കേരളത്തിൽ പ്രത്യേകിച്ച് ആലപ്പുഴ ജില്ലയിൽ ലഹരി മാഫിയയുടെ ഭീഷണി അതിന്റെ ഉച്ചസ്ഥായിയിലാണ്.
മയക്കുമരുന്ന് ലഭ്യമാക്കാനും വിൽക്കാനും മാഫിയ നിരവധി മാർഗങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അവരുടെ അവസാനലക്ഷ്യം പ്രധാനമായും വിദ്യാർത്ഥികളും യുവാക്കളുമാണ്. ഈ പ്രക്രിയയിൽ, അവർ തങ്ങളുടെ വഴിയിൽ തടസ്സം നിൽക്കുന്നവരെ കൊല്ലുകയും ചെയ്യന്നു
ബുധനാഴ്ച ആലപ്പുഴ ജില്ലയിലെ കുമാരപുരത്ത് ഒരാൾ കൊല്ലപ്പെട്ടതാണ് അത്തരത്തിലുള്ള ഒടുവിലത്തെ സംഭവം. വൈരങ്കോട് സ്വദേശി ശരത് ചന്ദ്രനാണ് മരിച്ചത്.. മാവേലിക്കരയിൽ മറ്റൊരാൾക്ക് കൂടി കുത്തേറ്റു, ഒരു വീട് മാഫിയ കത്തിക്കുകയും ചെയ്തു.. ആവർത്തിച്ചുള്ള മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ച് ചേർത്തലപൂച്ചാക്കലിൽ നിന്നും റിപ്പോർട്ടുകളുണ്ട്.
അധികാരികൾ നടപടിയെടുക്കാത്തതാണ് ഈ ഭീഷണിയുടെ അടിസ്ഥാന കാരണം. രഹസ്യപോലീസിന്റെ നിഷ്‌ക്രിയത്വം മൂലം മാഫിയ സംഘങ്ങൾ തഴച്ചുവളരുകയും ശൃംഖല വിപുലീകരിക്കപ്പെടുകയും ചെയ്യുന്നു. കളങ്കിതരായ ഏതാനും പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് മാഫിയ ഇത്രയ്ക്ക് സ്വതന്ത്രമായതെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.
-കെ എ സോളമൻ