#എല്ലായിടത്തും വിഷവാതകം
കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീപിടിത്തം വൻ പരിസ്ഥിതി ദുരന്തമായി മാറിയിരിക്കുകയാണ്. 2023 മാർച്ച് 2 ന് പൊട്ടിപ്പുറപ്പെട്ട തീ ഇന്ന് വരെ, അതായത് മാർച്ച് 12 വരെ തുടരുന്നു.
ഇത് പരിസ്ഥിതിക്ക് മാത്രമല്ല, പൊതുജനാരോഗ്യത്തിനും വലിയ നാശം വിതച്ചു. കത്തുന്ന പ്ലാസ്റ്റിക്കിൽ നിന്നുള്ള വിഷവാതകം കൊച്ചിയിലും പരിസര പ്രദേശങ്ങളിലും വ്യാപിച്ചിരിക്കുകയാണ്. തെക്ക് 75 കിലോമീറ്റർ അകലെ, ആലപ്പുഴ പട്ടണത്തിൽ ശരാശരി 120 എന്നതിന് പകരം 300 ആണ് AQI റിപ്പോർട്ട് ചെയ്തത്.
പ്രാദേശിക അധികൃതരും അഗ്നിശമന സേനാംഗങ്ങളും ശ്രമിച്ചിട്ടും പുക നിയന്ത്രണാതീതമായി തുടരുകയാണ്.
ഈ ദുരന്തത്തിന്റെ യഥാർത്ഥ ഉത്തരവാദി ആരെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ലെങ്കിലും, തീ നിയന്ത്രണവിധേയമാക്കുന്നതിൽ പ്രാദേശിക സർക്കാരും സംസ്ഥാന ഭരണകൂടവും ദയനീയമായി പരാജയപ്പെട്ടു. തീ കെടുത്താൻ സാധിക്കുന്നില്ലെങ്കിൽ സാധിക്കുന്നില്ലെങ്കിൽ ഇന്ത്യൻ സൈന്യത്തെ ചുമതല ഏൽപ്പിക്കുക. സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണന അപലപനീയമാണ്.