേറ്റുകൾ അവരുടെ ആസ്തി ഇരട്ടി വിലയ്ക്ക് വിൽക്കാൻ തയ്യാറാണെങ്കിൽ മൂന്നിരട്ടി വിലയ്ക്ക് വാങ്ങാൻ ആളുകൾ തയ്യാറാണ്. എന്തും സ്ഥാനാർത്ഥിയുടെ പ്രഖ്യാപനമായി അവതരിപ്പിക്കാൻ കഴിയുന്നതിനാൽ, അസറ്റ് വെളിപ്പെടുത്തൽ ജനത്തെചിരിപ്പിക്കുന്ന കലാപരിപാടിയായി.
അതിനാൽ, സ്ഥാനാർത്ഥിയുടെ സത്യവാങ്മൂലം അർത്ഥവത്താകണമെങ്കിൽ ആ ദിശയിൽ അറിവുള്ള വ്യക്തികൾ അവ ശേഖരിക്കുകയും വിലയിരുത്തുകയും വേണം. അല്ലാത്തപക്ഷം, ആളുകൾ ചിരിക്കും, സ്ഥാനാർത്ഥികളുടെ അസറ്റ് പ്രഖ്യാപനം വായിച്ചതിനുശേഷം ചിരിയടക്കാൻ കഴിയാത്ത സാഹചര്യമാണ് ഇന്ന് സംസ്ഥാനത്തുള്ളത്.
- കെ എ സോളമൻ